ഹെൽത്ത് ഇൻഷുറൻസ്: നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ച് തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ വളരെ ചെറിയൊരു ശതമാനം ആളുകൾ മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുള്ളത്. പോളിസികൾ എടുക്കുന്നവർ വിശദമായ പഠനങ്ങളൊന്നും ഇക്കാര്യത്തെക്കുറിച്ച് നടത്താറുമില്ല. ഇതാ ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ച് തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ.

ഫാമിലി ഫ്ളോട്ടർ പോളിസി

ഫാമിലി ഫ്ളോട്ടർ പോളിസി

ഒരു കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് ഇൻഷുർ ചെയ്യുമ്പോൾ ഫാമിലി ഫ്ളോട്ടർ പോളിസിയാണ് ഏറ്റവും അഭികാമ്യം. കൂടാതെ ആരോഗ്യവും വരുമാനവും ഉള്ളപ്പോൾ വേണം ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ.

ബജറ്റിന് അനുസരിച്ച്

ബജറ്റിന് അനുസരിച്ച്

അവനവന്റെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് വേണം ഇൻഷുർ ചെയ്യേണ്ട തുക നിശ്ചയിക്കാൻ. എന്നാൽ അസുഖങ്ങൾ, അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയ്ക്ക് വേണ്ട ചികിത്സാ ചെലവുകളും പോളിസി എടുക്കുമ്പോൾ ആലോചിക്കണം.

ടോപ് അപ് പോളിസികൾ

ടോപ് അപ് പോളിസികൾ

നിലവിൽ പോളിസി ഉള്ളവർ ഉയർന്ന തുകയ്ക്ക് ഇൻഷുർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ‘ടോപ് അപ്' പോളിസികൾ എടുത്താൽ മതി. ചുരുങ്ങിയ പ്രീമിയത്തിന് ഉയർന്ന തുകയ്ക്ക് ഇൻഷുർ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ആജീവനാന്തം പോളിസി പുതുക്കാനുള്ള സൗകര്യം
  • ആയുർവേദ ചികിത്സാ സൗകര്യം
  • സൗജന്യ ചികിത്സ ലഭ്യമാവാൻ ഏറ്റവും അടുത്ത നെറ്റ് വർക്ക് ആശുപത്രികൾ 
  • ഡേ കെയർ ചികിത്സകൾ
  • പോളിസിയിൽ പൂർണമായും ഒഴിവാക്കപ്പെട്ടിട്ടുള്ള അസുഖങ്ങൾ
  • കമ്പനി മാറാം

    കമ്പനി മാറാം

    നിലവിൽ പോളിസിയുള്ള കമ്പനിയിലെ ക്ലെയിമിൽ തൃപ്തരല്ലെങ്കിൽ പോളിസി പുതുക്കുന്ന സമയത്തിന് മുൻപായി ആനുകൂല്യങ്ങളൊന്നും നഷ്ടമാവാതെ വേറെ കമ്പനിയിലേക്ക് മാറാനും വ്യവസ്ഥയുണ്ട്. എന്നാൽ പോളിസികൾ യാതൊരു കാരണവശാലും പുതുക്കാൻ മറക്കരുത്.

malayalam.goodreturns.in

English summary

Things to Know Before Buying Health Insurance Policy

Health insurance refers to the insurance that covers the cost of your medical and surgical expenses.In simple words, Health insurance covers expenses associated with health care like any illness or injury based on the type of Health Insurance policy that you have taken.
Story first published: Thursday, April 5, 2018, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X