ബിനാമി ഇടപാടുകൾ നടക്കില്ല; നിങ്ങളുടെ ആധാറും ആധാരവും ഉടൻ ബന്ധിപ്പിക്കേണ്ടി വന്നേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ വസ്തുവകകളുടെ രേഖകളായ ആധാരവുമായി ബന്ധിപ്പിക്കണോ എന്നുള്ളത് രണ്ട് മൂന്ന് വർഷങ്ങളായി ചർച്ചകളും നിർദ്ദേശങ്ങളും പുരോഗമിക്കുന്ന കാര്യങ്ങളിലൊന്നാണ്. സർക്കാർ ആധാറുമായി വസ്തുക്കൾ ബന്ധിപ്പിക്കണം എന്ന തീരുമാനമെടുത്താൽ അത് നോട്ട് നിരോധനം പോലെ തന്നെ കള്ളപ്പണത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരയെുള്ള സർക്കാരിന്റെ മറ്റൊരു 'സർജിക്കൽ സ്‌ട്രൈക്ക്' ആയിരിക്കും.

 

കള്ളപ്പണം തടയൽ

കള്ളപ്പണം തടയൽ

2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കള്ളപ്പണത്തിന് എതിരെയുള്ള നിയന്ത്രണങ്ങൾ ശക്തമാണ്. നോട്ട് നിരോധനവും മറ്റും ഏറ്റവും കൂടുതൽ ബാധിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെയാണ്. ഇതിനെ തുടർന്നു സ്ഥലത്തിന്റെയും മറ്റും വില കുറയുകയും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വരെ നയിക്കുന്ന പ്രധാന കാരണമായി തീരുകയും ചെയ്തിട്ടുണ്ട്.

വിലയിൽ ഇടിവ്

വിലയിൽ ഇടിവ്

പ്രോപ്പർട്ടി വിലയിലുണ്ടായ ഇടിവ് കള്ളപ്പണം നിയന്ത്രിക്കുകയും വസ്തുക്കൾ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിലേയ്ക്ക് കുറയ്ക്കുകയും ചെയ്തു. 2022 ഓടെ രാജ്യത്തെ എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ആധാറുമായി വസ്തുവകകൾ ബന്ധിപ്പിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതായാണ് ചില റിപ്പോർട്ട് സൂചന നൽകുന്നത്.

ചെന്നൈയിലും ബാം​ഗ്ലൂരിലും ഫ്ലാറ്റ് വാങ്ങാൻ ആളില്ല; ഡിമാൻഡ് കുറയാൻ കാരണമെന്ത്?

ബിനാമി ഇടപാടുകൾ നടക്കില്ല

ബിനാമി ഇടപാടുകൾ നടക്കില്ല

ഇത് നടപ്പിലാക്കിയാൽ ബിനാമി ഇടപാടുകൾ ഇല്ലാതാകുകയും സ്ഥല ഇടപാടുകൾ കൂടുതൽ സുതാര്യമാകുകയും ചെയ്യും. വർദ്ധിപ്പിക്കുകയും സ്വത്ത് കൂടുതൽ താങ്ങാനാകുകയും ചെയ്യും, കാരണം ടാക്സ് ലെൻസിന് കീഴിൽ വരുമെന്ന് ഭയന്ന് ആസ്തികൾ ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള പ്രാരംഭ തിരക്ക് ഉണ്ടാകാം. ഇടപാടുകൾ സുതാര്യമാകുന്നതിനാൽ ഭവനവായ്പ, സ്വത്ത് ഇടപാട്, വിൽപ്പന അല്ലെങ്കിൽ വാങ്ങൽ തുടങ്ങിയ നടപടിക്രമങ്ങൾ ആധാർ-പ്രോപ്പർട്ടി ലിങ്കിംഗ് കൂടുതൽ എളുപ്പമാക്കുമെന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൌൺസിൽ മഹാരാഷ്ട്ര പ്രസിഡന്റ് രാജൻ ബന്ദേൽക്കർ അടുത്തിടെ ഒരു പ്രസ്താവനയിൽ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഒരു കൈനോക്കാം; ലാഭമുണ്ടാക്കേണ്ടത് ഇങ്ങനെ

സമയം ആവശ്യം

സമയം ആവശ്യം

മുഴുവൻ ലിങ്കിംഗ് പ്രക്രിയയ്ക്കുമായി കൂടുതൽ സമയം ആവശ്യമായതിനാൽ പ്രോപ്പർട്ടി ഉടമകൾക്ക് സർക്കാർ മതിയായ സമയം നൽകണമെന്ന് ബന്ദേൽക്കർ കൂട്ടിച്ചേർത്തു. പദ്ധതി നടപ്പാക്കുന്നത് വീട് വാങ്ങുന്നവർക്ക് ഇതിൽ നിന്ന് കൂടുതൽ പ്രയോജനം നേടാമെന്നും ഇടപാടുകൾ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നും നഹർ ഗ്രൂപ്പ് വൈസ് ചെയർപേഴ്‌സണും നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൌൺസിൽ (മഹാരാഷ്ട്ര) വൈസ് പ്രസിഡന്റുമായ മഞ്ജു യാഗ്നിക് പറഞ്ഞു.

സാമ്പത്തിക മാന്ദ്യം: മോദിയുടെ സ്വപ്ന പദ്ധതികളുടെയും താളം തെറ്റുന്നു, പ്രത്യാഘാതങ്ങൾ എന്തൊക്കെ?

English summary

ബിനാമി ഇടപാടുകൾ നടക്കില്ല; നിങ്ങളുടെ ആധാറും ആധാരവും ഉടൻ ബന്ധിപ്പിക്കേണ്ടി വന്നേക്കാം

One of the things that has been progressing over the past two to three years is whether to link the Aadhaar to the documents of the property. Read in malayalam.
Story first published: Saturday, November 16, 2019, 14:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X