പെണ്‍കുട്ടികളെ പഠിപ്പിക്കാം കല്യാണം കഴിപ്പിക്കാം... സമ്പാദിക്കാൻ ഇതാ മികച്ച മാർഗം

പെണ്‍കുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും മുന്‍നിര്‍ത്തിയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും മുന്‍നിര്‍ത്തിയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയെ മുന്‍നിര്‍ത്തിയാണ് സുകന്യ സമൃദ്ധ്ി പദ്ധതി അവതരിപ്പിച്ചത്.

 

നിക്ഷേപിച്ചില്ലെങ്കില്‍ ഫൈന്‍

നിക്ഷേപിച്ചില്ലെങ്കില്‍ ഫൈന്‍

പ്രതിവര്‍ഷം കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ഏറ്റവും കൂടിയ നിക്ഷേപം 1,50,000 രൂപ. ഏറ്റവും കുറഞ്ഞ നിക്ഷേപമെങ്കിലും നടത്തിയില്ലെങ്കില്‍ 50 രൂപ പിഴ നല്‍കണം. ഇന്ത്യയിലെ ഈ ഹോട്ട് ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും; വിവാഹത്തിന് വാരിയെറിഞ്ഞത് കോടികൾ

അക്കൗണ്ട് എവിടെ

അക്കൗണ്ട് എവിടെ

രാജ്യത്തെ ഏത് പോസ്‌റ്റോഫീസിലും സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിക്കാം. മൈനറായ കുട്ടിയുടെ നിക്ഷേപങ്ങള്‍ മാതാപിതാക്കള്‍ക്ക് നടത്താം. ജോയിന്റ് അക്കൗണ്ടാണ് തുറക്കേണ്ടത്. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം

14 വര്‍ഷം നിക്ഷേപം

14 വര്‍ഷം നിക്ഷേപം

അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞാല്‍ 14 വര്‍ഷത്തേക്ക് തുക നല്‍കണം. മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ കാഷ്,ചെക്ക്,ഡ്രാഫ്റ്റ് എന്നിവയിലൂടെ പണമടയ്ക്കാം. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ചെയ്ത 15 പദ്ധതികൾ

പലിശ നിരക്ക്

പലിശ നിരക്ക്

പലിശ നിരക്ക് ഗവണ്‍മെന്റാണ് പ്രഖ്യാപിക്കുക. പലിശ വര്‍ഷത്തില്‍ ഒരു തവണ അക്കൗണ്ടില്‍ ക്രഡിറ്റാവും. 2015-2016 ബജറ്റിലെ പലിശ നിരക്ക് 9.2% ആയിരുന്നു. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

അക്കൗണ്ട് മാറ്റാം

അക്കൗണ്ട് മാറ്റാം

പെണ്‍കുട്ടിയുടെ താമസസ്ഥലം മാറുകയാണെങ്കില്‍ അതിനനുസരിച്ച് ഇന്ത്യയിലെവിടേക്കും അക്കൗണ്ട് മാറ്റാന്‍ കഴിയും. ഗ്യാസ് സിലിണ്ടറും അടുപ്പും ഫ്രീ!!! ഉജ്ജ്വല യോജനയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ??

വിവാഹിതയാകുമ്പോള്‍

വിവാഹിതയാകുമ്പോള്‍

അക്കൗണ്ട് തുറന്ന് 21 വര്‍ഷം പൂര്‍ത്തിയായാല്‍ അല്ലെങ്കില്‍ വിവാഹത്തിനായോ അക്കൗണ്ട് ക്ലോസ് ചെയ്യാം. റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാണോ? ഓണ്‍ലൈനില്‍ കാശ് വാരാം...

 

വിദ്യാഭ്യാസത്തിനും പൈസയെടുക്കാം

വിദ്യാഭ്യാസത്തിനും പൈസയെടുക്കാം

വിദ്യാഭ്യാസത്തിനായി കാലാവധിക്കു മുന്‍പേ നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ കഴിയും. പക്ഷേ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. വീട്ടിൽ പുതിയ അതിഥി എത്താറായോ?? സാമ്പത്തിക കാര്യങ്ങൾ എങ്ങനെ പ്ലാൻ ചെയ്യാം?? ഇതാ അഞ്ച് വഴികൾ

പെണ്‍കുട്ടി മരിച്ചാല്‍

പെണ്‍കുട്ടി മരിച്ചാല്‍

അക്കൗണ്ട് മെച്യൂരിറ്റിയാകും മുന്‍പ് പെണ്‍കുട്ടി മരിച്ചാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതുവരെ നിക്ഷേപിച്ച തുകയും അതിന്റെ പലിശയും മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേയോ അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യും. കഠിന രോഗങ്ങള്‍ വന്നാലും കാലാവധിക്ക് മുന്‍പേ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!

ജനനം തൊട്ട് 10 വയസ് വരെ

ജനനം തൊട്ട് 10 വയസ് വരെ

നവജാത ശിശു മുതല്‍ 10 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വരെ പദ്ധതിയില്‍ അംഗമാകാന്‍ കഴിയും. പെണ്‍കുട്ടിയുടെ ജനനതീയതി തെളിയിക്കുന്ന രേഖയും കെവൈസി രേഖകളും മാത്രമേ ആവശ്യമുള്ളൂ. മാസം വെറും 1000 രൂപ മാറ്റി വയ്ക്കൂ... നിങ്ങൾക്കും പണക്കാരനാകാം

നികുതിയില്ല

നികുതിയില്ല

സുകന്യ സമൃദ്ധിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് രക്ഷിതാവിന് നികുതിയിളവ് ലഭിക്കും. വാര്‍ഷിക പലിശയ്ക്കും അവസാനം ലഭിക്കുന്ന ആകെ തുകയ്ക്കും ആദായ നികുതി നല്‍കേണ്ടതില്ല. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

ഒരാള്‍ക്ക് ഒരു അക്കൗണ്ട്

ഒരാള്‍ക്ക് ഒരു അക്കൗണ്ട്

ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ തുറക്കാന്‍ കഴിയൂ. മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ പരമാവധി രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. പെണ്‍കുട്ടികള്‍ ഇരട്ടകളാണെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേരിലും അക്കൗണ്ട് ആരംഭിക്കാം. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??

malayalam.goodreturns.in

English summary

Things to know about Sukanya samriddhi scheme

Sukanya Samriddhi Yojana was launched by the Prime Minister Mr. Narendra Modi on 21st January 2015; under the Beti Bachao, Beti Padhao Campaign. This scheme was launched to meet the expense of the Girl child’s higher education and marriage.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X