വിപണിയില്‍ കരുത്തോടെ ആരംഭിച്ച് സൊമാറ്റോ; ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 116 രൂപയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ കരുത്തോടെ ആരംഭിച്ച് സൊമാറ്റോ. ബോംബൈ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ (ബിഎസ്ഇ) 115 രൂപയ്ക്കാണ് സൊമാറ്റോ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിഒ വിലയായ 76 രൂപയില്‍ 39 രൂപ ഉയര്‍ന്ന നിരക്കാണിത്.

 
വിപണിയില്‍ കരുത്തോടെ ആരംഭിച്ച് സൊമാറ്റോ; ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 116 രൂപയ്ക്ക്

അതായത് വിലയില്‍ 51.32 ശതമാനം വര്‍ധനവ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 40 രൂപ വര്‍ധനവില്‍ 116 രൂപയിലാണ് സൊമാറ്റോ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഐപിഒ വിലയില്‍ നിന്നും 52.63 ശതമാനത്തോളം വര്‍ധന.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

സൊമാറ്റോയുടെ മൊത്ത മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 90,219.57 കോടി രൂപയാണ്. ബിഎസ്ഇയില്‍ 42 ലക്ഷം ഷെയറുകളാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. അതേ സമയം എന്‍എസ്ഇയില്‍ 19.41 കോടി യൂണിറ്റുകളും ഇതുവരെ വിനിമയം ചെയ്യപ്പെട്ടു. 9,375 കോടി രൂപയുടെ ഐപിഒയില്‍ ഓരോ ഇക്വിറ്റി ഷെയറിനും 72 രൂപ മുതല്‍ 76 രൂപ വരെയായിരുന്നു പ്രൈസ് ബാന്‍ഡ്. ജൂലൈ 14 മുതല്‍ 16 വരെയായിരുന്നു ഐപിഒ വില്‍പ്പന.

സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി

സൊമാറ്റോയ്ക്ക് പുറമേ മറ്റ് സ്റ്റാര്‍ട്ട് അപ്പുകളായ പേടിഎം, പോളിസി ബസാര്‍ തുടങ്ങിയവയും ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ്. 2020 മാര്‍ച്ചിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായിരുന്നു സൊമാറ്റോയുടേത്.

പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?

2008ലാണ് സൊമാറ്റോ പ്രവര്‍ത്തനമാരംഭിക്കുന്നത്. രാജ്യത്ത് സ്വിഗ്ഗിയാണ് അവരുടെ പ്രഥമ എതിരാളി. 2020-2021 സാമ്പത്തീക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 1,367 കോടി രൂപയായിരുന്നു സൊമാറ്റോയുടെ വരുമാനം. ഇതേ കാലയളവില്‍ മൊത്തത്തില്‍ 684 കോടി രൂപയുടെ നഷ്ടമാണ് കമ്പനി ഉണ്ടാക്കിയത്.

Read more about: zomato
English summary

ZOMATO starts with strong steps in market; Shares list at rs 116 | വിപണിയില്‍ കരുത്തോടെ ആരംഭിച്ച് സൊമാറ്റോ; ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 116 രൂപയ്ക്ക്

ZOMATO starts with strong steps in market; Shares list at rs 116
Story first published: Friday, July 23, 2021, 11:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X