തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണയില്‍ ഒരു ശതമാനത്തോളം ഇടിവ് നേരിട്ടു. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റി 17,800-നും സെന്‍സെക്സ് 60,000-നും താഴെയെത്തി. മൂന്ന് ദിവസങ്ങള്‍ക്കിടെ സെന്‍സെക്സിന് നഷ്ടം 1,800-ലേറെ പോയിന്റാണ്. നിക്ഷേപകര്‍ക്ക് നഷ്ടം 6.56 ലക്ഷം കോടി രൂപയുടേതും. കഴിഞ്ഞയാഴ്ച സൂചികകള്‍ സര്‍വകാല റെക്കോഡ് തിരുത്തുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷമാണ് പതനം. നിഫ്റ്റിയില്‍ 17,500 നിലവാരം പിന്തുണയേകുമെന്നാണ് വിപണിയിലെ പ്രതീക്ഷ. വെള്ളിയാഴ്ച ഡേ ട്രേഡിങ്ങിന് പരിഗണിക്കാവുന്ന രണ്ട് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?
വ്യാഴാഴ്ചത്തെ തകര്‍ച്ചയ്ക്കിടെ 17,650 നിലവാരത്തിലേക്ക് വന്നപ്പോള്‍ ബുള്ളുകള്‍ തിരിച്ചുവരവിന് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവസാന മണിക്കൂറില്‍ നിഫ്റ്റി നൂറോളം പോയിന്റ് തിരികെ പിടിച്ചു. ഇതോടെയാണ് നിഫ്റ്റിക്ക് 17,750-ന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചത്. വെള്ളിയാഴ്ച 17,800 നിലവാരത്തിന് മുകളില്‍ സൂചികയ്ക്ക് നിലനില്ക്കാന് സാധിക്കുകയാണെങ്കില്‍ ഷോര്‍ട്ട് കവറിംഗ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നിഫ്റ്റി 17,900- 18,000 നിലവാരത്തിലേക്ക് ഉയരാം. അതേസമയം തിരിച്ചാണെങ്കില്‍ 17,650- 17,500 നിലവാരത്തില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. കൂടാതെ ആര്‍എസ്ഐയും ഓവര്‍ സോള്‍ഡ് മേഖലയില്‍ നിന്നും ഉയരുന്നതും (ചെറിയ കാലയളവില്‍) ഷോര്‍ട്ട് കവറിംഗ് സംഭവിക്കാമെന്ന സൂചന നല്കുന്നു.

1) സണ്‍ ഫാര്‍മ അഡ്വാന്‍സ് റിസര്‍ച്ച്
ഫാര്‍മ വിഭാഗത്തിലെ മിഡ് കാപ് ഓഹരിയായ സണ്‍ ഫാര്‍മ അഡ്വാന്‍സ് റിസര്‍ച്ച് വെള്ളിയാഴ്ച ഡേ ട്രേഡിങ്ങിന് പരിഗണിക്കാം. വ്യാഴാഴ്ച 2 ശതമാനത്തോളം മുന്നേറി 321.20 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 345 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 308 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ചാര്‍ട്ടില്‍ ബുള്ളിഷ് ഫ്ലാഗിലുള്ള ബ്രേക്ക് ഔട്ടിന് തൊട്ടടുത്താണ്. ആദ്യ ലക്ഷ്യമായ 334 നിലവാരത്തിന് മുകളില്‍ നില്‍ക്കാനായാല്‍ 345 നിലവാരത്തിലേക്ക് കുതിക്കാമെന്നും യെസ് സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Also Read: എല്ലാം ഒന്നിനൊന്ന് ബെസ്റ്റ്; അധികമാരും ശ്രദ്ധിക്കാത്ത 5 ടാറ്റ ഗ്രൂപ്പ് കമ്പനികളിതാ

2) ബാറ്റ ഇന്ത്യ
മിഡ് കാപ് ഓഹരിയായ ബാറ്റ ഇന്ത്യയും വെള്ളിയാഴ്ച ഡേ ട്രേഡിങ്ങിന് പരിഗണിക്കാം. വ്യാഴാഴ്ച ഒരു ശതമാനത്തിലേറെ മുന്നേറി 2,052.55 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 2,150 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,990 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഈ ഓഹരി കുറെക്കാലമായുള്ള കണ്സോളിഡേഷന് ശേഷം ബ്രേക്ക് ഔട്ടിനുള്ള വക്കത്താണ്. 89-ഡിഎംഎ നിലവാരത്തിലുള്ള സപ്പോര്‍ട്ടും ഒരു കുതിപ്പിനുള്ള സാധ്യത നിലനിര്‍ത്തുന്നുവെന്നും യെസ് സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഫലം പ്രഖ്യാപിക്കുന്നവ
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ സാമ്പത്തിക ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുന്നവരില്‍ ഇന്‍ഡക്സ് ഹെവി വെയിറ്റ് ഓഹരിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ റിലയന്‍സ് മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടാല്‍ വിപണിക്ക് പുതുജീവന്‍ പകര്‍ന്നേക്കാം. ഇതിനോടൊപ്പം എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, വൊഡാഫോണ്‍ ഐഡിയ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, എല്‍ & ടി ഫിനാന്‍സ്, പിവിആര്‍, പോളികാബ്, ബന്ധന് ബാങ്ക് തുടങ്ങിയ മുന്‍നിര കമ്പനികളും സാമ്പത്തിക ഫലം പ്രഖ്യാപിക്കും.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.