മക്കളുടെ വിവാഹത്തിനും പഠനത്തിനും കാശ് മാറ്റിവയ്ക്കാം; മികച്ച ലാഭം നൽകുന്ന നിക്ഷേപ പദ്ധതികൾ

ഇന്ത്യയിലെ ചില മികച്ച ദീർഘകാല നിക്ഷേപ മാർഗങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീർഘകാല നിക്ഷേപ പദ്ധതികൾക്ക് ഏറെ ഗുണങ്ങൾ ഉണ്ട്. നിങ്ങളുടെ മക്കളുടെ പഠനത്തിനോ, വിവാഹത്തിനോ, ഗൃഹ നിർമ്മാണത്തിനോ ഒക്കെ ഇത്തരം ദീർഘകാല നിക്ഷേപ പദ്ധതികൾ ഏറെ ഗുണം ചെയ്യും. മൂന്നു വർഷത്തിൽ കൂടുതൽ ആയിരിക്കും എല്ലാ ദീർഘകാല നിക്ഷേപങ്ങളുടെയും കാലാവധി. ഇന്ത്യയിലെ ചില മികച്ച ദീർഘകാല നിക്ഷേപ മാർഗങ്ങൾ ഇവയാണ്.

കെടിഡിഎഫ്സി എഫ്ഡി (KTDFC FD)

കെടിഡിഎഫ്സി എഫ്ഡി (KTDFC FD)

നിങ്ങൾ 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപമാണ് നോക്കുന്നതെങ്കിൽ കെടിഡിഎഫ്സിയാണ് ഏറ്റവും മികച്ച സുരക്ഷിതമായ ദീർഘകാല നിക്ഷേപ മാർഗം. 8 ശതമാനമാണ് ഈ നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക്. 5 വർഷത്തെ നിക്ഷേപത്തിലൂടെ 9.80 ശതമാനം ലാഭം നിങ്ങൾക്ക് നേടാം. മുതിർന്ന പൗരൻമാർക്ക് 5 വർഷത്തിനുമേൽ 10.17 ശതമാനം വരെ ലാഭം ലഭിക്കും. ഫിക്‌സഡ് ഡിപ്പോറ്റുകള്‍ക്ക് ഏറ്റവും ഉചിതം കെടിഡിഎഫ്‌സി തന്നെ, എന്താ കാരണങ്ങള്‍

പിപിഎഫ്, ഇപിഎഫ്

പിപിഎഫ്, ഇപിഎഫ്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഇന്ത്യയിലെ ഏറ്റവും ജനകീയമായ ദീർഘകാല നിക്ഷേപങ്ങളിൽ ഒന്നാണ്. മികച്ച പലിശ നിരക്കാണ് ഇതിന്റെ പ്രധാന കാരണം. കൂടാതെ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില നിക്ഷേപങ്ങളിൽ പെടുന്നവയാണ് ഇവ. പിഎഫ് നിക്ഷേപമാണ് ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ നല്ലത്. എന്തുകൊണ്ട്? ആറു കാരണങ്ങള്‍

എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട്

എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട്

നിങ്ങൾ അൽപ്പം റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ, എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട് മോശമല്ലാത്ത ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. കഴിഞ്ഞ 5 വർഷമായി എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട് 18 ശതമാനം ലാഭമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് ഫണ്ട് 9.20 ശതമാനം ലാഭവും ഉണ്ടാക്കിയിട്ടുണ്ട്. ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമായ ചില നിക്ഷേപങ്ങള്‍

റിലയൻസ് ടോപ്പ് 200 ഫണ്ട് റീട്ടെയിൽ പ്ലാൻ

റിലയൻസ് ടോപ്പ് 200 ഫണ്ട് റീട്ടെയിൽ പ്ലാൻ

നിക്ഷേപകർക്ക് ശുപാർശ ചെയ്യുന്ന മറ്റൊരു മ്യൂച്വൽ ഫണ്ട് സ്കീമാണിത്. ഇത് വലിയൊരു ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വൽ ഫണ്ട് സ്കീമാണ്. എന്നാൽ ലാഭത്തെക്കുറിച്ച് പ്രവചനം നടത്താനാകില്ല. റിലയൻസ് ടോപ്പ് 200 ഫണ്ട് റീട്ടെയിൽ പ്ലാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 17.59 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ലാഭം 10 ശതമാനമായിരുന്നു. ബാങ്ക് നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ടിലേയ്ക്ക് മാറ്റിയാൽ സംഭവിക്കുന്നത് എന്ത്??

റിയൽ എസ്റ്റേറ്റ് നിക്ഷേപം

റിയൽ എസ്റ്റേറ്റ് നിക്ഷേപം

മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ധാരാളം വരുമാനമുള്ള നിക്ഷേപകർക്ക് അനുയോജ്യമായ മാർഗമാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം. കൂടുതൽ പണം സമ്പാദിക്കുന്നവർക്ക് മാത്രമേ ഇത് പ്രയോജനപ്പെടൂ. ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകൾ ഇതാ...

കമ്പനി സ്ഥിരനിക്ഷേപം

കമ്പനി സ്ഥിരനിക്ഷേപം

കമ്പനി സ്ഥിരനിക്ഷേപങ്ങളുടെ റേറ്റിംഗ് അനുസരിച്ച് വേണം ഇവ തിരഞ്ഞെടുക്കാന്‍. ബാങ്ക് പലിശകളേക്കാള്‍ കുറഞ്ഞത് ഒരു ശതമാനമെങ്കിലും പലിശ അധികം നല്‍കും കമ്പനി നിക്ഷേപങ്ങള്‍. മഹീന്ദ്ര ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, കെടിഡിഎഫ്‌സി, ടിഎന്‍ പവര്‍ ഫിനാന്‍സ് എന്നിവ സുരക്ഷിതമായ ചില നിക്ഷേപങ്ങളാണ്. നിങ്ങൾക്ക് സേവിംഗ്സ് അക്കൌണ്ടുണ്ടോ?? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്ടം ഉറപ്പ്

ബോണ്ടുകൾ

ബോണ്ടുകൾ

ബാങ്ക് ഡിപ്പോസിറ്റിനു സമാനമായ വരുമാനം കിട്ടുന്ന നിക്ഷേപ മാർഗങ്ങളിലൊന്നാണ് ബോണ്ടുകൾ. ഗവൺമെന്റ് ബോണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം ഇവ കൂടുതൽ സുരക്ഷിതമാണ്. കാശ് വെറുതേ ബാങ്കിലിടേണ്ട!! കൂടുതൽ ലാഭം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ

malayalam.goodreturns.in

English summary

8 Best Long Term Investment Options in India

Long term investments offer you several advantages. The first is that they tend to compound interest as in the case of bank fixed deposits. The second is that they are more tax efficient, as is the case with certain mutual fund investments.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X