പണ്ട് മിക്ക ആളുകളും സ്ഥല പരിമിതിയും വീട് നിര്‍മ്മാണത്തിനുള്ള സമയവും കുറവായതു കൊണ്ടാണ് ഫ്ളാറ്റ് എന്ന് ഓപ്ഷന് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വന്തമായൊരു വീടെന്ന ആശയത്തിനെക്കാള് കേള്‍ക്കുന്നത് സ്വന്തമായൊരു ഫ്ളാറ്റെന്നാണ്. ചെറിയ രീതിയിലുള്ള ഫ്ളാറ്റുകള്‍ മുതല്‍ ഒരു കുടക്കീഴില് ആവശ്യമായതെല്ലാം ലഭ്യമാകുന്ന ഗേറ്റഡ് കംമ്യൂണിറ്റികള് വരെയുണ്ട്. പതിനഞ്ച് ലക്ഷം രൂപ മുതല്‍ മുകളിലേക്ക് ഫ്ളാറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ പുതിയതായി ഫ്ളാറ്റ് വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ചില പ്രധാനപ്പെട്ട കാറ്യങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം ഇത്തരം ഇടപാടുകളില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണെന്നതാണ്.
വാങ്ങാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെക്കുറിച്ച് നന്നായി മനസ്സിലാക്കണം
ഏത് നിര്‍മ്മാണ കമ്പനിയുടെ ഫ്ളാറ്റാണ് വാങ്ങാനുദ്ദേശിക്കുന്നതെന്ന് ആദ്യം തന്നെ പൂര്‍ണ്ണമായും ധാരണ വേണം. കൂടാതെ ആര്‍ക്കിടെക്റ്റ്, രൂപകല്‍പ്പന ചെയ്ത എന്‍ജിനീയര്‍, കെട്ടിടം പണിത കരാറുകാരര് എന്നിവയെപ്പറ്റിയും നന്നായി അറിഞ്ഞിരിക്കണം. ഇവര്‍ നിര്‍മ്മിച്ച മറ്റ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടണം.
കരാറിനെക്കുറിച്ച് അറിയണം
വാങ്ങാന്‍ പോകുന്ന ഫ്ളാറ്റ് പൂര്‍ത്തിയായ കെട്ടിടമാണോ നിര്‍മാണം നടക്കുന്ന കെട്ടിടമാണോയെന്ന് ഉറപ്പാക്കണം. നിര്‍മാണം നടക്കുന്നതാണെങ്കില്‍ എത്ര കാലം കൊണ്ട് പൂര്ത്തിയാവുമെന്നത് കരാറില്‍ വ്യക്തമാക്കിയിരിക്കണം. കരാറില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള സാധ്യതകളേക്കുറിച്ചും അറിയണം.
ഗവണ്മെന്റുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പരിശോധിക്കണം
കെട്ടിട നിര്‍മാണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട അനുമതി പത്രങ്ങളെല്ലാം ഫ്ളാറ്റ് നിര്‍മാതാക്കള്‍ വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. നിര്‍മാണം പൂര്‍ത്തിയായവയ്ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്നും അറിഞ്ഞിരിക്കണം.
വിലയും സൗകര്യങ്ങളും നോക്കണം
ഫ്ളാറ്റുകള്‍ക്ക് നിലവിലുള്ള വിപണി വിലയും നിങ്ങളുടെ ബജറ്റും സൗകര്യങ്ങളും സംബന്ധിച്ച് വ്യക്തമായ ധാരണ വേണം. ഇത് സംബന്ധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാവുന്നത് നല്ലതാണ്.
നിങ്ങള്‍ പ്രവാസിയാണോ?ഇതാ ഭാവിജീവിതം സുരക്ഷിതമാക്കാന്‍ 5 വഴികള്‍