കടം കയറി സാധാരണക്കാർ, പണം കുമിഞ്ഞുകൂടി സമ്പന്നർ; കൊറോണക്കാലത്ത് പോക്കറ്റ് നിറയ്ക്കുന്നത് ആര്​​?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിലും ലോകത്തെ ശതകോടീശ്വരന്മാരുടെ സമ്പത്ത് ഈ വർഷം റെക്കോർഡ് ഉയരങ്ങളിലെത്തിയതായി റിപ്പോർട്ടുകൾ. എലോൺ മസ്‌ക്കിനെപ്പോലുള്ള സാങ്കേതിക, ആരോഗ്യ, വ്യവസായ മേഖലകളിലെ മുൻനിരക്കാർക്കാണ് മഹാമാരിയ്ക്കിടയിലും സമ്പത്ത് കുമിഞ്ഞു കൂടിയത്. ജൂലൈ അവസാനത്തോടെ, ശതകോടീശ്വരന്മാരുടെ സമ്പത്ത് ഏകദേശം 10.2 ട്രില്യൺ ഡോളറായിരുന്നുവെന്ന് സ്വിസ് ബാങ്ക് യുബി‌എസും അക്കൌണ്ടിംഗ് ഭീമനായ പ്രൈസ് വാട്ടർഹൈസ് കൂപ്പേഴ്സും നടത്തിയ പഠനത്തിൽ പറയുന്നു.

 

അതിസമ്പന്നരുടെ സമ്പാദ്യം

അതിസമ്പന്നരുടെ സമ്പാദ്യം

അത് 2017 ൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായ 8.9 ട്രില്യണിനേക്കാൾ കവിഞ്ഞു. അതിസമ്പന്നരുടെ സമ്പാദ്യത്തിന്റെ വാർഷിക പട്ടിക ജൂലൈ അവസാനം 2,189 ഡോളർ ശതകോടീശ്വരന്മാരെ കണ്ടെത്തി. 2017 നെ അപേക്ഷിച്ച് 31 പേർ കൂടി അധികമായി സമ്പന്നരുടെ പട്ടികയിലെത്തി. കൊറോണ പ്രതിസന്ധികൾക്കിടയിൽ സാധാരണക്കാർ കടക്കെണിയിലാകുകയും ബിസിനസുകൾ തകരുകയും തൊഴിലില്ലായ്മ കുതിച്ചുയരുകയും ചെയ്യുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവും ധനികരുടെ സമ്പാദ്യം വീണ്ടും കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്നത്.

സമ്പാദ്യം

സമ്പാദ്യം

ചില കോടീശ്വരന്മാർ മുമ്പത്തേക്കാൾ കൂടുതൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ സമ്പാദിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മഹാമാരിയുടെ തുടക്കത്തിൽ ലോകത്തിലെ കോടീശ്വരന്മാരുടെ സമ്പത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക വളർച്ചയെ ഭയന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോടീശ്വരന്മാരുടെ സമ്പത്ത് 6.6 ശതമാനം ഇടിഞ്ഞു. സാങ്കേതികവിദ്യയിലും ആരോഗ്യ ഓഹരികളിലും കുത്തനെ ഉയർച്ച ആരംഭിക്കുന്നതിനുമുമ്പ് മാർച്ചിലെ ഓഹരി വിപണിയിലെ തകർച്ച ശതകോടീശ്വരന്മാർക്ക് ആഘാതം സൃഷ്ടിച്ചിരുന്നു.

റെക്കറിങ് പേയ്‌മെന്റുകൾക്ക് യുപിഐ ഓട്ടോപേ സൗകര്യം ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ പേയും ഫോൺപെയും

വളർച്ച

വളർച്ച

എന്നാൽ ഏപ്രിലിനും ജൂലൈ അവസാനത്തിനും ഇടയിൽ സമ്പത്ത് 27.5 ശതമാനം ഉയർന്നു. ദക്ഷിണാഫ്രിക്കൻ വംശജനായ നവാഗതനായ എലോൺ മസ്‌ക്കിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എലോൺ മസ്‌ക്കിന്റെ കമ്പനികളായ ടെസ്‌ലയും സ്‌പേസ് എക്‌സും യഥാക്രമം ബഹുരാഷ്ട്ര മാർക്കറ്റിൽ ഇലക്ട്രിക് കാറിനും സ്വകാര്യ ബഹിരാകാശ യാത്രയ്ക്കും തുടക്കമിട്ടു. ഇതോടെ ടെസ്‌ലയുടെ ഓഹരി വില കുതിച്ചുയർന്നു.

മുകേഷ് അംബാനി ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ സമ്പന്നൻ, വളർച്ച അതിവേഗം

വർദ്ധനവ് ഇങ്ങനെ

വർദ്ധനവ് ഇങ്ങനെ

ഫോബ്‌സിന്റെ കണക്കനുസരിച്ച് 20.4 ബില്യൺ ഡോളർ സമ്പത്തുള്ള മുൻ രസതന്ത്ര പ്രൊഫസറായ ചൈനയിലെ സോങ് ഹുയിജുവാൻ, മരുന്ന് കമ്പനിയായ ഹൻസോ ഫാർമസ്യൂട്ടിക്കൽ കഴിഞ്ഞ വർഷം ലിസ്റ്റു ചെയ്തതിനുശേഷമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. 2018, 2019, 2020 ന്റെ ആദ്യ ഏഴു മാസങ്ങളിൽ ടെക് മേഖലയിലെ നാല് ശതകോടീശ്വരന്മാരുടെ സമ്പാദ്യം 42.5 ശതമാനം വർദ്ധിച്ചു, അവരുടെ മൊത്തം സമ്പാദ്യം 1.8 ട്രില്യൺ ഡോളർ ആയി കണക്കാക്കുന്നു.

മേഖലകൾ

മേഖലകൾ

ആരോഗ്യമേഖലയിലെ ശതകോടീശ്വരന്മാർ 50.3 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മൊത്തം സമ്പാദ്യം 658.6 ബില്യൺ ഡോളറാണ്. എന്നാൽ വിനോദം, റിയൽ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങൾ തുടങ്ങിയ വ്യവസായങ്ങളിലെ ശതകോടീശ്വരന്മാരുടെ മൊത്തം മൂല്യം 10 ​​ശതമാനത്തിൽ കൂടുന്നില്ല.

മുകേഷ് അംബാനി ലോക സമ്പന്നരിൽ നാലാമൻ; പിന്തള്ളിയത് ബെർണാഡ് അർനോൾട്ടിനെ

English summary

World Billionaires' Wealth Rises To Record Highs This Year Despite Corona Virus Crisis | കടം കയറി സാധാരണക്കാർ, പണം കുമിഞ്ഞുകൂടി സമ്പന്നർ; കൊറോണക്കാലത്ത് പോക്കറ്റ് നിറയ്ക്കുന്നത് ആര്​​?

World billionaires' fortunes reach record highs this year despite corona virus crisis. Read in malayalam.
Story first published: Monday, October 12, 2020, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X