ഇപിഎഫ് വിഹിതം കുറച്ചത് ജീവനക്കാരെ ബാധിക്കുമോ? അറിയണം ഈ കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിലുടമകളുടെയും ജീവനക്കാരുടെയും ഇപിഎഫ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വരുമാന നഷ്‌ടം നേരിടുന്ന തൊഴിലുടമകൾക്ക് ആശ്വാസം പകരുന്നതിനും ജീവനക്കാരുടെ ടേക്ക്‌ഹോം വേതനം വർദ്ധിപ്പിക്കുന്നതിനുമായാണ് മൂന്ന് മാസത്തേക്ക് ഇപിഎഫ് വിഹിതം കുറയ്‌ക്കുന്നത്.

20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. ജൂലൈ വരെയുള്ള ഇളവ് ഇപിഎഫ്ഒയ്ക്കു കീഴിലെ 6.5 ലക്ഷം സ്ഥാപനങ്ങൾക്കും 4.3 കോടി ജീവനക്കാർക്കും ആശ്വാസമാകും.

വിമാനങ്ങൾ അറിയിപ്പില്ലാതെ കൂട്ടത്തോടെ റദ്ദാക്കുന്നു, പരാതികളുമായി യാത്രക്കാർ

ഇപിഎഫ് വിഹിതം കുറച്ചത് ജീവനക്കാരെ ബാധിക്കുമോ? അറിയണം ഈ കാര്യങ്ങൾ

 

തൊഴിലുടമയ്‌ക്കോ ജീവനക്കാർക്കോ 10 ശതമാനം എന്ന നിരക്ക് നിർബന്ധമാണോ?

തൊഴിലുടമയ്‌ക്കോ ജീവനക്കാർക്കോ അല്ലെങ്കിൽ രണ്ട്‌ പേർക്കും അസൗകര്യങ്ങൾ ഇല്ലെങ്കിൽ ഉയർന്ന നിരക്കിൽ സംഭാവന നൽകാൻ അനുവാദമുണ്ടെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കും സാമ്പത്തിക പിന്തുണ നൽകുന്നതിനായാണ് ഇപിഎഫ് വിഹിതം 10 ശതമാനമായി കുറയ്‌ക്കാൻ കേന്ദ്ര സർക്കാൻ അനുമതി നൽകിയത്.

ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ടീമുടമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി മുകേഷ് അംബാനി

മെയ്, ജൂൺ, ജൂലൈ എന്നീ മൂന്ന് മാസത്തേക്കാണ് ഈ 10 ശതമാനം സംഭാവനയുടെ കുറഞ്ഞ നിരക്ക് സർക്കാർ അനുവദിച്ചിട്ടുള്ളത്. അതേസമയം കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലുടമ വിഹിതം 12 ശതമാനമായി തന്നെ തുടരും. എന്നാൽ തൊഴിലാളി വിഹിതം 10 ശതമാനമായിരിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം തൊഴിലുടമ – തൊഴിലാളി വിഹിതമായ 24% കേന്ദ്രം അടയ്ക്കുന്ന പദ്ധതി ഓഗസ്റ്റ് വരെ നീട്ടിയിരുന്നു. ഇതിൽ ഉൾപ്പെടാത്തവരുടെ ഇപിഎഫ് വിഹിതമാണ് 10 ശതമാനമായി കുറയുക.

ഇപിഎഫ് വിഹിതം കുറയ്‌ക്കാനുള്ള നടപടി പെൻഷനെ ബാധിക്കുമോ?

ഇപിഎഫ് സംഭാവനകളുടെ നിരക്ക് 10 ശതമാനമായി കുറച്ചത് ദീർഘകാലാടിസ്ഥാനത്തിൽ പെൻഷൻ സംഭാവനകളോ ആനുകൂല്യങ്ങളോ കുറയ്ക്കുകയില്ല. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ മിക്ക സ്വകാര്യ സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറയ്‌ക്കുന്ന സാഹചര്യത്തിൽ, ഇപിഎഫ് വിഹിതം കുറയ്‌ക്കുന്നതോടെ ജീവനക്കാരുടെ ടേക്ക്‌ഹോം വേതനം വർദ്ധിക്കുമെങ്കിലും മുൻപ് ലഭിച്ചിരുന്നതിലും കുറഞ്ഞ തുകയാണ് അവരുടെ റിട്ടയര്‍മെന്റ് കിറ്റിയിലേക്ക് പോവുക. മാത്രമല്ല വകുപ്പ് 80 സി പ്രകാരം ഇപിഎഫ് സംഭാവനകള്‍ നികുതിയിളവിന് യോഗ്യത നേടുന്നതിനായി ക്ലെയിം ചെയ്യുന്ന സാഹചര്യത്തിലും ഈ കുറവ് പ്രതിഫലിക്കുന്നതാണ്.

Read more about: epf ഇപിഎഫ്
English summary

Will the reduction in EPF share affect employees? These things should be known | ഇപിഎഫ് വിഹിതം കുറച്ചത് ജീവനക്കാരെ ബാധിക്കുമോ? അറിയണം ഈ കാര്യങ്ങൾ

Will the reduction in EPF share affect employees? These things should be known
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X