ഇ-കെവൈസി ഉപയോഗിച്ച് യെസ് ബാങ്കില്‍ ഡിജിറ്റില്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാം; സവിശേഷതകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശാരീരിക അകലം ഉറപ്പാക്കിക്കൊണണ്ട് ബാങ്കിനെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിനായി ഒരു സമ്പൂര്‍ണ സേവന ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ച് സ്വകാര്യ വായ്പാദാതാവായ യെസ് ബാങ്ക്. ഈ സമാരംഭത്തോടെ, പ്രത്യേകിച്ചും ടയര്‍1, ടയര്‍2 നഗരങ്ങളില്‍, വൈവിധ്യമാര്‍ന്ന ഉപഭോക്തൃ അടിത്തറ നിറവേറ്റുന്നതിനായി തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. രൂപാന്തരപ്പെട്ട 'ഡിജിറ്റല്‍ ബാങ്ക്' നിര്‍മ്മിക്കുകയെന്ന ബാങ്കിന്റെ നയതന്ത്രത്തിന് അനുസൃതമായാണ് പുതിയ സമ്പൂര്‍ണ സേവന ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് സൗകര്യം യെസ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്.

നിലവിലെ സാഗചര്യം
 

നിലവിലെ സാഗചര്യം മൂലം ലോകം രൂപാന്തരപ്പെട്ടു കഴിഞ്ഞെന്നും, ഒരു പുതിയ ജീവിതരീതിയിലേക്ക് സേവനങ്ങള്‍ ക്രമീകരിക്കാന്‍ ശ്രമിക്കുകയാണ് തങ്ങളെന്നും യെസ് ബാങ്ക് ഗ്ലോബല്‍ റീട്ടെയില്‍ തലവന്‍ രാജന്‍ പെന്റല്‍ വ്യക്തമാക്കി. ശാരീരകമായി അകലം പാലിക്കുമ്പോള്‍ തന്നെ സാമൂഹികമായി അടുത്ത ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഡിജിറ്റല്‍ മേഖലയാണ് നാമെല്ലാവരെയും ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം.

കുടുംബങ്ങളും സുഹൃത്തുക്കളും

കുടുംബങ്ങളും സുഹൃത്തുക്കളുമായുമുള്ള വീഡിയോ കോളുകള്‍, വെര്‍ച്വല്‍ വര്‍ക്ക് ഔട്ടുകള്‍, ഇ-ലേണിംഗ്, വീട്ടിലിരുന്ന് ജോലി ചെയ്യല്‍ എന്നിവയെല്ലാം സാധ്യമാവുന്നതും ഡിജിറ്റല്‍ സംവിധാനം കാര്യക്ഷമമായത് കൊണ്ടാണ്,' രാജന്‍ പെന്റല്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളിലെ വര്‍ദ്ധിക്കുന്ന താല്‍പ്പര്യത്തോടൊപ്പം യെസ് ബാങ്കിന്റെ ശക്തമായ സാങ്കേതിക കഴിവുകളെ ആശ്രയിച്ച്, ഈ പുതിയ ലോകത്തിലെ ഉപഭോക്താക്കളെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സേവിക്കാന്‍ യെസ് ബാങ്ക് തയ്യാറാണ്. ഉപഭോക്താക്കള്‍ എവിടെയായിരുന്നാലും അതൊന്നും തടസ്സമാകാതെ, ബാങ്കിനെ അവരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കാല്‍ തങ്ങള്‍ സന്നദ്ധരാണെന്നും രാജന്‍ പെന്റല്‍ കൂട്ടിച്ചേര്‍ത്തു.

റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം സ്വർണ്ണ വില നിശ്ചലമായി തുടരുന്നത് എന്തുകൊണ്ട്?

അക്കൗണ്ട്

പൂര്‍ണമായും സമ്പര്‍ക്കമില്ലാത്തതും കടലാസ് രഹിതവുമായ അക്കൗണ്ട് ആരംഭിക്കല്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യും. യെസ് ബാങ്കിന്റെ ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ ഒരു വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് ലഭ്യമായിരിക്കും. ഈ വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍, ഫണ്ട് കൈമാറ്റം, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങള്‍ യെസ് മൊബൈല്‍, വെബ് എന്നിവയിലൂടെ സ്മാര്‍ട്‌ഫോണില്‍ 100 -ലധികം സവിശേഷതകള്‍ അണ്‍ലോക്ക് ചെയ്യാം.

ഫെയർ & ലവ്ലി പേര് മാറ്റാൻ കാരണം ഈ 22കാരി, ചെയ്തത് എന്തെന്ന് അല്ലേ?

ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടിന്റെ ചില പ്രധാന സവിശേഷതകള്‍

ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടിന്റെ ചില പ്രധാന സവിശേഷതകള്‍

1. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ അക്കൗണ്ട് ആരംഭിക്കല്‍

2. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ്

3. സൗജന്യ എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, യുപിഐ സൗകര്യം

4. തല്‍ക്ഷണ ഗുണഭോക്താവും ബില്ലര്‍ രജിസ്‌ട്രേഷനും

5. ഡെബിറ്റ് കാര്‍ഡില്‍ ഓഫറുകള്‍ നേടുകയും ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടിനായു റിവാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കുകയും ചെയ്യാനുള്ള സൗകര്യം

6. സേവിംഗ്‌സ് അക്കൗണ്ടിനായി പ്രതിമാസം ശരാശരി 10,000 രൂപ അക്കൗണ്ട് ബാലന്‍സ് നിബന്ധന.

English summary

yes bank launches digital savings account with e-kyc; know more details here | ഇ-കെവൈസി ഉപയോഗിച്ച് യെസ് ബാങ്കില്‍ ഡിജിറ്റില്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാം; സവിശേഷതകള്‍ ഇതാ

yes bank launches digital savings account with e-kyc; know more details here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X