നിങ്ങൾ ചിട്ടിയിൽ ചേർന്നിട്ടുണ്ടോ?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

ചിട്ടിയിൽ ചേരും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളികളുടെ പ്രധാന നിക്ഷേപ മാർഗങ്ങളിലൊന്നാണ് ചിട്ടി. സാധാരണക്കാരുടെ സാമ്പത്തികമായ ആവശ്യങ്ങൾക്ക് പലപ്പോഴും അത്താണിയാകുന്നതും ചിട്ടി തന്നെ. എന്നാൽ ചിട്ടിയിലൂടെ തട്ടിപ്പ് നടത്തുന്ന നിരവധി സാമ്പത്തിക സ്ഥാപനങ്ങളുമുണ്ട്. അതിനാൽ ചിട്ടിയിൽ ചേരും മുമ്പ് ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

എത്രകാലമായി പ്രവര്‍ത്തിക്കുന്നു?

എത്രകാലമായി പ്രവര്‍ത്തിക്കുന്നു?

ചിട്ടിക്കമ്പനി എത്രകാലമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ആദ്യമായി പരിശോധിക്കേണ്ട കാര്യം. കാരണം പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പല കമ്പനികളും തട്ടിപ്പുകളാകാനാണ് സാധ്യത. പ്രവാസികൾക്ക് ചിട്ടി പിടിക്കാം വിദേശത്ത് നിന്ന് തന്നെ; മാസത്തവണയും ലേലവും ഓൺലൈൻ വഴി

സോള്‍ ഓണര്‍ഷിപ്പ്

സോള്‍ ഓണര്‍ഷിപ്പ്

നിങ്ങൾ പണം നിക്ഷേപിക്കാനിരിക്കുന്ന കമ്പനി ഏത് തരം സ്ഥാപനമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. അതായത് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക്, പാര്‍ട്ട്ണര്‍ഷിപ്പ്, സോള്‍ ഓണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളില്‍ ഏതിനം സ്ഥാപനമാണ് നിങ്ങൾ ചേരാൽ ഉദ്ദേശിക്കുന്നതെന്ന് നോക്കുക. സോള്‍ ഓണര്‍ഷിപ്പ് ആണെങ്കില്‍ റിസ്‌ക് കൂടും. കാരണം പണം മറ്റ് മേഖലകളില്‍ ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

വരിക്കാരുടെ എണ്ണം

വരിക്കാരുടെ എണ്ണം

ചിട്ടിയില്‍ ആകെ എത്ര വരിക്കാരുണ്ട് എന്ന് നോക്കുക. ഇതിന്റെ കൃത്യം എണ്ണം പറയാത്ത ചിട്ടിക്കമ്പനികളില്‍ ചേരാതിരിക്കുന്നതാകും നല്ലത്. മറ്റ് അധിക ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടോയെന്നും പരിശോധിക്കണം. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

കേരള ചിട്ടി ആക്ട്

കേരള ചിട്ടി ആക്ട്

കേരള ചിട്ടി ആക്ട് അനുസരിച്ച് 30 ശതമാനം കിഴിവിനേ വിളിക്കാന്‍ പാടുള്ളൂ. നിങ്ങള്‍ ചേരാന്‍ പോകുന്ന ചിട്ടിയില്‍ എത്ര കിഴിവിനാണ് വിളിക്കുന്നത് എന്ന് പരിശോധിക്കുക. അതോടൊപ്പം ചില ചിട്ടികള്‍ ചിട്ടി വിളിച്ചെടുത്തവര്‍ക്ക് ഡിവിഡന്റ് നല്‍കാറില്ല. അതുകൊണ്ട് ഡിവിഡന്റ് സമമായി വീതിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും

ലേലം/നറുക്ക്

ലേലം/നറുക്ക്

ചിട്ടിയുടെ കിഴിവ് എത്രയെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. കൂടാതെ ലേലം/നറുക്ക് എന്നിവയില്‍ പങ്കെടുക്കാനുമുള്ള അവകാശം എല്ലാ വരിക്കാര്‍ക്കും ഒരു പോലെയാണോയെന്നും ഉറപ്പു വരുത്തണം. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

malayalam.goodreturns.in

English summary

Things you must know about chit funds

Chit funds are one of the most popular avenues to park your money in India. In the midst of all this, financial advisors do believe that chit funds are one of the good investments. From homemakers to successful businessmen, you will find a variety of people shelving their funds in a proper chit fund organization.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X