ഉൽപ്പാദനം തുടരാനാവില്ല: മെയ് 31 വരെ ഇന്ത്യയിലെ രണ്ട് പ്ലാന്റുകൾ അടച്ചിടാൻ യമഹ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ യമഹ. കൊവിഡ് വ്യാപനത്തിൽ നിന്ന് കമ്പനിയിലെ തൊഴിലാളികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതോടെ ഉത്തർപ്രദേശിലെ സൂരജ്പൂർ, തമിഴ്നാട്ടിലെ ചെന്നൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളാണ് അടച്ചിടുക.

 

റിട്ടയര്‍മെന്റ് സമ്പാദ്യമായി എത്ര തുക വേണം? 4 ശതമാനം പിന്‍വലിക്കല്‍ നിയമം പറയുന്നതെന്തെന്ന് അറിയാമോ?

മെയ് 15ന് അടയ്ക്കുന്ന കമ്പനിയുടെ നിർമാണ പ്ലാന്റുകൾ 31 വരെ തുറന്ന് പ്രവർത്തിക്കില്ലെന്നാണ് യമഹ വക്താവ് നൽകിയിട്ടുള്ള അറിയിപ്പ്. അതേ സമയം ജൂൺ മാസത്തിൽ ഉൽപ്പാദനം പുനരാരംഭിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ കമ്പനിയിലെ ജീവനക്കാർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തതുമൂലമാണോ പ്ലാന്റ് അടച്ച് പൂട്ടാനുള്ള തീരുമാനമെന്ന് വ്യക്തമല്ല. കമ്പനിയും ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.

 ഉൽപ്പാദനം തുടരാനാവില്ല: മെയ് 31 വരെ ഇന്ത്യയിലെ രണ്ട് പ്ലാന്റുകൾ അടച്ചിടാൻ യമഹ

ഇതിന് പുറമേ കമ്പനിയ്ക്ക് തമിഴ്നാട്ടിലെ കാഞ്ചീപുരത്തും ഉത്തർപ്രദേശിലെ സൂരജ്പൂർ എന്നിവിടങ്ങളിൽ യമഹയിൽ നിർമാണശാലകളുണ്ട്. ഈ തടസ്സത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സ്റ്റോക്ക് ഒപ്റ്റിമൈസേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും യമഹ അതിന്റെ ഡീലർമാരുമായും വിതരണക്കാരുമായും സഹകരിച്ച് പ്രവർത്തിക്കും. കോർപ്പറേറ്റ് ഓഫീസിലും ഏരിയ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനം തുടരുമെന്നും കമ്പനി വ്യക്തമാക്കി. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊവിഡ് പ്രോട്ടോക്കോളുകളിൽ യമഹ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. ഒരു ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് എന്ന നിലയിൽ, നിലവിലുള്ള സാഹചര്യത്തിന് പ്രതിരോധ കുത്തിവയ്പ്പുകൾ വേഗത്തിലാക്കുക.

Read more about: india
English summary

Yamaha to suspend manufacturing operations at its plants from May 15 till May 31

Yamaha to suspend manufacturing operations at its plants from May 15 till May 31
Story first published: Monday, May 10, 2021, 22:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X