ആധാറില്ലേല്‍ സബ്‌സിഡിയില്ല, വരുന്നത് ആധാര്‍ കാലം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ആധാറില്ലെങ്കില്‍ ഇനി ഒന്നും നടക്കില്ല. പാചകവാതകത്തിന് സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍.

 

ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് അതെടുക്കാന്‍ നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡിനായി അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്ക് അപേക്ഷയുടെ കോപ്പിയും തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ചാല്‍ മതിയാകും.

എല്‍പിജി സബ്‌സിഡി എങ്ങനെ ?

എല്‍പിജി സബ്‌സിഡി എങ്ങനെ ?

ഒരു കുടുംബത്തിന് 12 സിലിണ്ടറുകളാണ് വര്‍ഷത്തില്‍ സബ്‌സിഡിയോടെ ലഭിക്കുക. 14.2 കിലോ ഭാരമുളള സിലിണ്ടറുകളാണിത്. വിപണിയിലെ വിലയില്‍ പാചകവാതകം വാങ്ങുന്ന ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. സബ്‌സിഡിക്ക് അര്‍ഹന്‍ ആണെന്നു തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാണ് പുതിയ ഉത്തരവ്.

വരുന്നത് ആധാര്‍ കാലം

വരുന്നത് ആധാര്‍ കാലം

സിം കാര്‍ഡ് എടുക്കാനും വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യാനും വസ്തു ഇടപാട് നടത്താനും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുമൊക്കെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകാന്‍ പോവുകയാണ്. ശമ്പളവിതരണം, വിവിധ പെന്‍ഷന്‍ വിതരണം, കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന്, വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍, ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇപ്പോഴേ ആധാര്‍ ഉപയോഗിക്കുന്നുണ്ട്.

ആധാര്‍ എങ്ങനെ ലഭിക്കും

ആധാര്‍ എങ്ങനെ ലഭിക്കും

കേരളത്തില്‍ ഐ.ടി. മിഷന്റെ കീഴിലാണ് ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നടത്തുന്നത്. അക്ഷയകേന്ദ്രങ്ങള്‍, കെല്‍ട്രോണ്‍, ഐടി@സ്‌കൂള്‍ എന്നിവ വഴിയാണ് എന്റോള്‍മെന്റ് നടത്തിയിരുന്നത്. 750 അക്ഷയകേന്ദ്രങ്ങള്‍ വഴി ആധാര്‍ ലഭിക്കും.

നവജാതശിശുക്കള്‍ക്കും ആധാര്‍

നവജാതശിശുക്കള്‍ക്കും ആധാര്‍

കേരളത്തില്‍ 73% കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നവജാത ശിശുക്ക്ള്‍ക്കായി ആശുപത്രികളില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തും. Read Also: ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ ഈ 7 കാര്യങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാം

English summary

No Aadhar card? You will not get LPG subsidy without it

The government has made Aadhaar mandatory for availing cooking gas (LPG) subsidies but has given two months grace period for citizens to get the unique identification number.
Story first published: Wednesday, October 5, 2016, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X