ശമ്പളക്കാർക്ക് മാത്രം ലോണെടുത്താൽ മതിയോ? സാധരണക്കാർക്ക് എളുപ്പത്തിൽ കിട്ടുന്ന ലോണുകൾ ഇതാ...

ശമ്പളക്കാരല്ലാത്ത സാധാരണക്കാർക്കും എളുപ്പത്തിൽ ചില വായ്പകൾ ലഭിക്കും. അവ ഏതൊക്കെ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്നത് ശമ്പളക്കാർക്ക് മാത്രമാണെന്ന് കരുതേണ്ട. സ്ഥിരം ശമ്പളക്കാരല്ലാത്ത സാധാരണക്കാർക്കും എളുപ്പത്തിൽ ചില വായ്പകൾ ലഭിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം...

ഗോൾഡ് ലോൺ

ഗോൾഡ് ലോൺ

സ്വർണം പണയം വച്ച് വളരെ എളുപ്പത്തിൽ ലോണെടുക്കാവുന്നതാണ്. വായ്പ തുക സാധാരണയായി സ്വർണത്തിന്റെ മൂല്യത്തെ ആശ്രയിച്ചിരിക്കും. മറ്റ് വായ്പകൾ പോലെ കടം തിരിച്ചടയ്ക്കാനുള്ള ഉപഭോക്താവിന്റെ ശേഷിയെ അനുസരിച്ചല്ല. കുറഞ്ഞ നടപടിക്രമങ്ങളും യോഗ്യതാ മാനദണ്ഡങ്ങളുമാണ് ​ഗോൾഡ് ലോണിന്റെ മറ്റൊരു പ്രത്യേകത.

വസ്തു പണയം വച്ചുള്ള വായ്പ

വസ്തു പണയം വച്ചുള്ള വായ്പ

വീടോ വസ്തുവോ പണയം വച്ച് വായ്പകൾ എടുക്കാവുന്നതാണ്. വായ്പ തുക വസ്തുവിന്റെ മൂല്യത്തിന്റെ ഒരു ശതമാനമാണ്. വസ്തുവിന്റെ തരത്തെയും ഉപഭോക്താവിന്റെ മുൻകാല റെക്കോർഡുകളെയും ആശ്രയിച്ചാകും തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുക.

ക്രെഡിറ്റ് കാർഡിൽ നിന്ന് ലോൺ

ക്രെഡിറ്റ് കാർഡിൽ നിന്ന് ലോൺ

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിയുടെ നിശ്ചിത ശതമാനം വരെ നിങ്ങൾക്ക് ലോൺ എടുക്കാവുന്നതാണ്. സാധാരണയായി ഈ വായ്പയ്ക്ക് വളരെ കുറഞ്ഞ നടപടികൾ മാത്രമേയുള്ളൂ. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ലോൺ ലഭിക്കും. ഇതിനായി അതത് ബാങ്കിന്റെ കസ്റ്റമർ കെയർ സർവ്വീസുമായി ബന്ധപ്പെടുക.

മറ്റ് വായ്പകൾ

മറ്റ് വായ്പകൾ

ഡീമാറ്റ് ഷെയറുകൾ, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, ടേം ഡിപ്പോസിറ്റ്, ലിസ്റ്റഡ് ബോണ്ടുകൾ, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ സെക്യൂരിറ്റിയായി നൽകിയും വായ്പ എടുക്കാം. പേഴ്സണൽ ലോണിനേക്കാൾ പലിശ കുറവാണ് സെക്യൂരിറ്റികൾ നൽകിയുള്ള ലോണിന്.

malayalam.goodreturns.in

English summary

What are the loan options for non-salaried persons

While personal loans have become popular, they are restricted to salaried people. But what about those who do not have a guaranteed source of income? For them, here are some other credit options.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X