ഏഴാം ശമ്പളക്കമ്മീഷന്‍: സാധാരണക്കാര്‍ അറിയേണ്ട 6 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം ഓഗസ്റ്റ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളമായിരിക്കും ലഭിക്കുക.

 

ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 33 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നേട്ടമാകും. Read Also:ഏഴാം ശമ്പളക്കമ്മീഷന്‍: നിങ്ങളറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഏഴാം ശമ്പളക്കമ്മീഷന്‍: സാധാരണക്കാര്‍ അറിയേണ്ട 6 കാര്യങ്ങള്‍

1. കുടിശ്ശിക

1. കുടിശ്ശിക

2016 ജനുവരി ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യം ഉള്ളതുകൊണ്ട് കുടിശ്ശിക 2016-2017 സാമ്പത്തികവര്‍ഷത്തിനിടെ ലഭിക്കും.

2. ബേസിക് പേ

2. ബേസിക് പേ

പുതിയ നിയമമനുസരിച്ച് 2015 ഡിസംബര്‍ 31ലെ ബേസിക് പേയ്‌ക്കൊപ്പം ഇപ്പോഴുള്ള ബേസിക് പേ 2.57 ഗുണിച്ചാണ് നവീകരിക്കുക.

3. ഇന്‍ക്രിമെന്റ് തീയതി

3. ഇന്‍ക്രിമെന്റ് തീയതി

ഇപ്പോള്‍ ജൂലൈ 1നാണ് ഇന്‍ക്രിമെന്റ് ലഭിക്കുന്നത്. ഇനി മുതല്‍ ഈ ഡേറ്റിന് പകരം ഇന്‍ക്രിമെന്റ് ജനുവരി 1 ജൂലൈ 1 എന്നിങ്ങനെ രണ്ട് തീയതികളിലായാണ് ലഭിക്കുക.

4. പുതിയവര്‍ക്ക് 18,000 രൂപ

4. പുതിയവര്‍ക്ക് 18,000 രൂപ

തുടക്കക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം 7000 രൂപയില്‍ നിന്ന് 18,000 രൂപയാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.പരമാവധി ശമ്പളം 2.5 ലക്ഷമായിരിക്കും. നിലവിലിത് 7,000 രൂപ മുതല്‍ 90,000 രൂപ വരെയാണ്.

5. പുതിയ സമിതി

5. പുതിയ സമിതി

നാഷ്ണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ നടത്തിപ്പും കൃത്യനിര്‍വഹണവും വിലയിരുത്താനും മുന്നറിയിപ്പുകള്‍ നല്‍കാനും ഒരു സമിതിയെ ചുമതലപ്പെടുത്തും.

6. മാറ്റം അന്തിമ തീരുമാനത്തിന് ശേഷം

6. മാറ്റം അന്തിമ തീരുമാനത്തിന് ശേഷം

വ്യക്തികള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാവുന്നത് വരെ ഇപ്പോഴുള്ള ശമ്പളം തന്നെയാണ് ലഭിക്കുക. പുതിയ ഉത്തരവ് വന്നാല്‍ ഇതില്‍ മാറ്റം വന്നേക്കാം.

English summary

7th Pay Commission Hike Notification: 6 Major Things To Know

The Seventh Central Pay Commission was set up by the Government of India on 28th February, 2014. The Government, after consideration, has decided to accept the recommendations of the Commission in respect of the categories of employee.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X