ഈ കൊമേഴ്സിലേക്ക് ചുവടുവെച്ച് വാട്സ് ആപ്പും; പുതിയ ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ഈ കൊമേഴ്സ് മേഖലയിലേക്ക് പുതിയ ചുവടുവെപ്പുമായി വാട്സ് ആപ്പ്. ഇതിന്റെ ഭാഗമായി പുതിയ ഷോപ്പിങ്ങ് ബട്ടണും വാട്സ് ആപ് അവതരിപ്പിച്ചു. ബിസിനസ് പേരിന് അടുത്തായുള്ള സ്റ്റോർഫ്രണ്ട് ഐക്കണുകൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്താനാവുക.

 

ഉപയോക്താക്കൾക്ക് കാറ്റലോഗ് കണ്ടെത്തുന്നതിനും ഏതെല്ലാം സാധനങ്ങളും സേവനങ്ങളുമാണ് ലഭിക്കുന്നത് എന്നത് സംബന്ധിച്ചും ഇതിലൂടെ നോക്കാൻ കഴിയും. നേരത്തേ ഇതിനായി ഉപയോക്താക്കൾക്ക് ബിസിനസ്സ് പ്രൊഫൈലിൽ ക്ലിക്ക് ചെയ്ത് നോക്കേണമായിരുന്നു.പുതിയ സംവിധാനം ബിസിനസുകാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും

ഈ കൊമേഴ്സിലേക്ക് ചുവടുവെച്ച് വാട്സ് ആപ്പും; പുതിയ ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചു

കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.വാട്സ് ആപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേര്‍ ബിസിനസ് അക്കൗണ്ടില്‍ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളം പേര്‍ ഓരോ മാസവും ബിസിനസ് കാറ്റ്‌ലോഗുകള്‍ കാണുന്നുമുണ്ട്.ഇന്ത്യയിൽ മാത്രം 3 ദശലക്ഷത്തിലധികം പേരാണ് ഇത് ഉപയോഗിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

വീണ്ടും താരിഫ് യുദ്ധവുമായി മുകേഷ് അംബാനി; ഇത്തവണ അങ്കം ഫ്ലിപ്കാർട്ടിനോടും ആമസോണിനോടും

കൊവിഡ് ആഘാതം കുറയുന്നു: ചെറിയ പട്ടണങ്ങൾ സാധാരണ നിലയിലേയ്ക്ക്, നഗരങ്ങൾ പാടുപെടുന്നു

ജിയോയുടെ നല്ല കാലം അവസാനിച്ചോ? നാല് വർഷങ്ങൾക്ക് ശേഷം ജിയോയെ പൊട്ടിച്ച് എയർടെൽ മുന്നിൽ

ഓൺലൈൻ മാധ്യമങ്ങൾക്കും നെറ്റ്ഫ്ലിക്സിനും ആമസോണിനും ഇനി വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണം

English summary

WhatsApp to step into e-commerce; Introduced the new shopping button | ഈ കൊമേഴ്സിലേക്ക് ചുവടുവെച്ച് വാട്സ് ആപ്പും; പുതിയ ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചു

WhatsApp to step into e-commerce; Introduced the new shopping button
Story first published: Wednesday, November 11, 2020, 17:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X