ഫോൺ മാത്രമല്ല, ഷവോമി ഇനി വായ്പയും നൽകും; ഒരു ലക്ഷം രൂപ വരെ വായ്പയെടുക്കാം എംഐ ക്രെഡിറ്റിൽ നിന്ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ വളരെയേറെ പ്രചാരം നേടിയ ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമി ഇന്ത്യയിൽ വായ്പാ പ്ലാറ്റ്ഫോമായ എംഐ ക്രെഡിറ്റ് പദ്ധതി ആരംഭിച്ചു. എംഐ ക്രെഡിറ്റ് വഴി ഒരു വ്യക്തിയ്ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൂടുതൽ സാമ്പത്തിക സേവനങ്ങൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഇതുവരെ, കമ്പനി പൈലറ്റ് അടിസ്ഥാനത്തിലാണ് എംഐ ക്രെഡിറ്റ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിച്ചിരുന്നത്.

 

ഓൺലൈൻ വായ്പ പ്ലാറ്റ്ഫോം

ഓൺലൈൻ വായ്പ പ്ലാറ്റ്ഫോം

ക്രെഡിറ്റ്ബീയുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യമായാണ് എംഐ ക്രെഡിറ്റ് സേവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുന്നതെന്നും മികച്ച വ്യക്തിഗത വായ്‌പകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് എംഐ ക്രെഡിറ്റെന്നും ഷവോമി വൈസ് പ്രസിഡന്റും ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ മനു ജെയിൻ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ ആളുകൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളികൾ

പങ്കാളികൾ

എംഐ ക്രെഡിറ്റിനായുള്ള നിലവിലെ വായ്പ പങ്കാളികൾ പ്രാഥമികമായി എൻ‌ബി‌എഫ്‌സി അല്ലെങ്കിൽ ഫിൻ‌ടെക്കുകളായ ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ്, മണി വ്യൂ, ഏർ‌ലി സാലറി, സെസ്റ്റ്‌മണി, ക്രെഡിറ്റ് വിദ്യ എന്നിവയാണ്. എംഐ പേയ്ക്ക് ശേഷം കമ്പനി ഇന്ത്യയിൽ ലഭ്യമാക്കുന്ന രണ്ടാമത്തെ സാമ്പത്തിക ഉൽ‌പ്പന്നമാണ് എംഐ ക്രെഡിറ്റ്.

എടിഎമ്മിൽ നിന്ന് കാശെടുക്കും പോലെ, മെഷീനിൽ നിന്ന് പുത്തൻ ഫോൺ ഉടൻ കൈയിൽ വാങ്ങാം

എംഐ പേ

എംഐ പേ

എംഐയുടെ (ഷവോമി ഓപ്പറേറ്റിംഗ് സിസ്റ്റം) ഫോണുകളിൽ ലഭ്യമായ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് അപ്ലിക്കേഷനാണ് എംഐ പേ. കൂടാതെ ഗെറ്റ്‌ആപ്സ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. 2018 മാർച്ചിൽ ഇന്ത്യയിൽ ആരംഭിച്ച എംഐ പേയ്ക്ക് ഇതുവരെ 20 മില്യണിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുണ്ട്.

റെഡ്മിയുടെ ഏറ്റവും പുതിയ ഫോൺ, റെ‍ഡ്മി കെ20 പ്രോ അടുത്ത ആഴ്ച്ച പുറത്തിറക്കും

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

കമ്പനിയുടെ എംഐ ഫിനാൻസ് ബിസിനസ്സ് നാല് വർഷം മുമ്പാണ് ചൈനയിൽ ആരംഭിച്ചതെന്ന് ഷവോമി കോർപ്പറേഷന്റെ സഹസ്ഥാപകനും സീനിയർ വൈസ് പ്രസിഡന്റും ഷവോമി ഫിനാൻസ് ചെയർമാനും സിഇഒയുമായ ഹോങ് ഫെങ് പറഞ്ഞു. എംഐയുടെ സാമ്പത്തിക സേവനങഅങൾക്ക് ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വിപണിയായി ഇന്ത്യ വളരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ ധനകാര്യ മാനേജ്മെന്റ്, ഇൻഷുറൻസ് സേവനങ്ങൾ തുടങ്ങി വിവിധ സാമ്പത്തിക സേവനങ്ങൾ ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും വിവിധ പങ്കാളികളുമായി സഹകരിച്ച് ഇവ ഇന്ത്യയിലേക്കും കൊണ്ടു വരാൻ ശ്രമിക്കുമെന്നും ഫെങ് പറഞ്ഞു.

സാമ്പത്തിക സേവനം

സാമ്പത്തിക സേവനം

ഇന്ത്യയിൽ കൂടുതൽ സാമ്പത്തിക ഉൽ‌പ്പന്നങ്ങൾ കൊണ്ടുവരാൻ കമ്പനി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ ധനകാര്യ സേവന ബിസിനസ്സ് സുസ്ഥിരമായിരിക്കുക, ശരിയായ പങ്കാളികളെ കണ്ടെത്തുക തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇതെന്ന് മനു ജെയിൻ വ്യക്തമാക്കി. സാമ്പത്തിക സേവനങ്ങളുടെ നടത്തിപ്പിനായി 20 അംഗ സംഘമാണ് ഇന്ത്യയിൽ കമ്പനിക്ക് ഉള്ളത്. 2023 ഓടെ ഇന്ത്യയിൽ നൽകുന്ന ഓൺലൈൻ ക്രെഡിറ്റ് വായ്പ 70 ലക്ഷം കോടിയിലെത്തുമെന്നാണ് ബിസിജി റിപ്പോർട്ടെന്നും ജെയിൻ ചൂണ്ടിക്കാട്ടി.

വായ്പ നൽകുന്നത് ആർക്ക്?

വായ്പ നൽകുന്നത് ആർക്ക്?

യുവ പ്രൊഫഷണലുകൾക്കാണ് എംഐ വ്യക്തിഗത വായ്പ നൽകാൻ മുൻതൂക്കം നൽകുന്നത്. എംഐ ഫോൺ ഉപയോക്താക്കൾക്ക് അപ്ലിക്കേഷനിൽ അവരുടെ ക്രെഡിറ്റ് സ്കോർ സൌജന്യമായി പരിശോധിക്കാനും കഴിയും. മി ക്രെഡിറ്റ് വഴി ഈ വർഷം നവംബറിൽ 28 കോടിയിലധികം വായ്പ വിതരണം ചെയ്തു. ഇതിൽ 20 ശതമാനം ഉപഭോക്താക്കളും ഏറ്റവും ഉയർന്ന വായ്പയായ ഒരു ലക്ഷം രൂപയാണ് നേടിയിരിക്കുന്നത്.

ഷവോമി ഉപഭോക്താക്കൾ സൂക്ഷിക്കുക; കമ്പനി സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്

English summary

ഫോൺ മാത്രമല്ല, ഷവോമി ഇനി വായ്പയും നൽകും; ഒരു ലക്ഷം രൂപ വരെ വായ്പയെടുക്കാം എംഐ ക്രെഡിറ്റിൽ നിന്ന്

Chinese mobile maker xiaomi has launched its MI Credit scheme, a loan platform in India. Read in malayalam.
Story first published: Wednesday, December 4, 2019, 9:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X