പഠിത്തത്തെക്കുറിച്ച് ടെന്‍ഷനടിക്കേണ്ട, ലോണെടുക്കാം ജോലി ലഭിച്ചാല്‍ തിരിച്ചടയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലസ്ടു കഴിഞ്ഞാല്‍ തുടര്‍ പഠനത്തിന് ലക്ഷങ്ങള്‍ മുടക്കേണ്ടി വരുന്നുണ്ട് ഇപ്പോള്‍. നൂതന കോഴ്‌സുകള്‍ക്ക് പഠിക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ അവരെ നിരുത്സാഹപ്പൈടുത്താന്‍ രക്ഷിതാക്കളും തയ്യാറല്ല. സ്വപ്‌നങ്ങളിലേക്കുള്ള യാത്രയ്ക്ക് എല്ലാവരും തിരഞ്ഞെടുക്കുന്നത് വിദ്യാഭ്യാസ വായ്പയെന്ന പാലത്തെയാണ്.

ഏതെല്ലാം കോഴ്‌സുകള്‍ക്ക് വായ്പ
 

ഏതെല്ലാം കോഴ്‌സുകള്‍ക്ക് വായ്പ

ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പുറമേ ടെക്‌നിക്കല്‍, പ്രൊഫഷണല്‍, ഡിഗ്രി, ഡിപ്ലോമ, കോഴ്‌സുകള്‍ക്കെല്ലാം വായ്പയ്ക്ക് അര്‍ഹതയുണ്ട്. നഴ്‌സിംഗ്, ടീച്ചര്‍ ട്രെയിനിംഗ്, പൈലറ്റ് ട്രെയിനിംഗ് തുടങ്ങിയ കോഴ്‌സുകളും വായ്പക്ക് അര്‍ഹമാണ്.

കോഴ്‌സിന്റെ അംഗീകാരം

കോഴ്‌സിന്റെ അംഗീകാരം

യുജിസി, എഐസിടിഇ, എംസിഐ എന്നീ സ്ഥാപനങ്ങളോ ഗവണ്‍മെന്റ് അംഗീകാരമുള്ള കോളേജുകളോ നടത്തുന്നതായിരിക്കണം കോഴ്‌സുകള്‍. ഐഐടി, ഐഐഎം എന്നീ ഓട്ടോണമസ് പദവിയുള്ള സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്കും വിദ്യാഭ്യാസ വായ്പ ലഭിക്കും.

വിദേശ പഠനത്തിനും ലോണ്‍

വിദേശ പഠനത്തിനും ലോണ്‍

വായ്പയ്ക്കായി ശ്രമിക്കുന്നവര്‍ ആദ്യമായി കോഴ്‌സിന്റേയും കോളേജിന്റേയും അംഗീകാരം പരിശോധിക്കണം. ഇന്ത്യയിലെ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോയി പഠനം പൂര്‍ത്തിയാക്കുന്നതിനും ബാങ്ക് വായ്പ ലഭിക്കുന്നതാണ്.

ഏതൊക്കെ ചിലവുകള്‍

ഏതൊക്കെ ചിലവുകള്‍

കോളേജ്/യൂണിവേഴ്‌സിറ്റി/സ്‌കൂള്‍ ഫീസ്, പരീക്ഷ, ലൈബ്രറി, ലാബ് ഫീസ്, പഠന സാമഗ്രികള്‍, കംപ്യൂട്ടര്‍, എന്നിവയടക്കമുള്ള ചിലവുകള്‍ക്കാണ് വായ്പ ലഭിക്കുക.

ടൂറിനും ലോണ്‍

ടൂറിനും ലോണ്‍

യൂണിഫോം, സ്റ്റഡി ടൂര്‍, പ്രൊജക്ട് വര്‍ക്ക് എന്നീ കാര്യങ്ങള്‍ക്ക് ആവശ്യമായി വരുന്ന ചിലവുകളും വായ്പയായി ലഭിക്കും. പക്ഷേ ചില ബാങ്കുകളില്‍ ഈ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടാകുമെന്ന് മാത്രം.

പലിശ നിരക്ക്

പലിശ നിരക്ക്

പല ബാങ്കുകളിലും നിരക്ക് വ്യത്യസ്തമാകും. ബാങ്കുകളുടെ പ്രൈം ലെന്‍ഡിംഗ് നിരക്കുമായി ബന്ധപ്പെടുത്തിയാണ് വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് നിശ്ചയിക്കുക.

പെണ്‍കുട്ടികള്‍ക്ക് ഇളവ്

പെണ്‍കുട്ടികള്‍ക്ക് ഇളവ്

ഇന്ന് മിക്ക ബാങ്കുകളും പെണ്‍കുട്ടികള്‍ക്ക് പലിശ നിരക്കില്‍ ഇളവ് നല്‍കുന്നുണ്ട്. പലിശ എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഒരു ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ലോണിന് അപേക്

ഷിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളെല്ലാം അറിയണം.

എത്ര തുക ലഭിക്കും

എത്ര തുക ലഭിക്കും

ബാങ്കുകള്‍ വിവിധ സ്‌കീമുകളില്‍ നല്‍കിവരുന്ന വായ്പയുടെ പരമാവധി തുക വ്യത്യസ്തമാണെങ്കിലും ഭൂരിപക്ഷം ബാങ്കുകളും ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുള്ള വായ്പ പരമാവധി 10 ലക്ഷം രൂപയും വിദേശ പഠനത്തിനുള്ള തുക പരമാവധി 20 ലക്ഷം രൂപയുമായി നിശ്ചയിച്ചിട്ടുണ്ട്.

ജാമ്യം വേണോ

ജാമ്യം വേണോ

നാല് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സെക്യൂരിറ്റിയോ ജാമ്യമോ ആവശ്യപ്പെടാറില്ല. പക്ഷേ ചിലപ്പോള്‍ രക്ഷിതാക്കള്‍ ആരെങ്കിലും ലോണിന് പങ്കാളിയാവണമെന്ന് ആവശ്യപ്പെട്ടേക്കാം. 7.5 ലക്ഷം വരെയുള്ള വായ്പയില്‍ ചിലപ്പോള്‍ കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടി വരും.

തിരിച്ചടവ്

തിരിച്ചടവ്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തിരിച്ചടവിനെക്കുറിച്ചാലോചിക്കാന്‍ കോഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷം വരെ സമയമുണ്ട്. കോഴ്‌സ് കഴിഞ്ഞയുടന്‍ ജോലി ലഭിച്ചവര്‍ക്ക് ആറ് മാസത്തിനുള്ളില്‍ തിരിച്ചടവ് ആരംഭിക്കണം.

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

7 വര്‍ഷമാണ് ചില ബാങ്കുകള്‍ നല്‍കുന്ന തിരിച്ചടവ് കാലാവധി. 15 വര്‍ഷം വരെ ലോണ്‍ തിരിച്ചടയ്ക്കാന്‍ സമയം നല്‍കുന്ന ബാങ്കുകളുമുണ്ട്.

സബ്‌സിഡി

സബ്‌സിഡി

ലോണിന് അപേക്ഷിക്കുന്നവരുടേയും മാതാപിതാക്കളുടേയും വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി വിദ്യാഭ്യാസ ലോണിന് കേന്ദ്ര സര്‍ക്കാറിന്റെ പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്.

English summary

What to keep in mind while applying for an education loan?

Education loans make higher education a reality for those who fall short of resources. With the cost of education soaring high, higher education seems to have become a far-fetched dream for many deserving students.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more