പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സ്‌കീം സൂപ്പര്‍ഹിറ്റ്, അറിയേണ്ടതെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തകാലത്തായി പോസ്റ്റ് ഓഫിസിലൊക്കെ പതിവില്‍ കവിഞ്ഞ തിരക്ക് നിങ്ങള്‍ കണ്ടു കാണും. കൊറിയറും ഇമെയിലും പാഴ്‌സല്‍ സര്‍വീസുകളും സജീവമായ കാലത്ത് അധികമാരും പോസ്റ്റ് ഓഫിസുകളില്‍ പോകാറില്ലെന്നത് സത്യമാണ്. എന്താണ് ഈ തിരക്കിനു കാരണമെന്ന് അറിയാമോ? പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സുകന്യ സമൃദ്ധി സ്‌കീം. പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായാണിത്. ഈ പദ്ധതിയുടെ ഗുണങ്ങളും ദോഷങ്ങളും വിശകലനം ചെയ്യാം.

 

നിക്ഷേപിക്കാനുള്ള യോഗ്യത

നിക്ഷേപിക്കാനുള്ള യോഗ്യത

പത്തുവയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരാണ് എക്കൗണ്ട് തുടങ്ങേണ്ടത്. 2003 ഡിസംബറിനു മുമ്പ് ജനിച്ചവര്‍ക്ക് ചേരാനാകില്ല. കാരണം 2015 ഡിസംബര്‍ ഒന്നിന് പതിനൊന്ന് വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് എന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

എവിടെ എക്കൗണ്ട് തുടങ്ങാം?

എവിടെ എക്കൗണ്ട് തുടങ്ങാം?

പോസ്റ്റ് ഓഫിസുകളിലോ പൊതു മേഖലാ ബാങ്കുകളുടെ ശാഖകളിലോ എക്കൗണ്ട് തുടങ്ങാം. ആദ്യ തവണ ആയിരം രൂപ അടയ്ക്കണം. ഒരു വര്‍ഷം പരമാവധി ഒന്നര ലക്ഷം രൂപ മാത്രമേ ഇത്തരത്തില്‍ നിക്ഷേപിക്കാനാകൂ.

എന്താണ് ലാഭം?

എന്താണ് ലാഭം?

സുകന്യ പദ്ധതിക്ക് 9.1 ശതമാനം പലിശ ലഭിക്കും. പിഎഫിനുള്ള പലിശ 8.7 ശതമാനമാണ്. പരിപൂര്‍ണമായും നികുതി മുക്തമാണ്. ടാക്‌സ് അടയ്‌ക്കേണ്ടവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.

ഏതൊക്കെ ബാങ്കുകള്‍?

ഏതൊക്കെ ബാങ്കുകള്‍?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, യുകോ, യുനൈറ്റഡ് ഇന്ത്യ, ആന്ധ്ര ബാങ്ക്, അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, ദേന ബാങ്ക്

എന്തൊക്കെ രേഖകള്‍?

എന്തൊക്കെ രേഖകള്‍?

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖയും അഡ്രസ് പ്രൂഫും. രാജ്യത്തെവിടേക്കും എക്കൗണ്ട് മൂവ് ചെയ്യാന്‍ സാധിക്കും. ഒരു ബാങ്കില്‍ നിന്നു മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കും. പോസ്റ്റ് ഓഫീസും ഈ രീതിയില്‍ മാറ്റാം.

ലോക്കിങ് പിരിയഡ്

ലോക്കിങ് പിരിയഡ്

21 വര്‍ഷം കഴിഞ്ഞതിനു ശേഷം മാത്രമേ പണം തിരിച്ചെടുക്കാന്‍ പറ്റൂ. ഏറ്റവും ചുരുങ്ങിയത് പതിനാലു വര്‍ഷമെങ്കിലും നിക്ഷേപം നടത്തണം. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ 50 ശതമാനം പണം പിന്‍വലിക്കാം. ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കുവേണ്ടി പണം ആവശ്യമായി വരുമെന്നതിനാലാണ് ഇത്.

പരമാവധി രണ്ട് എക്കൗണ്ടുകള്‍

പരമാവധി രണ്ട് എക്കൗണ്ടുകള്‍

ഒരാള്‍ക്ക് പരമാവധി രണ്ട് എക്കൗണ്ടുകള്‍ മാത്രമേ തുറക്കാന്‍ സാധിക്കൂ. മൂന്നു പെണ്‍കുട്ടികളുണ്ടെങ്കില്‍ പറ്റില്ലെന്ന് ചുരുക്കം. ഇനി രണ്ട് എക്കൗണ്ട് ആണെങ്കിലും ഒന്നര ലക്ഷം മാത്രമേ പരമാവധി നിക്ഷേപിക്കാനും പറ്റൂ.

ഓണ്‍ലൈന്‍ സൗകര്യമില്ല

ഓണ്‍ലൈന്‍ സൗകര്യമില്ല

പണം നേരിട്ട് എക്കൗണ്ടിലടയ്ക്കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഇത് കൂറെ കൂടി പോപ്പുലറാകുമായിരുന്നു. നിലവില്‍ ചെക്, ഡിഡി മുഖേന മാത്രമേ അടയ്ക്കാന്‍ സാധിക്കൂ.

പലിശ നിരക്കില്‍ വ്യത്യാസം വന്നേക്കാം

പലിശ നിരക്കില്‍ വ്യത്യാസം വന്നേക്കാം

9.1 എന്ന പലിശനിരക്ക് പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഓരോ വര്‍ഷവും ഇക്കാര്യം റിവ്യു ചെയ്യും. പലിശ നിരക്ക്, പണപ്പെരുപ്പം എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസം വരുത്താനുള്ള സാധ്യതയും ഉണ്ട്.

പണമാക്കാനുള്ള ബുദ്ധിമുട്ട്

പണമാക്കാനുള്ള ബുദ്ധിമുട്ട്

പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോള്‍ ഉപയോഗപ്പെടുത്താനാകില്ലെന്നതാണ് ഏറ്റവും വലിയ പോരായ്മ. സ്വന്തം പണമുണ്ടായിട്ടും അത്യാവശ്യത്തിന് മറ്റുള്ളവരുടെ മുന്നില്‍ പണത്തിനായി നടക്കേണ്ടി വരും.

 സര്‍ക്കാര്‍ നിരീക്ഷിക്കുന്നു

സര്‍ക്കാര്‍ നിരീക്ഷിക്കുന്നു

സുകന്യ പദ്ധതി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളില്‍ ഒന്നാണ്. അതുകൊണ്ടു തന്നെ ഇത് മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

English summary

Sukanya Samriddhi Account: Check the advantages disadvantages before investing

Sukanya Samriddhi Account: Check the advantages disadvantages before investing
English summary

Sukanya Samriddhi Account: Check the advantages disadvantages before investing

Sukanya Samriddhi Account: Check the advantages disadvantages before investing
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X