സൗദി അറേബ്യയുടെ ഗ്രീൻ കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആരെന്ന് അറിയണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻസി ലഭിച്ച ആദ്യ ഇന്ത്യക്കാരനായി അബുദാബി ആസ്ഥാനമായുള്ള ഇന്ത്യൻ റീട്ടെയിൽ വ്യവസായി എം എ യൂസഫ് അലി തിരഞ്ഞെടുക്കപ്പെട്ടു. ലുലു ഗ്രൂപ്പിന്റെ ചെയർമാനായ 64 കാരനായ യൂസഫ് അലി കഴിഞ്ഞ വർഷം ഫോബ്‌സ് മാസിക യുഎഇയിലെ ഏറ്റവും ധനികനായ പ്രവാസിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.

 

സൗദി ഗ്രീൻ കാർഡ്

സൗദി ഗ്രീൻ കാർഡ്

അനൗപചാരികമായി സൗദി ഗ്രീൻ കാർഡ് എന്നറിയപ്പെടുന്ന ഈ പെർമിറ്റ്, സ്പോൺസറുടെ ആവശ്യമില്ലാതെ രാജ്യത്ത് താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും സ്വന്തമായി ബിസിനസിനും സ്വത്തിനുമുള്ള അവകാശം പ്രവാസികൾക്ക് നൽകുന്നുവെന്ന് ലുലു ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യയുടെ വിഷൻ 2030 പരിഷ്കരണ പദ്ധതിയുടെ ഭാഗമായാണ് പ്രീമിയം റെസിഡൻസി അവതരിപ്പിക്കുന്നത്. സൗദി സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതിയാണിത്.

യൂസഫ് അലി

യൂസഫ് അലി

തന്റെ ജീവിതത്തിലെ വളരെ അഭിമാനകരമായ നിമിഷമാണിതെന്നും എനിക്ക് മാത്രമല്ല, മുഴുവൻ ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഒരു വലിയ അംഗീകാരമാണിതെന്നും യൂസഫ് അലി പറഞ്ഞു. സൗദി അറേബ്യയിൽ പ്രീമിയം റെസിഡൻസി നേടിയ ആദ്യ ഇന്ത്യക്കാരനായി നിക്ഷേപകനായ യൂസഫാലിയെ തിരഞ്ഞെടുത്തതും സമ്പദ്‌വ്യവസ്ഥയിലെ ശ്രദ്ധേയമായ വളർച്ച കാരണം രാജ്യം ആകർഷകമായ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും പ്രീമിയം റെസിഡൻസി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

സൗദി അറേബ്യയുടെ പ്രതിച്ഛായ

സൗദി അറേബ്യയുടെ പ്രതിച്ഛായ

പുതിയ സ്ഥിരം റെസിഡൻസി മേഖലയിലെ പ്രധാന നിക്ഷേപങ്ങളിലേക്കും ബിസിനസ് കേന്ദ്രങ്ങളിലൊന്നായും സൗദി അറേബ്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ഇവിടെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും യൂസഫ് അലി പറഞ്ഞു.

സൗദിയിൽ ഇനി ഓൺ അറൈവൽ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടതെന്ത്?

ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ്

രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ നിർണായക പങ്ക് വഹിച്ച സ്പോർട്സ്, ആർട്സ്, കൾച്ചർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രധാന നിക്ഷേപകരെയും പ്രമുഖരെയും ലക്ഷ്യമിടുന്നതാണ് ഈ സംരംഭം. അരാംകോ കമ്മീഷണറികളും നാഷണൽ ഗാർഡ്സ് സൂപ്പർ സ്റ്റോറുകളും ഉൾപ്പെടുന്ന ലുലു ഗ്രൂപ്പിന്റെ 35 ലധികം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും സൗദി അറേബ്യയിൽ സ്വന്തമാക്കി പ്രവർത്തിക്കുന്നുണ്ട്.

സൗദി അരാംകോ ഡ്രോൺ ആക്രമണം: എണ്ണവില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമാകുമോ?

Read more about: saudi lulu സൗദി ലുലു
English summary

who is the first Indian to get Saudi Arabia's green card? | സൗദി അറേബ്യയുടെ ഗ്രീൻ കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആരെന്ന് അറിയണ്ടേ?

Indian businessman MA Yousuf Ali has been selected as the first Indian to receive Saudi premium residency. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X