കാശ് ബാങ്കിലിട്ട് സമയം കളയേണ്ട!!! പലിശ കൂടുതൽ ഈ നിക്ഷേപങ്ങൾക്ക്

സുരക്ഷിതത്വവും ബാങ്ക് ഡിപ്പോസിറ്റിനേയ്ക്കാൾ കൂടുതൽ പലിശയും വാ​ഗ്ദാനം ചെയ്യുന്ന മറ്റ് ചില നിക്ഷേപങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിതത്വമാണ് കൂടുതൽ നിക്ഷേപകരെയും ബാങ്ക് ഡിപ്പോസിറ്റുകളിലേയ്ക്ക് ആക‍ർഷിക്കുന്നത്. എന്നാൽ സുരക്ഷിതത്വവും ബാങ്ക് ഡിപ്പോസിറ്റിനേയ്ക്കാൾ കൂടുതൽ പലിശയും വാ​ഗ്ദാനം ചെയ്യുന്ന മറ്റ് ചില നിക്ഷേപങ്ങളുണ്ടെങ്കിലോ? അവ ഏതൊക്കെയാണെന്ന് അറിയണ്ടേ?

 

കെടിഡിഎഫ്സി ഫിക്സഡ് ഡിപ്പോസിറ്റ്

കെടിഡിഎഫ്സി ഫിക്സഡ് ഡിപ്പോസിറ്റ്

നിങ്ങൾ ശമ്പളക്കാരനായ ഒരു വ്യക്തിയാണെങ്കിൽ അൽപ്പം കൂടുതൽ കാശുണ്ടാക്കാൻ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. തുക 1, 2, 3 വർഷത്തെ കാലാവധികളിൽ നിക്ഷേപിക്കാവുന്നതാണ്. 8.25 ശതമാനമാണ് പലിശ നിരക്ക്. ഏത് ബാങ്കുകൾ നൽകുന്നതിനേക്കാളും കൂടിയ പലിശ നിരക്കാണിത്. സുരക്ഷിതത്വത്തെക്കുറിച്ചും പേടിക്കേണ്ട. കാരണം കേരള സർക്കാരിന്റെ ഉറപ്പോട് കൂടിയുള്ളതാണ് കെടിഡിഎഫ്സി നിക്ഷേപങ്ങൾ. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ടും ശമ്പളവർഗ വിഭാഗത്തിന് മികച്ച ഓപ്ഷനാണ്. പിപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പിപിഎഫ് നിക്ഷേപങ്ങളുടെ ഇപ്പോഴത്തെ പലിശ നിരക്ക് 7.9 ശതമാനമാണ്. ഇതും അത്ര മോശം നിരക്കല്ല. എന്നാൽ 15 വർഷത്തെ കാലാവധിയ്ക്കു ശേഷം മാത്രമേ നിങ്ങൾക്ക് പണം പിൻവലിക്കാനാകൂ. ഓരോ വർഷവും നിങ്ങൾക്ക് കുറഞ്ഞത് 500 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

മ്യൂച്ചൽ ഫണ്ട് SIP

മ്യൂച്ചൽ ഫണ്ട് SIP

നിക്ഷേപക‍ർക്ക് ഏറെ പ്രിയപ്പെട്ട ഒരു നിക്ഷേപ മാ‍ർ​ഗമാണ് മ്യൂച്ചൽ ഫണ്ട് SIP. പിപിഎഫ് പോലെയോ കെടിഡിഎഫ്സി പോലെയോ സുരക്ഷിതത്വം ഉറപ്പ് പറയാനാകാത്ത നിക്ഷേപ മാ‍ർ​ഗം കൂടിയാണിത്. റിസ്ക് എടുക്കുന്നവർ മാത്രമേ സിപ്സിൽ നിക്ഷേപിക്കൂ. ബാങ്കുകളോട് നോ പറഞ്ഞോളൂ... വെറും 2 ശതമാനം പലിശയ്ക്കും ലോൺ കിട്ടും!!

റിക്കറിം​ഗ് ഡിപ്പോസിറ്റ്

റിക്കറിം​ഗ് ഡിപ്പോസിറ്റ്

റിക്കറിം​ഗ് ഡിപ്പോസിറ്റുകളുടെ ഒരു പ്രശ്നം കുറഞ്ഞ പലിശ നിരക്കാണ്. കൂടാതെ നികുതിയും നൽകേണ്ടി വരും. പലിശ നിരക്കുകൾ താരതമ്യം ചെയ്ത് വേണം നിക്ഷേപം നടത്താൻ. യാത്രാ ചെലവ്, വിവാഹം മുതലായ ഭാവിയിലേക്കുള്ള ചെലവിന് വേണ്ടി റിക്കറിം​ഗ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുന്നത് ​ഗുണം ചെയ്യും. പിഎഫ് നിക്ഷേപമാണ് ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ നല്ലത്. എന്തുകൊണ്ട്? ആറു കാരണങ്ങള്‍

ബജാജ് ഫിനാൻസ് ആൻഡ് മഹീന്ദ്ര ഫിനാൻസ് എഫ്ഡി

ബജാജ് ഫിനാൻസ് ആൻഡ് മഹീന്ദ്ര ഫിനാൻസ് എഫ്ഡി

മഹീന്ദ്ര ഫിനാൻസ്, ബജാജ് ഫിനാൻസ് എന്നിവയുടെ എഫ്ഡിഡികൾ മികച്ച പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ബജാജ് ഫിനാൻസ് 7.85% പലിശനിരക്ക് നൽകുന്നുണ്ട്. ഇത് 8.20% വരെ ഉയരും. മഹീന്ദ്ര ഫിനാൻസ് എഫ്ഡി, നിങ്ങൾക്ക് 7.80 ശതമാനം പലിശ നിരക്ക് നൽകും. ഈ രണ്ട് കമ്പനികളിൽ നിന്നുള്ള FDകളും AAA റേറ്റ‍ഡ് ആണ്. അതുകൊണ്ട് തന്നെ ഇവ സുരക്ഷിതവുമാണ്. അൽപ്പം റിസ്കെടുത്താൽ എന്താ... കൈ നിറയെ കാശുവാരാം അതും വളരെ വേ​ഗം

സ്വ‍ർണം

സ്വ‍ർണം

സ്വർണത്തിൽ നിക്ഷേപം നടത്തുന്നതും വളരെ നല്ല മാർ​ഗമാണ്. സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മറ്റൊരു കാരണം വിവാഹം, വാർഷികം തുടങ്ങിയ കാര്യങ്ങളാണ്. സ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാം

malyalam.goodreturns.in

English summary

7 Best Investment Options For A Salaried Person

A salaried investor is always looking for returns that offer him safety, along with tax benefits and liquidity. Based on the above here are a few investments that can offer you a combination of the above. However, there is no instrument that can offer a combination of the three.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X