ക്രിസ്റ്റ്യാനോ റൊണാൾഡോയോ കൈലി ജെന്നറോ അല്ല; ഇൻസ്റ്റാഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ കാശ് വാരുന്നതാര്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കൻ-കനേഡിയൻ നടൻ ഡ്വെയ്ൻ 'ദി റോക്ക്' ജോൺസൺ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി. സൗന്ദര്യ റാണി കൈലി ജെന്നറിനെ പിന്തള്ളിയാണ് ജോൺസൺ ഒന്നാം സ്ഥാനത്ത് എത്തിയത്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സ്ഥാപനമായ ഹോപ്പർ എച്ച്ക്യുവിന്റെ അഭിപ്രായത്തിൽ, 48 വയസുള്ള ഈ താരത്തിന് പരസ്യദാതാക്കൾ ഒരു സ്പോൺസർ ചെയ്ത പോസ്റ്റിനായി ഏകദേശം 1,015,000 യുഎസ് ഡോളർ വരെയാണ് നൽകുന്നത്.

 

ഫോളോവേഴ്സ്

ഫോളോവേഴ്സ്

ഡ്വെയ്ൻ ജോൺസന് ഇൻസ്റ്റാഗ്രാമിൽ 189 മില്യൺ ഫോളോവേഴ്‌സാണുള്ളത്. 184 മില്യൺ ഫോളോവേഴ്സുമായി കൈലി ജെന്നർ തൊട്ടുപിന്നിലുണ്ട്. സെലിബ്രിറ്റികളുമായും സോഷ്യൽ മീഡിയ സ്വാധീനമുള്ളവരുമായും ചർച്ച നടത്തിയ ശേഷമാണ് 2017 ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളുടെ പട്ടിക ഹോപ്പർ എച്ച്ക്യു പ്രസിദ്ധീകരിച്ചത്. അതുപോലെ തന്നെ ഒരു പോസ്റ്റിന് എത്ര രൂപ ഈടാക്കുമെന്ന് പരസ്യദാതാക്കളുമായും ചർച്ച നടത്തി. രഹസ്യ ഡീലുകൾ കാരണം പലർക്കും ലഭിക്കുന്ന തുക വ്യക്തമല്ല.

24 മണിക്കൂറിലേറെ പണിമുടക്കി ഫെയ്‌സ്ബുക്ക്; തകരാറുകള്‍ പരിഹരിച്ച് തിരിച്ചെത്തിയതായി അധികൃതര്‍

മറ്റ് താരങ്ങൾ

മറ്റ് താരങ്ങൾ

റിപ്പോർട്ട് അനുസരിച്ച്, കൈലി ജെന്നറിന് ഇപ്പോൾ ഒരു പോസ്റ്റിന് 986,000 യുഎസ് ഡോളറാണ് ലഭിക്കുന്നത്. ഫുഡ്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷത്തെ പട്ടികയിലുണ്ട്. ഒരു പോസ്റ്റിന് ഏകദേശം 889,000 യുഎസ് ഡോളർ ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ജെന്നറുടെ സഹോദരി കിം കർദാഷിയാന് 858,000 യുഎസ് ഡോളർ ഓരോ പോസ്റ്റിനും ലഭിക്കുന്നുണ്ട്. അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയിട്ടുള്ള വ്യക്തിയാണ്. 853,000 യുഎസ് ഡോളറാണ് ഇവർ ഇൻസ്റ്റഗ്രാമിൽ നിന്ന് നേടുന്നത്.

വാട്ട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും പണി മുടക്കി!! നിങ്ങളുടെ ഫോണിൽ ഇവ പ്രവർത്തിക്കുന്നുണ്ടോ?

ഏറ്റവും കൂടുതൽ പ്രതിഫലം

ഏറ്റവും കൂടുതൽ പ്രതിഫലം

ഹോളിവുഡിൽ 2019 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായും ഡ്വെയ്ൻ ജോൺസണെ ഫോബ്സ് തിരഞ്ഞെടുത്തിരുന്നു. 'ജുമാൻജി: ദി നെക്സ്റ്റ് ലെവൽ' വൻ നേട്ടമാണ് താരത്തിനുണ്ടാക്കിയത്.

നികുതി വെട്ടിപ്പ്: തമിഴ് നടൻ വിജയ്ക്ക് ആദായനികുതി വകുപ്പ് സമൻസ് അയച്ചു

English summary

Who gets highest payment from Instagram? | ക്രിസ്റ്റ്യാനോ റൊണാൾഡോയോ കൈലി ജെന്നറോ അല്ല; ഇൻസ്റ്റാഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ കാശ് വാരുന്നതാര്?

American-Canadian actor Dwayne 'The Rock' Johnson became the highest-paid celebrity on Instagram. Read in malayalam.
Story first published: Monday, July 6, 2020, 16:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X