ഇന്ത്യയിൽ എന്ന് മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസ് ആരംഭിക്കും? വ്യോമയാന മന്ത്രാലയത്തിന്റെ മറുപടി ഇങ്ങന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് രാജ്യത്ത് തടസ്സമില്ലാതെ ഉയരുന്നതിനാൽ അന്താരാഷ്ട്ര വിമാന യാത്രകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് നിരവധി സാമ്പത്തിക പ്രവർത്തനങ്ങൾ നിലവിൽ തുറന്നതിനാൽ സമീപഭാവിയിൽ തന്നെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ തുറക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യാന്തര യാത്രയ്ക്കുള്ള നിയന്ത്രണം നീക്കുന്നതിനുള്ള തീരുമാനങ്ങൾ "വരും മാസത്തിൽ" എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

 

തീരുമാനം അടുത്ത മാസം

തീരുമാനം അടുത്ത മാസം

അടുത്ത മാസം അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നത് ഉറപ്പാണെന്ന് പുരി വ്യക്തമാക്കി. എന്നാൽ കൃത്യമായി എന്ന് മുതൽ ആരംഭിക്കുമെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും ആത്മവിശ്വാസത്തോടെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെയ് 25 മുതൽ ഓരോ വിമാനത്താവളത്തിലെയും വിമാനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാന യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നു.

എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം

നിയന്ത്രണങ്ങൾ നീക്കി

നിയന്ത്രണങ്ങൾ നീക്കി

വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രക്കാർക്ക് ആശ്വാസം നൽകുന്നതിനുമായി മുംബൈ പോലുള്ള പ്രധാന വിമാനത്താവളങ്ങളിലെ ചില നിയന്ത്രണങ്ങൾ പോലും വ്യോമയാന മന്ത്രാലയം നീക്കം ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിന് ജൂൺ 16 മുതൽ പ്രതിദിനം 100 വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിച്ചിരുന്നു.

അന്താരാഷ്ട്ര വിമാന സർവ്വീസ് രാജ്യത്തെ സ്ഥിതി സാധാരണമാകുമ്പോൾ: ഹർദീപ് പുരി

ആഭ്യന്തര വിമാന സർവ്വീസ്

ആഭ്യന്തര വിമാന സർവ്വീസ്

നേരത്തെ അനുവദിച്ച 50 ആഭ്യന്തര വിമാനങ്ങളുടെ എണ്ണം പ്രതിദിനം 100 ആക്കാനുള്ള നീക്കവുമായി മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാനും വ്യോമയാന മന്ത്രാലയം അനുമതി നൽകി. മെയ് 25ന് സർവ്വീസ് ആരംഭിച്ചതിന് ശേഷം ആഭ്യന്തര യാത്രയിലെ മികച്ച വളർച്ചയെ പ്രശംസിച്ച പുരി, മെയ് അവസാനം മുതൽ ആഭ്യന്തര വിമാന യാത്രകൾ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ജൂൺ 14 വരെ ഇന്ത്യൻ വിമാനത്താവളങ്ങൾ 714 72,583 പുറപ്പെടൽ യാത്രക്കാരെയും 714 72,439 വരവ് യാത്രക്കാരെയും കൈകാര്യം ചെയ്തിരുന്നു.

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ

കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാർ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് മാർച്ച് 25 ന് എല്ലാ ഷെഡ്യൂൾ ചെയ്ത വാണിജ്യ പാസഞ്ചർ വിമാനങ്ങളും ഇന്ത്യയിൽ നിർത്തി വച്ചിരുന്നു. മെയ് 25 മുതലാണ് രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.

വന്ദേ ഭാരത് മൂന്നാം ഘട്ടം: പ്രവാസികൾക്കായി യുഎസിലേക്കും കാനഡയിലേക്കും 70 വിമാനങ്ങൾ പറക്കും

Read more about: flight വിമാനം
English summary

When will International flights will start in India | ഇന്ത്യയിൽ എന്ന് മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസ് ആരംഭിക്കും? വ്യോമയാന മന്ത്രാലയത്തിന്റെ മറുപടി ഇങ്ങനെ

International flights have been suspended as coronaviruses rise in the country. The government is planning to open international flights in the near future as many economic activities in the country are already open. Read in malayalam.
Story first published: Wednesday, June 17, 2020, 7:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X