രണ്ടാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി പി രാജീവോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിണറായി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് പകരമെത്തുന്നത് ആരായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോള്‍ ചൂണ്ടിക്കാണിക്കാവുന്ന ഉത്തരം കളമശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്കെത്തുന്ന പി രാജീവ് ആയിരിക്കുമെന്നാണ്. അക്കാദമിക യോഗ്യതകളുടേയും രാഷ്ടീയാടിത്തറയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ 54 കാരനായ പി രാജീവ് തന്നെ രണ്ടാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി സ്ഥാനത്തെത്തുവാനാണ് സാധ്യതകള്‍. നിലവില്‍ സിപിഐഎംന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനം വഹിക്കുന്ന പി രാജീവ് രാജ്യ സഭാ എംപിയായി രാഷ്ട്രീയത്തിന് അതീതമായ അഭിനന്ദനങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ്.

 
രണ്ടാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി പി രാജീവോ?

3000 കോടി രൂപ ട്രഷറിയില്‍ നിലവിലുണ്ട് എന്നത് പരിഗണിക്കുമ്പോള്‍ ധനമന്ത്രിയായി സ്ഥാനമെടുക്കുകയാണെങ്കില്‍ രാജീവിനെ കാത്തിരിക്കുന്നത് സുഖകരമായ ഒരു ഹണിമൂണ്‍ പിരീഡ് ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 30,000 കോടി രൂപയുടെ ധനക്കമ്മിയുള്ള കേരളം പോലൊരു സംസ്ഥാനത്ത് സാമ്പത്തിക മേഖല നിയന്ത്രിക്കാനെത്തുന്ന വ്യക്തിയ്ക്ക് ഇത് വലിയൊരു ആശ്വാസമാണ്.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ 8800 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് കീഴില്‍ അനുവദിച്ചുണ്ട്. ഇതിന്റെ 50 ശതമാനത്തോളം സംസ്ഥാനത്തിന് കോവിഡ് രോഗ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.

സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായ ഉടന്‍ തന്നെ പുതിയ അസംബ്ലിയില്‍ ഒരു ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതായി വരും. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഉയര്‍ത്തുന്നതിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യമേഖലയിലെ കാര്യങ്ങള്‍ക്കുമല്ലാതെ ഈ ബഡ്ജറ്റില്‍ മറ്റ് പ്രധാന വകയിരുത്തലുകള്‍ക്ക് പ്രാധാന്യമുണ്ടാകാന്‍ സാധ്യതയില്ല.

ധനമന്ത്രിയായി തെരഞ്ഞടുക്കയാണെങ്കില്‍ പി രാജീവിന് മുന്നില്‍ വലിയ വെല്ലുവിളിയാകുന്നത് 22-23 സാമ്പത്തിക വര്‍ഷവും അതിന് ശേഷമുള്ള സാമ്പത്തിക വര്‍ഷങ്ങളുമായിരിക്കും. എന്നാല്‍ ഉയര്‍ന്ന അക്കാദമിക യോഗ്യതകളും മികച്ച രാഷ്ട്രീയപ്രവര്‍ത്തകനുമായി അദ്ദേഹം ആ പ്രതിസന്ദികളെയെല്ലാം തന്റെ കഠിനാധ്വാനത്തിലൂടെ മറികടക്കുമെന്നാണ് പ്രതീക്ഷ.

Read more about: finance minister
English summary

will P. Rajeev be the finance minister in second pinarayi govt? | രണ്ടാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി പി രാജീവോ?

will P. Rajeev be the finance minister in second pinarayi govt?
Story first published: Monday, May 3, 2021, 11:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X