'ഓയോ' റൂംസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?റിതേഷെന്ന യുവാവിന്റെ അദ്ധ്വാനമാണ് ഓയോ റൂംസ്

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരമായി യാത്ര ചെയ്യിന്ന ആരും തന്നെ 'ഓയോ' എന്ന പേര് മറക്കാന്‍ സാധ്യതയില്ല. ഇന്ന് ഇന്ത്യ ഒട്ടാകെ ഈ നാമം അറിയുന്നുണ്ടെങ്കില്‍ അത് വെറുതെയല്ല, ദൃഢനിശ്ചയക്കാരനായ ഒരു യുവാവിന്റെ കഠിനാദ്ധ്വാനം കൊണ്ട് മാത്രമാണ്. റിതേഷ് അഗര്‍വാള്‍ എന്ന 22 കാരന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ട ചെറിയൊരു കഥാജീവിതമാണ് ഇത്.

 

ആരാണ് റിതേഷ് അഗര്‍വാള്‍

ആരാണ് റിതേഷ് അഗര്‍വാള്‍

ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ ബിസാം കട്ടക്കിലെ മധ്യവര്‍ഗ മാര്‍വാറി കുടുംബത്തില്‍ ജനിച്ച പയ്യനാണ് റിതേഷ്. ജനനം 1993 നവംബര്‍ 16ന്. എട്ടാം വയസില്‍ സഹോദരന്റെ പുസ്തകത്തില്‍ ക്യു കംപ്യൂട്ടര്‍ കോഡിംഗ് പകര്‍ത്തിയെഴുതി ടെക്നോളജി രംഗത്ത് ഹരിശ്രീ കുറിച്ചു. ഗ്രാമത്തിലെ ആവശ്യക്കാര്‍ക്കായി 10 വയസ് തികയും മുമ്പേ വെബ്സൈറ്റ് തയാറാക്കി നല്‍കി നാട്ടിലെ താരമായി. സുഹൃത്തുക്കള്‍ അവധികള്‍ ആഘോഷിക്കാന്‍ യാത്രകള്‍ നടത്തുമ്പോള്‍ റിതേഷ് തന്റെ നാട്ടിലെ എഫ്എംസിജി കമ്പനികളുടെ മാര്‍ക്കറ്റിംഗ് ജീവനക്കാരോടൊത്ത് പ്രവര്‍ത്തിച്ചു. ഈ ലോകത്ത് മൂല്യമേറിയ ചിലത് സൃഷ്ടിക്കാനും വലിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഭൂരിഭാഗം പേരും സംരംഭകരാണെന്ന റിതേഷിന്റെ അന്നത്തെ തിരിച്ചറിവാണ് ആ ചെറുപ്പക്കാരനെ ബിസിനസ്സ് രംഗത്ത് എത്തിച്ചത്.

യൂണിവേഴ്സിറ്റി ഓഫ് ല്യുന്റെ ഇന്ത്യ കാംപസില്‍ പ്രവേശനം നേടിയ രണ്ടാം ദിവസം റിതേഷ്‌കാംപസ് വിട്ടിറങ്ങി. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനുശേഷം നേടുന്ന ബിരുദത്തിനായി കാത്തുനില്‍ക്കാന്‍ റിതേഷിലെ അടങ്ങിയിരിക്കാത്ത സംരംഭകന്‍ തയാറായിരുന്നില്ല.

എങ്ങനെ റിതേഷ് 'ഓയോ' യില്‍ എത്തി

എങ്ങനെ റിതേഷ് 'ഓയോ' യില്‍ എത്തി

റിതേഷിലെ യാത്രികനാണ് ഈ ആശയം കണ്ടെത്തിയത്. സ്വന്തമായൊരു സംരംഭം തുടങ്ങാനുള്ള മോഹവുമായി വീടും നാടും വിട്ട റിതേഷ് അക്കാലത്തിനിടെ ഒട്ടനവധി ഹോട്ടല്‍ മുറികളില്‍ താമസിച്ചിരുന്നു. സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി നൂറിലേറെ മുറികളില്‍ ഈ കൗമാരപ്രായക്കാരന്‍ താമസിച്ച് കാര്യങ്ങള്‍ പഠിച്ചു. ഇന്ത്യയിലെ ബ്രാന്‍ഡ് ചെയ്യാത്ത ബജറ്റ് ഹോട്ടലിന്റെ മോശമായ അവസ്ഥകള്‍ റിതേഷ് നേരിട്ട് അനുഭവിച്ചറിഞ്ഞു. ഇത് വലിയൊരു പാഠം റിതേഷിനെ പഠിപ്പിച്ചു. ഇന്ത്യയില്‍ ബജറ്റ് ഹോട്ടല്‍ കണ്ടെത്തുക എന്നതല്ല വലിയ പ്രശ്നം.

ഒറാവല്‍ സ്‌റ്റെയ്‌സ്

ഒറാവല്‍ സ്‌റ്റെയ്‌സ്

അങ്ങനെ 17-ാം വയസ്സില്‍ റിതേഷ് അഗര്‍വാള്‍ ഒറാവല്‍ സ്റ്റൈയ്സ്(ഛൃമ്‌ലഹ േെമ്യ)െ എന്ന ഹോം ഷെയറിംഗ് പോര്‍ട്ടലിന് തുടക്കമിട്ടു. ഹോട്ടല്‍ മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ളവര്‍ക്ക് അത് ലിസ്റ്റ് ചെയ്യാനും റൂമുകള്‍ വ്യേുവര്‍ക്ക് ഓരോ ലൊക്കേഷന്‍ അനുസരിച്ച് തെരഞ്ഞെടുക്കാനും സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണിത്.

പ്രായം വിലങ്ങു തടിയായ സന്ദര്‍ഭങ്ങള്‍

പ്രായം വിലങ്ങു തടിയായ സന്ദര്‍ഭങ്ങള്‍

ആദ്യനാളുകള്‍ എല്ലാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെയും പോലെ കല്ലും മുള്ളും തന്നെയായിരുന്നു റിതേഷിന്റെ പാതയിലും. ജീവി

ക്കാന്‍ പണമില്ല. പതിനേഴാം വയസില്‍ അക്കൗണ്ട് ആരംഭിക്കാന്‍ പോയപ്പോള്‍ ബാങ്കിന് സംശയം, സംരംഭം വളര്‍ത്താന്‍ ഫണ്ട് തേടി നടന്നപ്പോള്‍ നിക്ഷേപകര്‍ക്കും സംശയം, മികച്ച പ്രൊഫഷണലുകളെ സ്വന്തം സ്ഥാപനത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും സ്ഥാപനമുടമയുടെ പ്രായം വിലങ്ങുതടി. പക്ഷേ പൊതുസമൂഹം കുറവായി കണ്ട കാര്യങ്ങള്‍ ലോകോത്തരമായ ഒരു നേട്ടത്തിലേക്ക് റിതേഷിനെ എത്തിച്ചു.

ഓയോ യുടെ പിറവി

ഓയോ യുടെ പിറവി

പക്ഷേ ഒറാവലല്ല തന്റെ വഴിയെന്ന ബോധ്യത്തോടെ ഓയോ എന്ന് കമ്പനിക്ക് പുനര്‍നാമകരണം ചെയ്യാന്‍ റിതേഷ് തീരുമാനിച്ചു. അതൊരു പുതിയ പിറവിയായിരുന്നു.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഹോട്ടല്‍ മുറിയില്‍ എന്ത് ലഭിക്കും എന്ന് ഓരോരുത്തര്‍ക്കും കൃത്യമായ രൂപം വേണം. വാഗ്ദാനം ചെയ്യുന്നവ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കണം. ഇതൊരു വെല്ലുവിളിയായി തന്നെ റിതേഷ് ഏറ്റെടുത്തു. 2013ല്‍ ഗുര്‍ഗോണിലെ ഒരു ഹോട്ടല്‍ റിതേഷ് തന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാസത്തോളം ആ ഹോട്ടലിന്റെ ഹൗസ് കീപ്പിംഗ് മുതല്‍ ഓണ്‍ലൈന്‍ വില്‍പ്പന വരെ റിതേഷ് നേരിട്ട് ചെയ്തു. നിലവാരം ഏകീകരിച്ചു. ഏറ്റെടുത്ത് ആറ് മാസം കൊണ്ട് ഹോട്ടലിന്റെ ഒക്യുപെന്‍സി 95 ശതമാനമായി ഉയര്‍ന്നു. ഒരിക്കല്‍ ഈ ഹോട്ടലിന്റെ ആതിഥ്യം സ്വീകരിച്ചവര്‍ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് എത്താന്‍ തുടങ്ങി. തെയ്ല്‍ ഫൌണ്ടേഷന്‍ നല്‍കിയ ഫെല്ലോഷിപ്പ് തുകയില്‍ ഭൂരിഭാഗവും ഓയോ എന്ന പുതിയ സംരംഭത്തിനായി റിതേഷ് ചിലവിട്ടു. 2013 ജൂണ്‍ ആയപ്പോഴേക്കും ഓയോ കൈകാര്യം ചെയ്യുന്ന ഹോട്ടലുകളുടെ എണ്ണം മൂന്നായി.

കേരളത്തില്‍ ഓയോ റൂംസുള്ള നഗരങ്ങള്‍

കേരളത്തില്‍ ഓയോ റൂംസുള്ള നഗരങ്ങള്‍

ഇപ്പോള്‍ ഇന്ത്യയിലെ 100ലേറെ നഗരങ്ങളിലായി 2000ത്തിലേറെ ഹോട്ടലുകള്‍ ഓയോ ശൃംഖലയിലുണ്ട്. ഇതിലെല്ലാമായി 20,000ത്തിലേറെ മുറികളാണ് ഓയോ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോനഗരങ്ങളിലും എത്തിക്കഴിഞ്ഞു. കേരളത്തില്‍ കോവളം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ഗുരുവായൂര്‍, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെല്ലാം ഓയോ റൂംസുണ്ട്.

ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ഓയോ തരംഗം

ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ഓയോ തരംഗം

ഇപ്പോള്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡഡ് ഹോട്ടല്‍ ശൃംഖലയാകാനുള്ള ശ്രമത്തിലാണ് ഓയോ. കരുത്തുറ്റ ബിസിനസ്സ് ആശയം, സുസജ്ജമായ ടെക്‌നോളജി പ്ലാറ്റ്ഫോം, ശരാശരി പ്രായം 25 മാത്രമുള്ള പ്രതിഭാധനരായ യുവാക്കളുടെ ടീം, പ്രൊഫഷണലിസം, അടുത്ത തലത്തിലേക്ക് വളരാനുള്ള ഫണ്ടിന്റെ ലഭ്യത തുടങ്ങിയ അനുകൂലഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ റിതേഷിന്റെ ലക്ഷ്യം സമീപഭാവിയില്‍ തന്നെ സാക്ഷാത്കരിക്കാവുന്നതേയുള്ളൂ.

നിങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകനാണോ....എങ്കില്‍ ഈ കഴിവുകള്‍ എന്തായാലും വേണം

English summary

Success storyof Oyo rooms

Success history of Oyo rooms
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X