അമേരിക്കയിലെ ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം, എച്ച്1ബി വിസയിൽ ട്രംപിന്റെ അന്തിമ തീരുമാനം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിലെ ജോലി സ്വപ്നം കണ്ടിരുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെഡറൽ ഏജൻസികളെ വിദേശ തൊഴിലാളികളെ പ്രധാനമായും എച്ച് 1ബി വിസയിലുള്ളവരെ നിയമിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. നിർണായക തിരഞ്ഞെടുപ്പ് വർഷത്തിൽ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി 2020 അവസാനം വരെ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസകളും മറ്റ് വിദേശ ജോലികൾക്കുള്ള വിസകളും താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് ഈ നീക്കം.

 

എച്ച്1ബി വിസ

എച്ച്1ബി വിസ

പുതിയ നിയന്ത്രണങ്ങൾ ജൂൺ 24 മുതൽ മുൻകാല പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒന്നാണ് എച്ച് 1 ബി വിസ. ഇത് സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് ടെക് കമ്പനികൾ ഈ വിസയെ ആശ്രയിച്ചിരുന്നു.

ഇന്ത്യയിലെത്തിയ ഡൊണാൾഡ് ട്രംപ് താമസിക്കുന്നത് എവിടെ? ഒരു രാത്രിയുടെ വില കേട്ടാൽ ഞെട്ടും

യുഎസ് പൗരന്മാർക്ക് തൊഴിൽ

യുഎസ് പൗരന്മാർക്ക് തൊഴിൽ

വിദേശ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനായി കഠിനാധ്വാനികളായ അമേരിക്കക്കാരെ പുറത്താക്കുന്നത് തന്റെ ഭരണകൂടം അംഗീകരിക്കില്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എക്സിക്യൂട്ടീവ് ഉത്തരവിൽ എല്ലാ ഫെഡറൽ ഏജൻസികളും ഒരു ആഭ്യന്തര ഓഡിറ്റ് പൂർത്തിയാക്കുകയും യുഎസ് പൗരന്മാരെ ഇത്തരം സേവനത്തിലേക്ക് നിയമിക്കുക എന്ന നിബന്ധനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും വേണം.

ഇന്ത്യക്കാർക്ക് തിരിച്ചടി; അമേരിക്കയിലേയ്ക്കുള്ള എച്ച് 1ബി വിസയും ഗ്രീൻ കാർഡും ട്രംപ് നിരോധിച്ചു

അപേക്ഷ ഫീസ് കൂട്ടി

അപേക്ഷ ഫീസ് കൂട്ടി

എച്ച് 1ബി, എൽ 1ബി വിസകളുടെ അപേക്ഷ ഫീസ് അടുത്തിടെ ട്രംപ് ഭരണകൂടം വർധിപ്പിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ആവശ്യങ്ങള്‍ക്ക് യുഎസ്സില്‍ എത്തുന്നവര്‍ക്ക് അനുവദിക്കുന്ന എച്ച് 1ബി വിസയുടെ അപേക്ഷാ ഫീസ് 21 ശതമാനവും എൽ 1ബി വിസയുടെ അപേക്ഷാ ഫീസ് 75 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എച്ച് 1ബി വിസയ്‌ക്കുള്ള അപേക്ഷ തുക നിലവിലുള്ള 460 ഡോളറിൽ നിന്ന് 555 ഡോളറായി ഉയരുകയും ഇന്‍ട്രാ കമ്പനി ട്രാൻസ്ഫറിന് ഉപയോഗിക്കുന്ന എല്‍ 1 വിസകൾക്കുള്ള അടിസ്ഥാന ഫയലിംഗ് ഫീസ് 805 ഡോളറായും ഉയരുകയും ചെയ്തിരുന്നു.

കുടിയേറ്റ നിയന്ത്രണം

കുടിയേറ്റ നിയന്ത്രണം

കുടിയേറ്റം നിയന്ത്രിക്കുന്നതിനും തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങൾ. ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പുതിയ തീരുമാനം വൻ തിരിച്ചടിയാണ്.

ഇന്ത്യൻ ഐടി കമ്പനികൾക്ക് ഇനി രക്ഷയില്ല, ഈ കമ്പനികൾക്ക് എച്ച്1ബി വിസയ്ക്ക് വിലക്ക്

English summary

Working in the US become a dream, Trump's final decision on H1B visa | അമേരിക്കയിലെ ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം, എച്ച്1ബി വിസയിൽ ട്രംപിന്റെ അന്തിമ തീരുമാനം ഇങ്ങനെ

President Donald Trump has dealt a heavy blow to Indian IT professionals who dreamed of a job in the United States. Trump has signed an executive order barring federal agencies from hiring foreign workers, mainly those with H1B visas. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X