സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാന്‍ ഇന്നത്തെ കാലത്ത് സാധ്യത കൂറവാണ് . ജ്വല്ലറി ഉടമകള്‍ ഇപ്പോള്‍ ഈ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്നത് തന്നെ കാര്യം. എങ്കിലും സ്വര്‍ണം വാങ്ങുമ്പോള്‍ ഒന്ന് സൂക്ഷിച്ചാല്‍ പിന്നെ ദുഖിക്കേണ്ടി വരില്ല.

 
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍ 5 കാര്യങ്ങള്‍

ഇതാ സ്വര്‍ണം വാങ്ങുമ്പോള്‍ അറിയാന്‍ അഞ്ച് കാര്യങ്ങള്‍

1. പരിശുദ്ധി

24 കാരറ്റ് ആണ് സ്വര്‍ണത്തിന്റെ ഏറ്റവും മികച്ച പരിശുദ്ധി. മറ്റു ലോഹങ്ങളൊന്നും ചേരാത്ത 99.99 ശതമാനം ശുദ്ധസ്വര്‍ണമാണ് 24 കാരറ്റ് സ്വര്‍ണം.പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുളളതുകൊണ്ട് 24 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ ഉണ്ടാക്കാറില്ല.ചേര്‍ക്കുന്ന ലോഹങ്ങളുടെ അളവിനനുസരിച്ച് 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുളള സ്വര്‍ണമാണ് ഇന്ത്യയില്‍ കിട്ടുന്നത്.

2. സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപമാര്‍ഗമല്ല

സ്വര്‍ണാഭരണങ്ങള്‍ ഒരിക്കലും ഒരു നിക്ഷേപമായി വാങ്ങരുത്. പണിക്കൂലിയുടെ കാര്യത്തില്‍ നല്ല നഷ്ടം വരും. സ്വര്‍ണം ആഭരണമാക്കി മാറ്റുമ്പോള്‍ സ്വര്‍ണപ്പണിക്കാര്‍ക്കുളള കൂലിയും കട്ടിങ്‌പോളിഷിങ് തൊഴിലാളികള്‍ക്കുളള വേതനവും മറ്റു ചെലവുകളുമാണ് പണിക്കൂലിയായി ഈടാക്കുന്നത്. സ്വര്‍ണ നാണയങ്ങളും ബിസ്‌കറ്റുമാണ് നിക്ഷേപം എന്ന നിലക്ക് അനുയോജ്യം.

3. BIS ഹാള്‍മാര്‍ക്ക്
BIS ഹാള്‍ മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ വേണം വാങ്ങാന്‍.ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ആണ് ഹാള്‍ മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അന്ഗീകൃത ഏജന്‍സി.അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണ വില മാറുന്നത്. പക്ഷേ ഇന്ത്യയിലെ ന്യൂഡല്‍ഹി, ചെന്നൈ തുടങ്ങി പല നഗരങ്ങളിലും സര്‍ണവില പലതാണ്. ചെന്നൈയിലെ സ്വര്‍ണവില ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണ്. ഒരുപാട് സ്വര്‍ണം വാങ്ങുന്ന അവസരങ്ങളില്‍ മുംബൈ നല്ല ഒരു ഓപ്ഷന്‍ ആയിരിക്കും.

സ്വര്‍ണത്തിന് മുംബൈയില്‍ വില കുറവ്, ചെന്നൈയില്‍ കൂടുതല്‍ കാരണമറിയണ്ടേ

4. സമ്പാദിക്കാന്‍

ആഭരണങ്ങള്‍ സമ്പാദ്യമാര്‍ഗമായി സ്വീകരിക്കുന്നത് ശുദ്ധ വിഡ്ഢിത്തരമാണ്. സ്വര്‍ണം നിക്ഷേപിക്കാന്‍ അനുയോജ്യമായ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് ഗോള്‍ഡ് ഇ.റ്റി.എഫ്. ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലും നിക്ഷേപം നടത്താം.

5. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങണം

സ്വര്‍ണം വാങ്ങുമ്പോള്‍ ഇപ്പോഴും വിശ്വാസ്യതയുള്ള ജ്വല്ലറികളില്‍ നിന്നും വാങ്ങാം. ഹാള്‍മാര്‍ക്ക് ഉള്ള മുന്‍നിര ജ്വല്ലറികളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണു. മാത്രമല്ല വില്പനനന്തര സേവനങ്ങളും ലഭ്യമാകും.

2016ല്‍ സ്വര്‍ണവില എങ്ങോട്ട്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ വലിയ ഗതിചലനങ്ങളൊന്നും 2016 ല്‍ ഉണ്ടായിട്ടില്ല. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഈ വര്‍ഷം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലാത്തത് കൊണ്ട് സ്വര്‍ണ വിലയില്‍ ചെറിയ ഉയര്‍ച്ച ഉണ്ടായേക്കാം.സമ്പാദ്യങ്ങളില്‍ വൈവിദ്ധ്യം വേണമെങ്കില്‍ സ്വര്‍ണതിനെക്കാള്‍ മികച്ച ഒന്നുമില്ല.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ 4 മാര്‍ഗങ്ങള്‍

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X