സീ ചെയർമാൻ സുഭാഷ് ചന്ദ്ര സ്ഥാനമൊഴിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മുൻനിര ടെലിവിഷൻ നെറ്റ്‌വർക്കുകളിലൊന്നായ സീ എന്റർടെയിൻമെന്റ് ചെയർമാൻ സുഭാഷ് ചന്ദ്ര രാജിവെച്ചു. 1992-ൽ സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (ZEEL) സ്ഥാപിച്ച അദ്ദേഹം, ഇനി ഡയറക്‌ടർ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരും. അദ്ദേഹത്തിന്റെ മകൻ പുനിത് ഗോയങ്ക സീ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി തുടരും.

കടബാധ്യതയെത്തുടർന്ന് കമ്പനിയുടെ 15.7 ശതമാനം ഓഹരി വിറ്റഴിച്ചിരുന്നു, ഇതോടെ അദ്ദേഹത്തിന്റെ പങ്കാളിത്തം 5 ശതമാനമായി കുറഞ്ഞു. സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിലെ ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ഇൻവെസ്കോ ഓപ്പൺഹൈമറിന് 18.74 ശതമാനം ഓഹരിയുണ്ട്. ഈ സാഹചര്യത്തിലാണ് സുഭാഷ് ചന്ദ്ര ചെയർമാൻ സ്ഥാനമൊഴിഞ്ഞത്. മാത്രമല്ല നിഹാരിക വോറ (ഇൻഡിപെൻഡന്റ് ഡയറക്ടർ) ഉൾപ്പെടെ സുനിൽ ശർമ (ഇൻഡിപെൻഡന്റ് ഡയറക്ടർ) സുബോദ് കുമാർ (സുഭാഷ് ചന്ദ്ര എസ്സൽ ഗ്രൂപ്പിന്റെ നോമിനി) എന്നിവരടക്കം മൂന്ന് ബോർഡ് അംഗങ്ങൾ കൂടി രാജിവച്ചു. പുതിയ ചെയർമാനെ കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ല.

 

നിങ്ങളുടെ ഭവനവായ്പ ഇഎംഐ ബാങ്കുകൾ കണക്കാക്കുന്നത് എങ്ങനെയെന്ന് അറിയാമോ?

സീ ചെയർമാൻ സുഭാഷ് ചന്ദ്ര സ്ഥാനമൊഴിഞ്ഞു

ബോർഡ് അംഗമെന്ന നിലയിൽ നിന്നും മാറിനിൽക്കാനുള്ള ആഗ്രഹം സുഭാഷ് ചന്ദ്ര പ്രകടിപ്പിച്ചെങ്കിലും ബോർഡ് അംഗമായി തുടരാൻ മാത്രമല്ല, എക്സിക്യൂട്ടീവ് മാനേജ്മെന്റിനും അതിന്റെ എംഡി, സിഇഒ നിലയിലുള്ളവർക്കും ഉപദേഷ്ടാവായി തുടരണമെന്ന് ബോർഡ് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയായിരുന്നു.

Read more about: tv ടിവി
English summary

സീ ചെയർമാൻ സുഭാഷ് ചന്ദ്ര സ്ഥാനമൊഴിഞ്ഞു | Zee entertainment Chairman Subhash Chandra resigned

Zee entertainment Chairman Subhash Chandra has resigned
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X