'വിജയ് മല്യമാർ' പെരുകുന്നു; പണമുണ്ടായിട്ടും വായ്പ തിരിച്ചടയ്ക്കാത്തവരിൽ വർധന; പട്ടികയിൽ പുതിയ വിരുതന്മാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് മുങ്ങിയവരെ പറ്റിയുള്ള വാർത്തകളിൽ ആദ്യം മനസിൽ വരുന്നത് വിജയ് മല്യയും നീരവ് മോദിയുമാണ്. എന്നാൽ ഇവരെ മറികടന്ന് പട്ടികയിൽ മുന്നിലേക്ക് എത്തിയിരിക്കുകയാണ് പുതിയ തട്ടിപ്പുകാർ. മനപൂര്‍വം തിരിച്ചടയ്ക്കാത്ത വായ്പയിൽ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 10 മടങ്ങ് വർധനവാണ് ഉണ്ടായത്. 2012 മാര്‍ച്ച് 31ന് 23,000 കോടിയായിരുന്ന ഇത്തരം വായ്പകള്‍ 2022 മേയ് 31നുള്ള കണക്ക് പ്രകാരം 2.4 ലക്ഷം കോടിയായി ഉയര്‍ന്നു. തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും ഇതിന് തയ്യാറാവാത്തവരുടെ കണക്കാണിത്.

 

ട്രാൻസ് യൂണിയൻ സിബിൽ

ട്രാൻസ് യൂണിയൻ സിബിൽ എന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് വായ്പയടയ്ക്കാത്തവരുടെ വിവരങ്ങൾ പുറത്തു വിട്ടത്. 25 ലക്ഷത്തിന് മുകളില്‍ തുക അടയ്ക്കാനുള്ളവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 2022 മേയ് വരെ 12,000 പേരാണ് വായ്പ തിരിച്ചടയ്ക്കാത്തവരായുള്ളത്.

നിലവിൽ തിരിച്ചടയ്ക്കാനുള്ള 2.4 ലക്ഷം കോടി രൂപ, മഹാത്മാ​ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച 1.4 ലക്ഷം കോടിയേക്കാൾ ഇരട്ടി തുകയാണ്. ഇന്ത്യൻ ബാങ്കുകൾക്ക് പിരിഞ്ഞു കിട്ടാനുള്ള 29.7 ബില്യണ്‍ ഡോളര്‍ വരുന്ന തുക 87 രാജ്യങ്ങളുടെ ജിഡിപിയെക്കാളും ഉയര്‍ന്ന തുകയാണ്. 

Also Read: വായ്പ തിരിച്ചടവ് മുടങ്ങുമോ; പേടി വേണ്ട, ബാങ്ക് നിങ്ങളെ സഹായിക്കും!Also Read: വായ്പ തിരിച്ചടവ് മുടങ്ങുമോ; പേടി വേണ്ട, ബാങ്ക് നിങ്ങളെ സഹായിക്കും!

പട്ടികയിലെ വിരുതന്മാർ

പട്ടികയിലെ വിരുതന്മാർ

100 കോടിയില്‍ കൂടുതല്‍ തുക തിരിച്ചടയ്ക്കാനുള്ളവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് റിഷി അഗര്‍വാളിന്റെ എബിജി ഗ്രൂപ്പാണ്. വിവിധ ബാങ്കുകളിലെ 7 വായ്പ അക്കൗണ്ടുകളില്‍ നിന്നായി 6,382കോടി രൂപ കമ്പനി തിരിച്ചടയ്ക്കാനുണ്ട്.

അരവിന്ദ് ധാമിന്റെ ഉടമസ്ഥതയിലുള്ള ആംടെക് ഓട്ടോ കമ്പനിയും സബ്‌സിഡിയറികളും ചേര്‍ന്ന് 5,885 കോടി രൂപയാണ് രാജ്യത്തെ ബാങ്കുകളിൽ നിന്നും വായ്പെടുത്തിരിക്കുന്നത്.
നിതിന്‍, ചേതന്‍ സന്ദേശ എന്നിവരുടെ സ്റ്റെര്‍ലിംഗ് ഗ്ലോബല്‍ ഓയില്‍ റിസോഴ്സും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് പറ്റിയത് 3,757 കോടി രൂപയാണ്. 

Also Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാംAlso Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാം

കമ്പനികള്‍

കപില്‍, ധീരജ് വാധവാൻ എന്നിവരുടെ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (DHFL) 2780 കോടി ഇന്ത്യന്‍ ബാങ്കുകൾക്ക് അടയ്ക്കാനുണ്ട്. സഞ്ജയ്, സന്ദീപ് ജുന്‍ജുന്‍വാലയുടെ റെയ് അഗ്രോ കമ്പനി 2,602 രൂപയടെ വായ്പയാണ് തിരിച്ചടയ്ക്കാനുള്ളത്.

മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജെംസ്, സഞ്ജയ് കുമാര്‍ സുരേകയുടെ കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍, അതുല്‍ പുഞ്ചിന്റെ പുഞ്ച് ലോയ്ഡ്, ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്സ് ആന്‍ഡ് സബ്സിഡിയറികള്‍ എന്നിവയാണ് 2,000 കോടി രൂപയിലധികം ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത മറ്റ് കമ്പനികള്‍. 

Also Read: ടാക്സ് സേവിം​ഗ്സ് എഫ്ഡി വേണ്ട; 80സി പ്രകാരം ആദായ നികുതി ഇളവ് നേടാൻ ഏറ്റവും മികച്ച നിക്ഷേപം ഏത്Also Read: ടാക്സ് സേവിം​ഗ്സ് എഫ്ഡി വേണ്ട; 80സി പ്രകാരം ആദായ നികുതി ഇളവ് നേടാൻ ഏറ്റവും മികച്ച നിക്ഷേപം ഏത്

വിജയ്മല്യ, നീരവ് മോദി

മൊത്തത്തില്‍ ഒൻപത് കമ്പനികള്‍ 2,000 കോടിയിലധികം രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ശക്തി ഭോഗ് ഫുഡ്സ്, സിൻടെക്സ് ഇന്‍ഡസ്ട്രീസ്, റോട്ടോമാക് ഗ്ലോബല്‍, ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്സ്, എസ് കുമാര്‍സ് എന്നിവ 1,500- 2,000 കോടിക്ക് ഇടയിലുള്ള തുകയാണ് തിരിച്ചടയ്ക്കാനുള്ളത്.

അതേസമയം മുന്‍നിരക്കാരുടെ പട്ടികയിൽ വിജയ്മല്യയും നീരവ് മോദിയുമില്ല. രാജ്യത്ത് നിന്ന് രക്ഷപ്പെട്ട ഇരുവരും ഇം​ഗ്ലണ്ടിലാണ് അഭയം തേടിയിരിക്കുകയാണ്. അതേസമയം നീരവ് മോദിയുടെ അമ്മാവൻ 2018 ല്‍ രാജ്യം വിട്ട മെഹുല്‍ ചൊക്സി പട്ടികയിലുണ്ട്. 

വിഴുങ്ങിയത് പൊതുമേഖലാ ബാങ്കുകളെ

വിഴുങ്ങിയത് പൊതുമേഖലാ ബാങ്കുകളെ

2.40 ലക്ഷം കോടി പിരിഞ്ഞു കിട്ടാനുള്ളതിൽ 95 ശതമാനവും പൊതുമേഖലാ ബാങ്കുകൾക്കാണ്. ഇതിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് ഏറ്റവും വലിയ വിഹിതം കിട്ടാനുള്ളത്. ആകെ വായ്പകളുടെ 30 ശതമാനത്തിലധികം തുക എസ്ബിഐയ്ക്ക് ലഭിക്കാനുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖലാ ബാങ്കുകൾക്ക് ആകെ വായ്പയുടെ 10 ശതമാനം വീതം ലഭിക്കാനുണ്ട്.

Read more about: loan vijay mallya nirav modi
English summary

Willful Loan Default In India Are Increasing, And 95 Percentage Of Amount Are Recorded In PSU Banks

Willful Loan Default In India Are Increasing, And 95 Percentage Of Amount Are Recorded In PSU Banks
Story first published: Thursday, August 18, 2022, 20:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X