പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന് നിര്‍മല സീതാരാമന്‍; വില കൂടുമോ കുറയുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ധന വില നാള്‍ക്കുനാള്‍ രാജ്യത്ത് കുത്തനെ ഉയരുകയാണ്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. മറ്റിടങ്ങളിലും വൈകാതെ 100 രൂപ കടക്കും. രാജ്യവ്യാപകമായി വിഷയത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഇന്ധന വില വര്‍ധിക്കുന്നത് അലട്ടുന്ന പ്രശ്‌നമാണ് എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ മന്ത്രി സന്നദ്ധ പ്രകടിപ്പിച്ചു.

 
പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന് നിര്‍മല സീതാരാമന്‍; വില കൂടുമോ കുറയുമോ?

വിഷയത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും ജിഎസ്ടി കൗണ്‍സിലില്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില നിലവില്‍ ജിഎസ്ടി പരിധിയിലല്ല. പകരം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രത്യേകം നികുതികളാണ് ഇന്ധനത്തിന് ചുമത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ എന്തു സംഭവിക്കുമെന്ന് ചോദിച്ചാല്‍ വില കുറയുമെന്നാണ് ഒറ്റവാക്കുള്ള മറുപടി.

ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ രാജ്യ വ്യാപകമായി ഒറ്റവിലയാകും. നിലവില്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ വിലയാണ്. ഒരു സംസ്ഥാനത്ത് തന്നെ ട്രാന്‍സ്‌പോര്‍ട്ട് ദൂരത്തിന്റെ വ്യത്യാസത്തിന് അനുസരിച്ച് വിലയില്‍ മാറ്റമുണ്ട്. ഈ സാഹചര്യത്തിലാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത്.

നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3200 കോടി നിക്ഷേപിക്കും; വമ്പന്‍ പദ്ധതികളുമായി ഹുണ്ടായി

പെട്രോള്‍, ഡീസല്‍ ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കേന്ദ്ര-സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണം. ജിഎസ്ടി കൗണ്‍സില്‍ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടുകയും വേണം. ജിഎസ്ടി വീതംവയ്ക്കുന്നതിലുള്ള തര്‍ക്കം പരിഹരിച്ചാല്‍ മാത്രമേ പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരൂ.

കേന്ദ്ര എക്‌സൈസ് നികുതി, സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ്, വിവിധ സെസ്സുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഇന്ധന വില. പെട്രോളിനും ഡീസലിനും അടിസ്ഥാന വിലയുടെ ഇരട്ടിയാണ് നിലവില്‍ ഈടാക്കുന്നത്. ജിഎസ്ടി വന്നാല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും പ്രത്യേകം നികുതി ചുമത്താന്‍ സാധിക്കില്ല. കൂടിയ ജിഎസ്ടി നിരക്ക് 28 ശതമാനമാണ്. ഈ തുക കേന്ദ്രവും സംസ്ഥാനങ്ങളും വീതംവയ്‌ക്കേണ്ടി വരും. ഇന്ധന വില കുത്തനെ കുറയുകയും ചെയ്യും. ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍ നികുതി ഇനത്തില്‍ വലിയ നഷ്ടമാകും സര്‍ക്കാരുകള്‍ നേരിടേണ്ടി വരിക. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു പക്ഷേ, സെസ് വര്‍ധിപ്പിച്ചേക്കും. സംസ്ഥാനത്തിനുള്ള നഷ്ടം കേന്ദ്രം വച്ചുതന്നാല്‍ അംഗീകരിക്കുമെന്നാണ് മുമ്പ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്.

English summary

What will happen after Petrol and Diesel become under GST

What will happen after Petrol and Diesel become under GST
Story first published: Saturday, February 20, 2021, 18:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X