ദില്ലി: ലോകത്തെ തൊഴില്‍ സാഹചര്യം പൂര്‍ണമായി മാറിയിരിക്കുകയാണ്. വിദേശത്ത് കമ്പനികളില്‍ ജോലി ചെയ്തിരുന്നവര്‍ പലരും കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടിലെത്തി. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ഇക്കൂട്ടര്‍ ഇന്ത്യയില്‍ ആദായ നികുതി കൊടുക്കണം. വിദേശത്തായിരുന്ന വേളയില്‍ ഇവര്‍ ഇന്ത്യയില്‍ ആദായ നികുതി കൊടുക്കേണ്ടി വന്നിരുന്നില്ല.
എന്നാല്‍ ഇന്ത്യയില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ നികുതി ഒടുക്കേണ്ടതുണ്ട്. മാത്രമല്ല, ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം വരുന്നവരും നികുതി ഒടുക്കണം. ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്താനാണ് നമ്മുടെ രാജ്യത്ത് നികുതി കൊടുക്കേണ്ടത്. വരുമാനം രണ്ടര ലക്ഷത്തിന് മുകളിലായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരും. പെന്ഷന് ലഭിക്കുന്നവരും ലഭിക്കുന്ന പണത്തിന്റെ തോത് അനുസരിച്ച് ആദായ നികുതി ഒടുക്കേണ്ടതുണ്ട്.
കേരളത്തിൽ സ്വർണത്തിന് ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില, രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1200 രൂപ
അനധികൃത ഇടപാടുകള്‍ തടയാന്‍ ആദായ നികുതി വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വലിയ തുക പണമായി വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി ഇടപാട് നടത്തിയാല്‍ അത് മുഴുവന്‍ പിടിക്കപ്പെടും. നല്കിയതും വാങ്ങിയതുമായ വ്യക്തികള്‍ കുരുക്കിലാകും. ഒരുപക്ഷേ മുഴുവന്‍ തുകയും നഷ്ടമാകുകയും ചെയ്യും. പിഴയായി ഈ തുക കണ്ടുകെട്ടാന്‍ സാധ്യതയുണ്ട്.
പക്ഷേ, വ്യക്തമായ രേഖകള്‍ കാണിച്ചാല്‍ രക്ഷ കിട്ടും. രണ്ട് ലക്ഷം രൂപ മുതലുള്ള വലിയ തുകയുടെ ഇടപാട് പണമായി നടത്താന്‍ പാടില്ല. പകരം ബാങ്ക് മുഖേനയോ ഡിജിറ്റല്‍ ഇടപാട് വഴിയോ ആണ് നടത്തേണ്ടത്. അതേസമയം, വന്‍തുകയുടെ ഇടപാടുകള്‍ പണമായി നടത്തുന്നതിന് സര്‍ക്കാരിന് ഇളവുണ്ട്. മാത്രമല്ല, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവര്‍ക്കും ഇളവുണ്ട്.