നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ക്ലെയിം നിരസിക്കപ്പെട്ടോ?കാരണങ്ങള്‍ എന്താന്ന് നോക്കൂ

വിവിധ രോഗങ്ങളാലോ അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടോ പോളിസി ഉടമകള്‍ക്ക് ജീവഹാനി സംഭവിക്കുമ്പോഴാണ് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ ഫയല്‍ ചെയ്യപ്പെടുന്നത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ രോഗങ്ങളാലോ അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടോ പോളിസി ഉടമകള്‍ക്ക് ജീവഹാനി സംഭവിക്കുമ്പോഴാണ് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ ഫയല്‍ ചെയ്യപ്പെടുന്നത്.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ ക്ലെയ്മുകള്‍ ചിലപ്പോഴൊക്കെ കമ്പനികള്‍ നിരസിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്.ഒരു പോളിസി ഉടമയുടെ വേര്‍പാടിന് ശേഷം ക്ലെയിം സമര്‍പ്പിക്കുമ്പോള്‍ അത് നിരസിക്കപ്പെടുകയാണെങ്കില്‍ പ്രസ്തുത പരിരക്ഷ വ്യര്‍ത്ഥമായെന്ന് മാത്രമല്ല അയാളുടെ കുടുംബം പ്രതിസന്ധിയിലാവുകയും ചെയ്യും. പോളിസി എടുക്കുമ്പോള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍, പോളിസിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ, അവകാശിയെ നോമിനേറ്റ് ചെയ്തതിലെ പിശകുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ ക്ലെയ്മുകള്‍ നിരസിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ട്. പോളിസി ഉടമകളുടെ അശ്രദ്ധ കാരണം ഇന്‍ഷുറന്‍സ് തുകക്കുള്ള അവകാശം കുടുംബത്തിന് നഷ്ടപ്പെട്ടേക്കും. അതിനാല്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോഴും തുടര്‍ന്നുള്ള പോളിസി കാലാവധിയിലും പോളിസി ഉടമകള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

 

ശരിയായ വിവരങ്ങള്‍ നല്‍കുക

ശരിയായ വിവരങ്ങള്‍ നല്‍കുക

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്കായുള്ള പ്രൊപ്പോസല്‍ ഫോമില്‍ പോളിസി എടുക്കാനുദ്ദേശിക്കുന്ന വ്യക്തി അയാളെയും കുടുംബത്തെയും കുറിച്ചുള്ള ശരിയായ കാര്യങ്ങള്‍ മാത്രം എഴുതുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു ക്ലെയിം ഉണ്ടാകുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും വാസ്തവം മറച്ചുപിടിച്ചതായും ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തിയാല്‍ ക്ലെയിം നിരസിക്കപ്പെടും.
പോളിസി എടുക്കുന്ന വ്യക്തിയുടെ വയസ്, തൊഴില്‍, വരുമാനം, ആരോഗ്യം, മെഡിക്കല്‍ ഹിസ്റ്ററി (മുന്‍പ് നടത്തിയിട്ടുള്ള ചികില്‍സകള്‍), നിലവിലുള്ള മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു കാരണവശാലും തെറ്റായ വിവരങ്ങള്‍ ഫോമില്‍ എഴുതരുത്. മെഡിക്കല്‍ ഹിസ്റ്ററിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് എടുത്തിട്ടുള്ള പോളിസികള്‍ എത്ര വര്‍ഷം പിന്നിട്ടാലും യാതൊരു സുരക്ഷിതത്വവും നല്‍കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 

 

പ്രീമിയം അടവില്‍ വീഴ്ച വരുത്തരുത്

പ്രീമിയം അടവില്‍ വീഴ്ച വരുത്തരുത്

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അടവില്‍ മുടക്കം വരികയും പിന്നീട് ക്ലെയിം ഉണ്ടാകുകയും ചെയ്താല്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുകയില്ല.

 

 

നോമിനി

നോമിനി

ആദായനികുതി ഇളവ് നേടുകയെന്ന ലക്ഷ്യത്തോടെ പോളിസി എടുക്കുമ്പോള്‍ പോളിസി ഉടമയുടെ അഭാവത്തില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കേണ്ട അവകാശി ആരാണെന്നുള്ള നോമിനേഷന്‍ മിക്കവരും നല്‍കാറില്ല. ഇതിനുപുറമേ വിവാഹിതരല്ലാത്ത മക്കള്‍ പോളിസികളില്‍ മാതാവിനെയോ പിതാവിനെയോ നോമിനിയാക്കും. മാതാപിതാക്കന്മാരുടെ കാലശേഷം നോമിനേഷന്‍ അപ്ഡേറ്റ് ചെയ്യാതെ തുടരുകയും ചെയ്യും. എന്നാല്‍ പോളിസി ഉടമയുടെ കൂടി വിയോഗം സംഭവിക്കുകയാണെങ്കില്‍ ക്ലെയിം ലഭിക്കാന്‍ നോമിനിയും ജീവിച്ചിരിപ്പില്ലാത്ത അവസ്ഥയുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ പോളിസി ഉടമയുടെ ജീവിച്ചിരിക്കുന്ന ഭാര്യയും മക്കളും ക്ലെയിം നല്‍കിയാലും അതും നിരസിക്കപ്പെടും.

 

 

ആത്മഹത്യയ്ക്ക് ക്ലെയിം കിട്ടില്ല

ആത്മഹത്യയ്ക്ക് ക്ലെയിം കിട്ടില്ല

ചില ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ അപകട മരണത്തിന് കവറേജ് നല്‍കുമ്പോള്‍ മറ്റുള്ള ചില പോളിസികള്‍ അത് നല്‍കുന്നില്ല. അതിനാല്‍ പോളിസി എടുക്കുന്ന അവസരത്തില്‍ തന്നെ അതിന്റെ കവറേജിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കിയിരിക്കണം. കാരണം അപകട മരണത്തിന് പോളിസി കവറേജ് നല്‍കുന്നില്ലെങ്കില്‍ പോളിസി ഉടമ അപകടത്തില്‍പ്പെട്ട് മരിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന സാഹചര്യമുണ്ടാകും. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളൊന്നും തന്നെ ആത്മഹത്യക്ക് പരിരക്ഷ നല്‍കുന്നില്ല എന്നും ഓര്‍ക്കണം. അതായത് പോളിസി ഉടമ ആത്മഹത്യ ചെയ്താല്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്നര്‍ത്ഥം.

ഈ ഇന്‍ഷുറന്‍സ് നിബന്ധനകള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണംഈ ഇന്‍ഷുറന്‍സ് നിബന്ധനകള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം

 

English summary

More about insurance claims

More about insurance claims
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X