പണം വരും പോകും; നിയന്ത്രണം നമ്മുടെ കൈയിലിരിക്കണം

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കുടുംബത്തിന്‍റ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും താരതമ്യങ്ങളുമാണല്ലോ നമ്മുടെ ആവശ്യങ്ങളും അനാവശ്യങ്ങളും നിശ്ചയിക്കുന്നത്, പലപ്പോഴും. അപ്രതീക്ഷിതമായി വല്ല അസുഖമോ മറ്റോ വന്നാല്‍ എല്ലാ കണക്കുകളും തെറ്റും. എന്നാലും ചില കരുതലുകളുണ്ടെങ്കില്‍ ജീവിതം വല്ലാതെ പിടിവിട്ടുപോകില്ല. ഒന്നു ശ്രമിച്ചു നോക്കാം.

ഒരു കടലാസിനെ രണ്ടായി പകുത്ത് ഇടതുവശത്ത് നിങ്ങളുടെ ഈ വരുന്ന സാമ്പത്തിക
വര്‍ഷത്തെ പ്രതീക്ഷിക്കുന്ന വരുമാനങ്ങള്‍ മുഴുവന്‍ എഴുതുക. വലതുവശത്ത് പ്രതീക്ഷിക്കുന്ന ചെലവുകളും. ആകെത്തുകകള്‍ തമ്മില്‍ വല്ല പൊരുത്തവുമുണ്ടോ? ഇല്ലെങ്കില്‍ ചെലവുകളെ ഓരോന്നായി വെട്ടിച്ചുരുക്കുക. അത്യാവശ്യം, ആവശ്യം, ആര്‍ഭാടം, പൊങ്ങച്ചം എന്നിങ്ങനെ ഓരോന്നിന്‍റയും റോള്‍ എന്താണെന്നു വീട്ടുകാര്‍ ഒന്നാകെ കൂട്ടായി ആലോചിച്ചു വേണം ഈ ചടങ്ങ് ആര്‍ഭാടപൂര്‍വ്വം നടത്താന്‍.
ഈ കണക്കെഴുത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പ്രതീക്ഷിക്കുന്ന വരുമാനം എന്നു പറയുമ്പോള്‍ വാനോളം പൊക്കത്തില്‍ കെട്ടിപ്പൊക്കുന്ന സ്വപ്‌നം എന്ന പ്രതീക്ഷയല്ല. ജോലിക്കാരാണെങ്കില്‍ ശമ്പളം, കൃഷിക്കാരാണെങ്കില്‍ മുന്‍വര്‍ഷങ്ങളിലെ അനുഭവം വച്ച് യാഥാര്‍ഥ്യ ബോധത്തോടെ പ്രതീക്ഷിക്കാവുന്ന തുക, കച്ചവടക്കാരാണെങ്കിലും സ്വയംതൊഴില്‍ ചെയ്യുന്നവരാണെങ്കിലും അതുപോലെ തന്നെ മുന്‍കാലയളവിലെ വരവുകണക്കുകള്‍ വച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള കണക്കുകൂട്ടല്‍ വേണം.

പ്രതീക്ഷിക്കുന്ന ചെലവ് എന്നു പറയുമ്പോള്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാനുള്ള ചെലവ്, വാടക, പെട്രോള്‍, കറന്‍്‌റ്-വെള്ളം-ഫോണ്‍ ഇത്യാദി ബില്ലുകള്‍, ഇന്‍ഷുറന്‍സ് പോളിസി പ്രീമിയങ്ങള്‍, സ്‌കൂള്‍ ഫീസ്, ട്യൂഷന്‍ ഫീസ്, വണ്ടികളുടെ സര്‍വീസ് ചാര്‍ജുകള്‍, മത-രാഷ്ട്രീയ-സംഘടനാ പിരിവുകള്‍... അങ്ങനെ മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നതെല്ലാം ആലോചിച്ചെടുക്കണം. ഇതിനൊക്കെയപ്പുറം മാസാമാസം ഒരു നിശ്ചിത തുക സമ്പാദ്യത്തിലേക്കു കരുതിവയ്ക്കാനുള്ളതും പെടുത്തണം. എല്ലാ ചെലവും കഴിഞ്ഞു മിച്ചമുണ്ടെങ്കില്‍ സമ്പാദ്യം തുടങ്ങാം എന്നു കരുതരുത്. സമ്പാദ്യത്തിനുള്ളതു മാറ്റിവച്ചിട്ടു മതി ചില ചെലവുകള്‍ എന്നുവേണം തീരുമാനിക്കാന്‍.
നാളെയെക്കുറിച്ച് വലിയ ആശങ്കകളില്ലാതെ ജീവിക്കണമെങ്കില്‍ സമ്പാദ്യം അത്യാവശ്യസംഗതിയാണ്. മിച്ചമുണ്ടായിട്ട് സമ്പാദിക്കാന്‍ നിക്കാതെ ഉള്ളതില്‍ നിന്ന് മിച്ചം വെക്കാന്‍ ശീലിക്കൂ. കരുതല്‍ ധനശേഖരം റിസര്‍വ് ബാങ്കിനു മാത്രം പോരാ 'വ്യക്തിബാങ്കു'കള്‍ക്കും വേണം.

പണം വരും പോകും; നിയന്ത്രണം നമ്മുടെ കൈയിലിരിക്കണം

മികച്ച സമ്പാദ്യങ്ങളെപ്പറ്റി അറിയൂ.വരുമാനത്തില്‍ നിന്നൊരു നിശ്ചിതവിഹിതം മാറ്റിവെക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ വലിയ ആശങ്കകളില്ലാതെ നിക്ഷേപിക്കാവുന്ന ഒന്നാണ് ചിട്ടി. ബാച്ചിലേഴ്‌സിനാണ് വലിയ കൂട്ടിക്കിഴിക്കലുകള്‍ നടത്താതെ വരുമാനത്തിന്‍റ ഒരു പങ്ക് നാളെക്കു മാറ്റി വെക്കാവുന്നത്. ചോരത്തിളപ്പിന്‍്‌റ കാലം ആഘോഷിച്ചു തീരക്കുന്നതോടൊപ്പം നാളെയെക്കുറിച്ചൊരു കരുതല്‍ നല്ലതാണ്. അല്ലെങ്കില്‍ സമ്പത്തുകാലത്ത് നടാതെ പോയ തൈകളോര്‍ത്ത് ഭാവിയില്‍ ദുഖിക്കേണ്ടിവരും. അതിനിട നല്‍കാതെ വരുമാനത്തിന്‍റ ഒരു ഭാഗം വിവിധ നിക്ഷേപപദ്ധതികള്‍ക്കായി മാറ്റിവെയ്ക്കൂ.

English summary

Tips to your personal-financial budjecting for comimg financial year

We are living in the era of globalisation where investing and spending is more important. But remember one thing a country like india saving and personal budjecting is also important
English summary

Tips to your personal-financial budjecting for comimg financial year

We are living in the era of globalisation where investing and spending is more important. But remember one thing a country like india saving and personal budjecting is also important
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X