ഉള്ളി വില കുത്തനെ ഉയരുന്നത് എന്തുകൊണ്ട്? വില ഇനി എന്ന് കുറയും​​? സർക്കാർ ഇടപെടൽ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീഹാർ തെരഞ്ഞെടുപ്പിന് ഒരാഴ്ചയിൽ താഴെ മാത്രം ദിവസങ്ങളുള്ളപ്പോൾ കേന്ദ്രം ഉള്ളിയുടെ സംഭരണ പരിധിയിൽ വീണ്ടും മാറ്റം വരുത്തി. വർദ്ധിച്ചു വരുന്ന വില നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മുംബൈയിൽ കിലോഗ്രാമിന് 100 രൂപ ഉൾപ്പെടെ വെള്ളിയാഴ്ച പല നഗരങ്ങളിലും ഉള്ളി വില കിലോഗ്രാമിന് 80 രൂപ കടന്നു. ബീഹാർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉള്ളി വില നിയന്ത്രിക്കുന്നതിന് സർക്കാർ രണ്ടുതവണ പ്രവർത്തിച്ചിട്ടുണ്ട്. ബുധനാഴ്ച ഉള്ളിയുടെ ഇറക്കുമതി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി, തുടർന്ന് വെള്ളിയാഴ്ച സംഭരണ പരിധി വീണ്ടും അവതരിപ്പിച്ചു.

 

എന്തുകൊണ്ടാണ് ഉള്ളി വില ഉയരുന്നത്?

എന്തുകൊണ്ടാണ് ഉള്ളി വില ഉയരുന്നത്?

വടക്കൻ കർണാടകയിൽ കനത്ത മഴയെത്തുടർന്ന് ഖാരിഫ് ഉള്ളിക്ക് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ വന്നതോടെ ഓഗസ്റ്റ് അവസാന ആഴ്ച മുതൽ വില ഉയർന്നു തുടങ്ങി. മൂന്ന് പ്രധാന ഉള്ളി വിളകളുണ്ട് - ഖാരിഫ് (ജൂൺ-ജൂലൈ വിതയ്ക്കൽ, ഒക്ടോബറിന് ശേഷമുള്ള വിളവെടുപ്പ്), വൈകിയുള്ള ഖാരിഫ് (സെപ്റ്റംബർ വിതയ്ക്കൽ, ഡിസംബറിന് ശേഷമുള്ള വിളവെടുപ്പ്), റാബി (ഡിസംബർ-ജനുവരി വിതയ്ക്കൽ, മാർച്ചിന് ശേഷമുള്ള വിളവെടുപ്പ്). റാബി വിളയിൽ ഏറ്റവും കുറഞ്ഞ ഈർപ്പം അടങ്ങിയിരിക്കുന്നതിനാൽ ഇത് സംഭരണത്തിന് അനുയോജ്യമാണ്.

ഉള്ളി ഇറക്കുമതി മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകി, വില കുതിച്ചുയരുന്നു

കനത്ത മഴ

കനത്ത മഴ

സെപ്റ്റംബറിലെ കനത്ത മഴ കർണാടകയിലെ പുതിയ വിളയെ നശിപ്പിക്കുക മാത്രമല്ല, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഭരിച്ച് ഉള്ളി നശിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ കർഷകർക്ക് മാത്രം വേനൽക്കാലത്ത് തുടക്കത്തിൽ 28 ലക്ഷം ടൺ സംഭരിച്ച ഉള്ളി ഉണ്ടായിരുന്നു. അഹമ്മദ്‌നഗർ, നാസിക്, പൂനെ എന്നിവിടങ്ങളിൽ മഴ മൂലം ഉള്ളി വൻ തോതിൽ നശിച്ചു പോയിരുന്നു. യൂറിയയുടെ അമിത ഉപയോഗം മൂലം ഈ വർഷം സവാളയുടെ ആയുസ്സ് വളരെ കുറവാണെന്ന് കാർഷിക ഉദ്യോഗസ്ഥർ പറയുന്നു.

കേരളത്തിൽ സ്വർണ വില ഇന്നും ഉയർന്നു, ഇന്നത്തെ സ്വർണ നിരക്ക് അറിയാം

ഉപഭോഗം

ഉപഭോഗം

മഹാരാഷ്ട്രയിൽ സംഭരിച്ചിരിക്കുന്ന 28 ലക്ഷം ടണ്ണിൽ ഏകദേശം 10-11 ലക്ഷം ടൺ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇന്ത്യയിൽ പ്രതിവർഷം ഉള്ളി ഉപഭോഗം 160 ലക്ഷം ടണ്ണായാണ് കണക്കാക്കപ്പെടുന്നത്. മഹാരാഷ്ട്രയിൽ മാത്രം പ്രതിദിനം 4,000-6,000 ടൺ ഉപയോഗിക്കുന്നുണ്ട്. സംഭരണ പരിധി വില നിയന്ത്രിക്കുന്നതിനുള്ള ശക്തമായ ആയുധമാണ്. കയറ്റുമതി നിരോധനത്തിനുശേഷവും സപ്ലൈ ഡിമാൻഡ് പൊരുത്തക്കേട് കാരണം വില ഉയരുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്.

സംഭരണ പരിധി

സംഭരണ പരിധി

വെള്ളിയാഴ്ച സർക്കാർ ഉള്ളിയ്ക്ക് സംഭരണ പരിധി വീണ്ടും അവതരിപ്പിച്ചു. മൊത്തക്കച്ചവടക്കാർക്ക് ഇപ്പോൾ 25 ടൺ ഉള്ളി സംഭരിക്കാം. ചില്ലറ വ്യാപാരികൾക്ക് 2 ടൺ വരെ സംഭരിക്കാൻ അനുവാദമുണ്ട്. വർഷം തോറും വിലക്കയറ്റം കണക്കിലെടുത്ത് ഈ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്, ഇന്നത്തെ സ്വർണ വില എത്ര?

ഉള്ളി ഇറക്കുമതി വില കുറയ്ക്കാൻ സഹായിക്കുമോ?

ഉള്ളി ഇറക്കുമതി വില കുറയ്ക്കാൻ സഹായിക്കുമോ?

മുംബൈ തുറമുഖത്ത് ഇറാനിൽ നിന്ന് ഉള്ളി ഇറക്കിയ വില കിലോയ്ക്ക് 35 രൂപയാണ്. ഗതാഗതം, മറ്റ് നിരക്കുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ അത്തരം ഉള്ളിയുടെ അവസാന ചില്ലറ വില കിലോയ്ക്ക് 40-45 രൂപ വരെയാണ്. ഖാരിഫ് വിള ഉടൻ വിപണിയിലെത്തുമെന്ന് കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. ഇത് വില കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് നാസിക്കിൽ നിന്ന് കനത്ത വിളനാശമുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചു. മഴ ഏതാണ്ട് വിപണനത്തിന് തയ്യാറായ വിളയെ വരെ നശിപ്പിച്ചിട്ടുണ്ട്.

വിളനാശം

വിളനാശം

വിളനാശം കണക്കിലെടുക്കുമ്പോൾ, നവംബർ ഒന്നോ രണ്ടോ ആഴ്ചയോടെ മഹാരാഷ്ട്രയിലെ വിള വരാനുള്ള സാധ്യത വളരെ കുറവാണെന്ന് വിപണി വൃത്തങ്ങൾ കരുതുന്നു. ഇത് നവംബർ അവസാനം വരെ വൈകിയേക്കും. ഇറക്കുമതി ഹ്രസ്വകാലത്തേക്ക് എങ്കിലും വില കുറയാൻ കാരണമാകുമെങ്കിലും മിക്കവരും പറയുന്നത് പുതിയ വിള വിപണിയിൽ എത്തുമ്പോൾ മാത്രമേ യഥാർത്ഥ വിലയിലേയ്ക്ക് ഉള്ളി വില മടങ്ങിയെത്തൂവെന്നാണ്. അത് നവംബറിന് ശേഷമായിരിക്കും.

English summary

Why Onion Prices Soaring? Will The Price Go Down Soon? What Is Government Interventions? | ഉള്ളി വില കുത്തനെ ഉയരുന്നത് എന്തുകൊണ്ട്? വില ഇനി എന്ന് കുറയും​​? സർക്കാർ ഇടപെടൽ എന്തെല്ലാം?

The Center has again changed the storage limit for onions. The government's goal is to control rising prices. Read in malayalam.
Story first published: Sunday, October 25, 2020, 16:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X