വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇതാണ് ബെസ്റ്റ് ടൈം, ഈ 9 സ്ഥലങ്ങളിൽ വൻ വിലക്കുറവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു നല്ല വാർത്ത. 2018ന്റെ ഒന്നാം പാദത്തിൽ വസ്തുക്കളുടെ വിലയിൽ ഗണ്യമായി കുറവ്. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡാറ്റ, ഗവേഷണ, വിശകലന കമ്പനിയായ പ്രോപ്ഇക്വിറ്റിയാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

വസ്തു വില കുറഞ്ഞ നഗരങ്ങൾ
 

വസ്തു വില കുറഞ്ഞ നഗരങ്ങൾ

റിപ്പോർട്ട് അനുസരിച്ച് വസ്തു വില കുറഞ്ഞ ഒൻപത് നഗരങ്ങൾ താഴെ പറയുന്നവയാണ്.

  • ഗുഡ്ഗാവ്
  • നോയ്ഡ
  • മുംബൈ
  • കൊൽക്കത്ത
  • പൂനെ
  • ഹൈദരാബാദ്
  • ബാംഗ്ലൂർ
  • താനെ
  • ചെന്നൈ

വാടക വരുമാനത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

7 ശതമാനം ഇടിവ്

7 ശതമാനം ഇടിവ്

ചതുരശ്ര അടിയിൽ ശരാശരി 6,762 രൂപയിൽ നിന്ന് 6,260 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. അതായത് വിലയിൽ ഏഴ് ശതമാനം ഇടിവുണ്ടായതായാണ് വിവരം. ഈ ഒരു വർഷത്തേയ്ക്ക് വിലയിൽ വീണ്ടും കുറവ് വരാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. വീടും സ്ഥലവും വാങ്ങാൻ പ്ലാനുണ്ടോ?? റിയൽ എസ്റ്റേറ്റ് രം​ഗത്തെ കുത്തകക്കാ‍ർ ഇവരാണ്

വില കുറച്ചു

വില കുറച്ചു

പല ഡെവലപ്പർമാരും അടിസ്ഥാന വില കുറവ് നൽകുന്നുണ്ട്. ചിലർ ഇതിനൊപ്പം അധിക ചെലവുകളും ഒഴിവാക്കിയിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള അടിസ്ഥാന വിലയിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വിലക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ചില ഡെവലപ്പർമാർ വിൽപ്പന നടക്കുന്നതിനായി സൗജന്യ ക്ലബ് അംഗത്വം, കാർ പാർക്കിം​ഗ്, മോഡുലാർ അടുക്കള, മറ്റ് സൗകര്യങ്ങൾ എന്നിവയും നൽകുന്നുണ്ട്. വീടും വസ്തുവും ഭാര്യയുടെ പേരിൽ വാങ്ങൂ... ലാഭം കേട്ടാൽ ഞെട്ടും!!

വില കുറയാൻ കാരണം

വില കുറയാൻ കാരണം

വിൽപ്പന കുറഞ്ഞതും സാധനങ്ങളുടെ വിലയിലുള്ള കുറവുമാണ് വസ്തുക്കളുടെ വില കുറയാൻ പ്രധാന കാരണം. ഈ വർഷം ആദ്യ പാദത്തിൽ വിറ്റഴിക്കപ്പെട്ട വീടുകളുടെ എണ്ണത്തിലും ​ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മുകളിൽ പറഞ്ഞ ഒൻപത് നഗരങ്ങളിലായി വിറ്റു പോകാത്ത ഫ്ലാറ്റുകളുടെ എണ്ണം 595,000ഓളം വരുമെന്നാണ് റിപ്പോർട്ട്. അതേ സമയം, ഈ പാദത്തിലെ വില കുറവ് ഫ്ലാറ്റുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടാക്കുന്നുണ്ട്. ആദ്യമായി വീട് വാങ്ങുമ്പോള്‍ അറിയാന്‍ 8 കാര്യങ്ങള്‍

ആഡംബര ഫ്ലാറ്റുകൾ വേണ്ട

ആഡംബര ഫ്ലാറ്റുകൾ വേണ്ട

വിൽപ്പന നടക്കാതെ കിടക്കുന്ന പല ഫ്ലാറ്റുകളും ആഡംബര ഫ്ലാറ്റുകളാണ്. ഇത്തരം ഫ്ലാറ്റുകൾക്കും നിലവിൽ ആവശ്യക്കാ‍ർ കുറവാണ്. ഇടത്തരക്കാരാണ് ഫ്ലാറ്റുകൾ ആവശ്യമുള്ളവരിലധികവും. റീസെയില്‍ അപ്പാര്‍ട്ടുമെന്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

വില നിർമ്മാണ ചെലവിനെ ആശ്രയിച്ചല്ല

വില നിർമ്മാണ ചെലവിനെ ആശ്രയിച്ചല്ല

ഒരു വസ്തുവിന്റെ അല്ലെങ്കിൽ ഒരു റിയൽ എസ്റ്റേറ്റ് യൂണിറ്റിന്റെ വില ഉപഭോക്താവിന്റെ ആവശ്യകതയെയും മാർക്കറ്റിന്റെ ചലനാത്മകതയെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അല്ലാതെ നി‍ർമ്മാണ ചെലവിനെ ആശ്രയിച്ചല്ല. ഇക്കാര്യം വ്യക്തമാക്കുന്നതാണ് നിലവിലെ വിലക്കുറവ്. വീട് വാങ്ങുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന 7 ചാര്‍ജുകള്‍

malayalam.goodreturns.in

English summary

Property Prices Drop by 7% in 9 Cities

There’s good news for homebuyers. Property prices witnessed a significant drop in the first quarter of the calendar year 2018 in nine cities: Gurgaon, Noida, Mumbai, Kolkata, Pune, Hyderabad, Bengaluru, Thane and Chennai. According to a report by PropEquity, a Gurgaon-based real estate data, research and analytics firm.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X