ഉയര്‍ന്ന പലിശ നിരക്കില്‍ മുത്തൂറ്റ് എന്‍സിഡി വരുന്നു..കൂടുതല്‍ അറിയാം

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലിശ നിരക്കുകളിലെ മാറ്റം നിക്ഷേപകരെ കാര്യമായി ബാധിയ്ക്കാറുണ്ട്. പലിശ കുറയുന്നതോടെ പല പുതിയ നിക്ഷേപ മാര്‍ഗങ്ങളും തേടുന്നത് പതിവാണ്. ഫിക്‌സഡ് നിക്ഷേപങ്ങളില്‍ പണം മുടക്കുന്നവര്‍ക്ക് ഇനി കടപത്രങ്ങളില്‍ പണം നിക്ഷേപിച്ച് ലാഭം നേടാം. ഇടക്കാലത്ത് കടപത്രങ്ങളുടെ വ്യാപാരം നിര്‍ത്തിയെങ്കിലും വീണ്ടും ആകര്‍ഷകമായ പലിശ നിരക്കുമായി എന്‍സിഡികളുടെ വ്യാപാരം ആരംഭിയ്ക്കാനൊരുങ്ങുകയാണ് മുത്തൂറ്റ് ഫിനാന്‍സ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് എന്‍സിഡികള്‍ മുത്തൂറ്റ് പിന്‍വലിച്ചത്. എന്നാല്‍ നവംബറില്‍ വ്യാപാരം വീണ്ടും തുടങ്ങുകയാണ്. 11.25 ശതമാനം പലിശ നിരക്കിലാണ് എന്‍സിഡികളുടെ വിപണനം. സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ എന്‍സിഡികളില്‍ ഭാഗ്യം പരീക്ഷിയ്ക്കാവുന്നതാണ്

ഉയര്‍ന്ന പലിശയ്ക്ക് മുത്തൂറ്റ് എന്‍സിഡിയില്‍ നിക്ഷേപിച്ചാലോ?

 

മുത്തൂറ്റ് പുറത്തിറക്കുന്ന എന്‍സിഡികള്‍

1. നവംബര്‍ 19 മുതല്‍ ഡിസംബര്‍ 18 വരെയാണ് മുത്തൂറ്റ് എന്‍സിഡി പുറത്തിറക്കുക.

2. ക്യുമുലേറ്റീവ് ആന്റ് നോണ്‍ ക്യുമുലേറ്റീവ് ഓപ്ഷനുകളില്‍ എന്‍സിഡി തിരഞ്ഞെടുക്കാം

3. AA ഡിഗ്രിയാണ് ഐസിആര്‍എ നല്‍കിയിരിയ്ക്കുന്നത്. അതായത് ഏറെ സുരക്ഷിതം

4. ബിസ്ഇയില്‍ ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്

പലിശ നിരക്ക്

1. മന്ത്‌ലി ഇന്‍കം ഓപ്ഷന്‍(മാസ വരുമാന ഓപ്ഷന്‍)

ആകര്‍ഷകമായ പലിശ നിരക്കനാണ് എന്‍സിഡികള്‍ക്ക് നല്‍കുന്നത്. 24 മാസത്തേയ്ക്ക് 10.75 ശതമാനം പലിശയും 36 മാസത്തേയ്ക്ക് 11 ശതമാനം പലിശയും 60 മാസത്തേയ്ക്ക് 10.75 ശതമാനം പലിശയുമാണ് നല്‍കുന്നത്

2. ആന്വല്‍ ഓപ്ഷന്‍ (വാര്‍ഷിക ഓപ്ഷന്‍)

24 മാസം, 36 മാസം 60 മാസം എന്നിവയ്ക്ക് വാര്‍ഷിക പലിശ നല്‍കുന്നത് 11 ശതമാനം 11.25 ശതമാനം എന്നിങ്ങനെയാണ്

3. ക്യുമുലേറ്റീവ് ഓപ്ഷന്‍

എന്‍സിഡിയില്‍ ആയിരം രൂപ നിക്ഷേപിച്ചാല്‍ 24 മാസങ്ങള്‍ക്ക് ശേഷം 1227 രൂപ ലഭിയ്ക്കും. 26 മാസമാണെങ്കില്‍ ആയിരം നിക്ഷേപിയ്ക്കുന്നയാള്‍ക്ക് 1368 രൂപ ലഭിയ്ക്കും. 60 മാസത്തേയ്ക്കാണെങ്കില്‍ 1000 രൂപ നിക്ഷേപിയ്ക്കുന്നവര്‍ക്ക് 1685 രൂപ ലഭിയ്ക്കും

4) 400 ഡേ ഓപ്ഷന്‍ (400 ദിവസം)

400 ദിവസത്തേയ്ക്കാണ് നിക്ഷേപമെങ്കില്‍ ആയരം രൂപ നിക്ഷേപിയ്ക്കുന്നയാള്‍ക്ക് 1113 രൂപ ലഭിയ്ക്കും

എന്‍സിഡിയില്‍ നിക്ഷേപിയ്ക്കാന്‍ ഇനിയും ആശങ്കയോ...എങ്കില്‍ ഇക്കാര്യം കൂടി അറിയൂ

ഓഹരികളായി മാറ്റാന്‍ കഴിയാത്ത ധനകാര്യസ്ഥാപനങ്ങളുടെ ദീര്‍ഘകാല കടപ്പത്രങ്ങളെ നമുക്ക് ഒറ്റവാക്കില്‍ എന്‍സിഡി( Non Convertible Debentures) എന്നു വിളിയ്ക്കാം. കമ്പനികള്‍ പബ്ലിക് ഇഷ്യൂവിലൂടെ കൂടുതല്‍ പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനു വേണ്ടിയാണ് പ്രധാനമായും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഓഹരികളായി മാറ്റാന്‍ കഴിയുന്ന കണ്‍വെര്‍ട്ടബിള്‍ ഡിബെഞ്ചറിനേക്കാളും ഉയര്‍ന്ന പലിശയും ആദായ നികുതി ഇനത്തിലുള്ള ഇളവുകളുമാണ് എന്‍സിഡിയെ ആകര്‍ഷകമാക്കുന്നത്.ഐസിആര്‍എ ഉയര്‍ന്ന റേറ്റിംഗ് ആണ് മുത്തൂറ്റ് എന്‍സിഡിയ്ക്ക് നല്‍കിയിരിയ്ക്കുന്നത്. അതിനാല്‍ തന്നെ ഇത് ഏറെ സുരക്ഷിതവുമാണ്.

English summary

Muthoot Finance NCDs: Super Chance to Lock Money @11.25 Per Cent Interest

Muthoot Finance is once again offering NCDs. While in August the maximum one could earn is 11.50 per cent in Oct it is marginally reduced to 11.25 per cent
Story first published: Wednesday, November 19, 2014, 11:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X