നിങ്ങളുടെ നിക്ഷേപം എവിടെയാണ്? നഷ്ടസാധ്യത പരിശോധിച്ചോ!!!

നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ലാഭമുറപ്പാക്കുന്നതു പോലെ നഷ്ടസാധ്യതയും ആദ്യംതന്നെ പരിശോധിച്ച് ഉറപ്പാക്കണം.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം നിക്ഷേപിക്കാനൊരുങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരൊറ്റ കാര്യം മാത്രമേ ഉണ്ടാവൂ. നിക്ഷേപിക്കുന്ന പണത്തിന് പരാമവധി ലാഭം കിട്ടുകയെന്നതാണ് ലക്ഷ്യം. നിക്ഷേപിക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ നിന്നുണ്ടാകാവുന്ന നഷ്ടസാധ്യതയെപ്പറ്റ ആരും ചിന്തിക്കാറില്ല. നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ലാഭമുറപ്പാക്കുന്നതു പോലെ നഷ്ടസാധ്യതയും ആദ്യംതന്നെ പരിശോധിച്ച് ഉറപ്പാക്കണം. കൂടുതല്‍ ലാഭം നല്‍കുന്ന നിക്ഷേപരീതിയാണെങ്കില്‍ നഷ്ടസാധ്യതയും കൂടുതലായിരിക്കും. നിക്ഷേപം ആസൂത്രണം ചെയ്യുമ്പോള്‍ അതിന്റെ സഷ്ടസാധ്യതയും അറിഞ്ഞിരിക്കണം.

 

നിക്ഷേപത്തിന്റെ നഷ്ടസാധ്യത എങ്ങനെ നിശ്ചയിക്കാനാവും?

നിക്ഷേപത്തിനായി നീക്കിവെച്ച തുക

നിക്ഷേപത്തിനായി നീക്കിവെച്ച തുക

മിക്കവാറും നിക്ഷേപങ്ങള്‍ ഒരു ലക്ഷ്യം മുന്നില്‍ കണ്ടായിരിക്കും. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ പ്രതിമാസം എത്ര തുക നിക്ഷേപിക്കണമെന്ന് കണ്ടെത്താനാകും. ഈ തുകയേക്കാള്‍ കൂടുതല്‍ മാസം തോറും നിക്ഷേപിക്കാനാവുമെങ്കില്‍ കുറച്ചൊക്കെ നഷ്ട സാധ്യതയുള്ള മേഖലകള്‍ തെരഞ്ഞെടുക്കാം. എന്നാല്‍ മതിയായ നിക്ഷേപ തുക കണ്ടെത്താന്‍ വിഷമിക്കുന്ന വ്യക്തിയാണെങ്കില്‍ നിക്ഷേപത്തിന് പരമാവധി സംരംക്ഷണം ലഭിക്കുന്ന, നഷ്ട സാധ്യത കുറഞ്ഞ രീതികള്‍ സ്വീകരിക്കുന്നതാകും ഉചിതം.

 

 

നിക്ഷേപിക്കുന്ന വ്യക്തിയുടെ പ്രായം

നിക്ഷേപിക്കുന്ന വ്യക്തിയുടെ പ്രായം

നിക്ഷേപം നടത്തുന്ന വ്യക്തിയുടെ പ്രായവും ഒരു പ്രധാന ഘടകമാണ്. കുടുംബഭാരങ്ങളൊന്നുമില്ലാതെ സ്വന്തം ചെലവുകള്‍ മാത്രം നോക്കുന്ന യുവജനങ്ങലാണെങ്കില്‍ പ്രശ്‌നമില്ല. നിക്ഷേപരീതിയുടെ നഷ്ടസാധ്യതയൊന്നും പരിശോധിക്കണമെന്ന് നിര്‍ബന്ധമില്ല. ഇത്തരത്തിലുള്ളവര്‍ക്ക് നഷ്ടസാധ്യത ഏറിയ നിക്ഷേപമാര്‍ഗ്ഗങ്ങളും സധൈര്യം തെരെഞ്ഞടുക്കാം. മറ്റുള്ളവര്‍ കുറച്ച് ശ്രദ്ധിച്ച് വേണം നിക്ഷേപം നടത്താന്‍. ചിലര്‍ക്ക് വളരെ ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ഇത്തരക്കാര്‍ക്ക് പ്രായം കുറവാണെന്ന കാരണത്താല്‍ മാത്രം ഉയര്‍ന്ന നഷ്ട സാധ്യതയുള്ള നിക്ഷേപ രീതികള്‍ സ്വീകരിക്കാന്‍ സാധിക്കില്ല.

 

 

വായ്പാ ബാധ്യതകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം

വായ്പാ ബാധ്യതകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം

വായ്പാ കുടിശ്ശികകളോ മറ്റ് ബാധ്യതകളോ ഉള്ളവര്‍ കഴിവതും കുറഞ്ഞ ലാഭം ലഭിക്കുന്ന നിക്ഷേപരീതികള്‍ തെരെഞ്ഞെടുക്കുക. കുറഞ്ഞ ലാഭം നല്‍കുന്ന പദ്ധതികളാണെങ്കില്‍ നഷ്ടസാധ്യതയും കുറവായിരിക്കും. ഇത്തരക്കാര്‍ സുരക്ഷിതമായ നിക്ഷേപരീതികള്‍ സ്വീകരിക്കുന്നതാവും നല്ലത്.

 

 

വിരമിക്കല്‍ പ്രായം കുറവാണെങ്കില്‍?

വിരമിക്കല്‍ പ്രായം കുറവാണെങ്കില്‍?

ജോലിയില്‍ നിന്ന് വിരമിക്കാന്‍ കുറച്ചുകാലമ മാത്രമുള്ളവര്‍ ഉയര്‍ന്ന നഷ്ടസാധ്യതയുള്ള നിക്ഷേപ മേഖലകള്‍ ഒഴിവാക്കുന്നതാകും നല്ലത്. കുറഞ്ഞ നഷ്ട സാധ്യതയുള്ളതും കൃത്യമായ ഇടവേളയില്‍ പലിശ-ലാഭ വിഹിതയിനത്തില്‍ പണം കിട്ടുന്നതോ ആയ നിക്ഷേപ പദ്ധതികളാണ് ഇത്തരക്കാര്‍ക്ക് കൂടുതല്‍ യോജിക്കുക. ഫിക്‌സഡ് നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, എന്‍ഡോവ്മെന്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍, മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡ് പദ്ധതികള്‍ എന്നിവ നഷ്ട സാധ്യത വളറെ കുറവ് മാത്രം താങ്ങാവുന്നവര്‍ക്ക് യോജിച്ച മാര്‍ഗങ്ങളാണ്.

 

റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ പ്ലാന്‍ ചെയ്യാം?എങ്ങനെ സ്മാര്‍ട്ടായി ജീവിക്കാം?റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ പ്ലാന്‍ ചെയ്യാം?എങ്ങനെ സ്മാര്‍ട്ടായി ജീവിക്കാം?

 

English summary

Learn about the loss percentage in big investments.

Some points to remember while investing your savings for business, mutual funds etc.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X