സിറ്റിയിൽ ജീവിക്കാനാണോ നിങ്ങൾക്ക് ഇഷ്ടം? ഇന്ത്യയിലെ ജീവിക്കാൻ ഏറ്റവും മികച്ച നഗരം ഏത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിന്റെ മറ്റു രാജ്യങ്ങളിലെന്നപോലെ തന്നെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങളെയും വളർച്ചയെയും നയിക്കുന്ന പ്രധാന കേന്ദ്രങ്ങൾ നഗരങ്ങളാണ്. ഇന്ത്യയിലെ ഉപഭോക്തൃ വിപണികളുടെ പ്രധാന കേന്ദ്രങ്ങളാണ് ന​ഗരങ്ങൾ. ചെറിയ പട്ടണങ്ങളെയും ഗ്രാമങ്ങളെയും അപേക്ഷിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉള്ളതും ന​ഗരങ്ങളിൽ തന്നെ. എന്നിരുന്നാലും, ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങൾ എല്ലാം തന്നെ ഇന്ന് ഒന്നിലധികം പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇവയെ മറികടന്ന് ജീവിക്കാൻ ഏറ്റവും മികച്ച ഇന്ത്യയിലെ ന​ഗരങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിച്ചാം.

പ്രതിസന്ധികൾ
 

പ്രതിസന്ധികൾ

ഇന്ത്യയിലെ ന​ഗരങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് വായു മലിനീകരണമാണ്. ചില ന​ഗരങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ​ഗതാ​ഗത പ്രശ്നങ്ങളാണ്. റിയൽ എസ്റ്റേറ്റ് മേഖലകളിലെ പ്രതിസന്ധികളും ചില ന​ഗരങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആറ് നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രതിസന്ധികൾ എന്തൊക്കെയാണെന്നും ജീവിക്കാൻ ഏറ്റവും മികച്ച ന​ഗരം ഏതെന്നും കണ്ടെത്താം.

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ; ഇവിടെ നിങ്ങൾ എത്ര സമ്പാദിച്ചിട്ടും കാര്യമില്ല!!

ഹൈദരാബാദ്, ബം​ഗളൂരു

ഹൈദരാബാദ്, ബം​ഗളൂരു

ഉയർന്ന യാത്രാ വേഗത, കുറഞ്ഞ വാടക, എന്നിവയൊക്കെയാണ് ജീവിക്കാൻ ഏറ്റവും മികച്ച ന​ഗരങ്ങളുടെ പട്ടികയിൽ ഹൈദരാബാദിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഭക്ഷണശാല, പച്ചപ്പ്, ശുദ്ധവായു എന്നിവയാണ് ബംഗളൂരുവിന് രണ്ടാം സ്ഥാനം ലഭിക്കാൻ കാരണം.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ന​ഗരം!!! ഇവിടെ താമസിച്ചാൽ സമ്പാദിക്കാൻ പറ്റില്ല

മറ്റ് ന​ഗരങ്ങൾ

മറ്റ് ന​ഗരങ്ങൾ

ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ ന​ഗരങ്ങളും വ്യത്യസ്ത ഘടകങ്ങളിൽ മുൻനിരയിലുണ്ടെങ്കിൽ മൊത്തത്തിൽ പിൻതള്ളപ്പെട്ടു. അതായത് പൊതുഗതാഗതത്തിന്റെ കാര്യത്തിൽ ഡൽഹി വളരെ മികച്ച ന​ഗരമാണ്. ഹരിതാഭയുള്ള ന​ഗരങ്ങളാണ് ഡൽഹിയും കൊൽക്കത്തയും, കുറഞ്ഞ മലിനീകരണ തോതുള്ള ന​ഗരങ്ങളാണ് മുംബൈ, കൊൽക്കത്ത എന്നിവിടങ്ങൾ.

ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്റവും ചെലവേറിയ സിറ്റികൾ

പിന്തള്ളപ്പെടാൻ കാരണം

പിന്തള്ളപ്പെടാൻ കാരണം

കുറഞ്ഞ യാത്രാ വേഗത, ഉയർന്ന ജാതി വിഭാ​ഗീയത തുടങ്ങിയവയാണ് കൊൽക്കത്തയെ ജീവിക്കാൻ മികച്ച ന​ഗരങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലേയ്ക്ക് തള്ളിയത്. മലിനീകരണമാണ് ഡൽഹിയെ പിന്നിലാക്കിയത്. മുംബൈയെ സംബന്ധിച്ചിടത്തോളം ഉയർന്ന വാടക, കുറഞ്ഞ യാത്രാ വേഗത, കുറഞ്ഞ പച്ചപ്പ് എന്നിവയാണ് ദോഷകരമായി മാറിയത്.

malayalam.goodreturns.in

Read more about: india city ഇന്ത്യ
English summary

സിറ്റിയിൽ ജീവിക്കാനാണോ നിങ്ങൾക്ക് ഇഷ്ടം? ഇന്ത്യയിലെ ജീവിക്കാൻ ഏറ്റവും മികച്ച നഗരം ഏത്?

As in the rest of the world, cities have been the major hubs of economic activity and growth in India over the past few decades. These are the main centers of consumer markets in India. Read in malayalam.
Story first published: Monday, November 11, 2019, 7:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X