യെസ് ബാങ്ക് പ്രതിസന്ധി: ബോണ്ട് കൈവശമുള്ളവരുടെ 10,000 കോടി രൂപ എഴുതി തള്ളാൻ നീക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുനർനിർമാണ പദ്ധതിക്ക് തിങ്കളാഴ്ച്ച തന്നെ നിയമപരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. യെസ് ബാങ്ക് സമാഹരിച്ച അഡീഷണൽ ടയർ 1 (എടി ​​1) മൂലധനം എഴുതിത്തള്ളാൻ റിസർവ് ബാങ്ക് തീരുമാനിച്ചതോടെ വരിക്കാർ കോടതികളെ സമീപിക്കാൻ ഒരുങ്ങുന്നു.

 

നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി, മ്യൂച്വൽ ഫണ്ട് ഹൌസ് ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ, യുടിഐ മ്യൂച്വൽ ഫണ്ട്, എസ്‌ബി‌ഐ പെൻഷൻ ഫണ്ട് ട്രസ്റ്റ്, ഇന്ത്യബുൾസ് ഹൌസിംഗ് ഫിനാൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ യെസ് ബാങ്ക് നൽകിയ ബോണ്ടുകളിൽ നിക്ഷേപം നടത്തിയിരുന്നു. ഇത് എടി 1 ആയി യോഗ്യത നേടുകയും ഇപ്പോൾ ആർബിഐ എഴുതി തള്ളാൻ തീരുമാനിക്കുകയും ചെയ്തു.

യെസ് ബാങ്ക് പ്രതിസന്ധി: ബോണ്ട് കൈവശമുള്ളവരുടെ 10,000 കോടി രൂപ എഴുതി തള്ളാൻ നീക്കം

ആർ‌ബി‌ഐ പുനർ‌നിർമ്മാണ പദ്ധതി പ്രകാരം ബാസൽ 3 ചട്ടക്കൂടിനു കീഴിൽ യെസ് ബാങ്ക് ലിമിറ്റഡ് ഇഷ്യുചെയ്ത അഡീഷണൽ ടയർ 1 ക്യാപിറ്റലായി യോഗ്യത നേടുന്ന നിക്ഷേപങ്ങൾ നിശ്ചിത തീയതി മുതൽ പൂർണ്ണമായും എഴുതിതള്ളും. ബാസൽ ചട്ടക്കൂടിനെ അടിസ്ഥാനമാക്കി റിസർവ് ബാങ്ക് പുറപ്പെടുവിച്ച ചട്ടങ്ങൾക്ക് അനുസരിച്ചുള്ള തീരുമാനമാണിത്. ഈ പദ്ധതി അനുസരിച്ച് പുനർനിർമ്മിച്ച ബാങ്കിൽ സംഭവിച്ച മാറ്റങ്ങൾ കാരണം ഒരു അക്കൌണ്ട് ഉടമയ്ക്കും പുനർനിർമ്മിച്ച ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ല.

എടി 1 ആയി യോഗ്യത നേടിയ യെസ് ബാങ്ക് നൽകിയ എൻ‌സി‌ഡികൾക്ക് നിപ്പോൺ ലൈഫ് ഇന്ത്യ എ‌എം‌സി 2,480 കോടി രൂപ നൽകിയിട്ടുണ്ട്. ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ് 600 കോടി രൂപയുടെ ബോണ്ടുകൾ കൈവശം വച്ചിട്ടുണ്ട്. എസ്‌ബി‌ഐ പി‌എഫ് ട്രസ്റ്റിന് 97 കോടി രൂപയുടെ എടി 1 ബോണ്ടുകൾ ഉണ്ട്. ബാങ്കിന്റെ എടി 1 ബോണ്ടുകൾ കൈവശമുള്ള മറ്റുള്ളവരാണ് ടെമ്പിൾട്ടൺ എംഎഫ്, യുടിഐ എംഎഫ് എന്നിവ. ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും റീട്ടെയിൽ നിക്ഷേപകർക്കും ബോണ്ടുകൾ കൈവശമുണ്ട്. നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റിന്റെ ഓഹരികൾ 10.6 ശതമാനവും ഇന്ത്യാബുൾസ് ഹൌസിംഗ് ഓഹരി വില വെള്ളിയാഴ്ച 10.9 ശതമാനവും ഇടിഞ്ഞിരുന്നു.

English summary

Yes Bank crisis: RBI may wipe out over Rs 10,000-crore bondholders’ money | യെസ് ബാങ്ക് പ്രതിസന്ധി: ബോണ്ട് കൈവശമുള്ളവരുടെ 10,000 കോടി രൂപ എഴുതി തള്ളാൻ നീക്കം

The Reserve Bank of India's (RBI) restructuring plan to revive Yes Bank is likely to face a legal crisis on Monday. Read in malayalam.
Story first published: Saturday, March 7, 2020, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X