ഇന്ത്യയുടെ വളർച്ച പ്രവചനവുമായി ലോകബാങ്ക്, ഈ വർഷം 5 ശതമാനം വളർച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകബാങ്ക് 2019-2020 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച നിരക്ക് അഞ്ച് ശതമാനമായിരിക്കുമെന്ന് പ്രവചിച്ചു. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 5.8 ശതമാനമായി ഉയരുമെന്നും അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിന്റെ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്നും 2020 ൽ പാക്കിസ്ഥാനിൽ വളർച്ച മൂന്ന് ശതമാനമോ അതിൽ കുറവോ ആയിരിക്കുമെന്നും ലോകബാങ്ക് പ്രവചിച്ചു. മാക്രോ ഇക്കണോമിക് സ്ഥിരത ശ്രമങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ആഗോള സാമ്പത്തിക സാധ്യതകളുടെ ഏറ്റവും പുതിയ പതിപ്പിൽ വ്യ.ക്തമാക്കി.

 

ബാങ്ക് ഇതര ധനകാര്യ കമ്പനികളിൽ നിന്നുള്ള വായ്പയുടെ ബലഹീനത നിലനിൽക്കുന്ന ഇന്ത്യയിലെ സാഹചര്യത്തിൽ, മാർച്ച് 31 ന് അവസാനിക്കുന്ന 2019-20 സാമ്പത്തിക വർഷത്തിൽ വളർച്ച അഞ്ച് ശതമാനമായി കുറയുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. അടുത്ത സാമ്പത്തിക വർഷം ഇത് 5.8 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് ബുധനാഴ്ച പറഞ്ഞു.

ലോക ബാങ്കിന്റെ എംഡിയായി ഒരു ഇന്ത്യക്കാരി; ആരാണ് അന്‍ഷുല കാന്ത്?

ഇന്ത്യയുടെ വളർച്ച പ്രവചനവുമായി ലോകബാങ്ക്, ഈ വർഷം 5 ശതമാനം വളർച്ച

നിക്ഷേപവും വ്യാപാരവും കഴിഞ്ഞ വർഷത്തെ ബലഹീനതയിൽ നിന്ന് ക്രമേണ വീണ്ടെടുക്കുന്നതിനാൽ ആഗോള സാമ്പത്തിക വളർച്ച 2020 ൽ 2.5 ശതമാനമായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. എന്നാൽ അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും ലോക ബാങ്ക് വ്യക്തമാക്കി.

യുഎസിന്റെ വളർച്ച ഈ വർഷം 1.8 ശതമാനമായി കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വ്യാവസായിക പ്രവർത്തനങ്ങൾ ദുർബലമായതിനെത്തുടർന്ന് യൂറോ പ്രദേശത്തിന്റെ വളർച്ച 2020 ൽ ഒരു ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബാങ്കിംഗ് ഇതര മേഖലയിലെ കടുത്ത വായ്പാ സാഹചര്യങ്ങൾ രാജ്യത്തെ ആഭ്യന്തര ആവശ്യം ഗണ്യമായി ദുർബലപ്പെടുത്തുന്നതിന് കാരണമാകുമെന്നും ഇന്ത്യ വിഭാഗം റിപ്പോർട്ടിൽ ലോക ബാങ്ക് വ്യക്തമാക്കി.

ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്

English summary

ഇന്ത്യയുടെ വളർച്ച പ്രവചനവുമായി ലോകബാങ്ക്, ഈ വർഷം 5 ശതമാനം വളർച്ച

The World Bank predicted India's growth rate of 5 per cent for the 2019-2020 financial year. Read in malayalam.
Story first published: Thursday, January 9, 2020, 9:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X