ഫുഡ് ഡെലിവറിക്കുള്ള ചാർജ് ഒഴിവാക്കി സൊമാറ്റോ: പരിഷ്കാരം നവംബർ 18 മുതൽ, നീക്കം ആവശ്യക്കാർ വർധിച്ചതോടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിനിടെ ഹോട്ടലുകളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഭക്ഷണത്തിനുള്ള കമ്മീഷൻ നീക്കി സൊമാറ്റോ. സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഡങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഹോട്ടലുകളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിന് ആവശ്യക്കാർ വർധിച്ചത്. ഇതോടെയാണ് നവംബർ 18 മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്. ഇതോടെ കമ്മീഷനില്ലാതെ ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിലോ ആവശ്യമുള്ളയിടങ്ങളിലോ എത്തിച്ച് നൽകും.

 

ഡല്‍ഹി-കണ്ണൂര്‍-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങി

ആവശ്യക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ റസ്റ്റോറന്റിന്റെ പാർട്ട്ണർമാർക്ക് സൌജന്യമായി ഭക്ഷണം വിതരണം ചെയ്യാനുള്ള സൌകര്യമാണ് ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹോട്ടലുകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് ആവശ്യക്കാർ വർധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി 200 ശതമാനം വർധനവാണ് ഇത്തരത്തിലുള്ള ഓർഡറുകളിലുണ്ടായിട്ടുള്ളത്. ടേക്ക് എവേ സേവനങ്ങൾക്കായി ഏകദേശം 55000 റസ്റ്റോറന്റുകൾ പ്രവർത്തിച്ചുവരുന്നതായാണ് സൊമാറ്റോ സിഇഒ ദീപിന്ദർ ദയാൽ ചൂണ്ടിക്കാണിക്കുന്നത്. ആഴ്ചയിൽ 10000 കണക്കിന് ഓർഡറുകളാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്.

ഫുഡ് ഡെലിവറിക്കുള്ള ചാർജ് ഒഴിവാക്കി സൊമാറ്റോ: പരിഷ്കാരം നവംബർ 18 മുതൽ, നീക്കം ആവശ്യക്കാർ വർധിച്ചതോടെ

റസ്റ്റോറന്റ് മേഖലയെ സഹായിക്കുന്നതിനായി അത്തരത്തിലുള്ള എല്ലാ ഓർഡറുകൾക്കും സ്വീകരിക്കുന്ന എല്ലാ ഗേറ്റ് വേ ചാർജുകളും ഉപേക്ഷിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഭക്ഷ്യവിതരണ രംഗത്ത് കൊവിഡിന് മുമ്പുള്ളതിനേക്കാൾ 110 ശതമാനം വളർച്ചയാണ് ജിഎംവിയിലുണ്ടായിട്ടുള്ളത്. മാർച്ചിൽ ആദ്യത്തെ ലോക്ക്ഡൌണിന് ശേഷം 13 കോടി ഓർഡറുകളാണ് ഞങ്ങൾ വിതരണം ചെയ്തിട്ടുള്ളത്. ഭക്ഷണ പാക്കറ്റുകളിലൂടെ ഒരിക്കൽ പോലും രോഗബാധയുണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ ലോക്ക്ഡൌൺ ആരംഭിച്ച ശേഷം ഇതുവരെയും ഒരിക്കൽപ്പോലും ഭക്ഷണം ഓർഡർ ചെയ്യാത്ത ഉപയോക്താക്കളുമുണ്ട്.

ഇതിനകം ഡെലിവറി ഓർ‌ഡറുകൾ‌ നൽ‌കുന്ന റെസ്റ്റോറന്റുകൾ‌ക്കായി, കൂടുതൽ‌ ഉപഭോക്താക്കളെ എത്തിക്കുന്നതിനും അവരുടെ ബിസിനസ്സ് കൂടുതൽ‌ വളർത്തുന്നതിനും ടേക്ക്‌അവേ മറ്റൊരു അവസരം നൽകുന്നു. സൊമാറ്റോയിലെ ഹോം പേജിൽ ഫിൽ‌റ്ററുകൾ‌ ഉപയോഗിച്ച് ടേക്ക്‌അവേ വാഗ്ദാനം ചെയ്യുന്ന എല്ലാ റെസ്റ്റോറന്റുകൾ‌ക്കും ഉപയോക്താക്കൾ‌ക്ക് തിരയാൻ‌ കഴിയും.ഞങ്ങൾ‌ ഞങ്ങളുടെ റെസ്റ്റോറൻറ് പങ്കാളികളുമായി പ്രവർ‌ത്തിക്കുന്നത് തുടരുന്നതിനാൽ‌ അവർ‌ എല്ലാ സുരക്ഷാ നടപടികളും പിന്തുടരുകയും മാസ്‌ക്കുകൾ‌ ധരിക്കാനും ഓർ‌ഡറുകൾ‌ എടുക്കുമ്പോൾ‌ സാമൂഹിക അകലം പാലിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, "സൊമാറ്റോ പറഞ്ഞു.

English summary

Zomato removes charges for take away services and gateway payments

Zomato removes charges for take away services and gateway payments
Story first published: Wednesday, November 18, 2020, 21:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X