ഐടിക്കാർക്ക് കഷ്ടകാലം; ഇന്ത്യയിൽ ജോലി സാധ്യത കുറയുന്നു

ഇന്ത്യന്‍ ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) മേഖലയിൽ തൊഴില്‍ സാധ്യതകൾ കുറയുന്നതായി റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) മേഖലയിൽ തൊഴില്‍ സാധ്യതകൾ കുറയുന്നതായി റിപ്പോർട്ട്. മുന്‍ കാലങ്ങളേക്കാള്‍ തൊഴില്‍ മേഖലയില്‍ 32 ശതമാനത്തിന്‍റെ കുറവാണ് ഐടി മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 

യോഗ്യതയുള്ളവർ കുറവ്

യോഗ്യതയുള്ളവർ കുറവ്

പ്രധാനമായും മധ്യ - ഉയര്‍ന്ന തലങ്ങളിലാണ് തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. ഇത് ജൂനിയര്‍ തലത്തിലുളള ജീവനക്കാരെയും തൊഴിലന്വോഷകരെയും സാരമായി ബാധിക്കും. യോഗ്യതകളുള്ള വ്യക്തികളെ ലഭിക്കാന്‍ നേരിടുന്ന ക്ഷാമമാണ് ഇതിന് പ്രധാന കാരണമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

സാങ്കേതിക വിദ്യയുടെ വളർച്ച

സാങ്കേതിക വിദ്യയുടെ വളർച്ച

ജൂനിയർ, മിഡ് വിഭാഗങ്ങളിൽ പുതിയ റിക്രൂട്ടമെന്റുകൾ നടക്കുമെങ്കിലും സീനിയർ വിഭാഗത്തിൽ പിരിച്ചിവിടലുകൾ വ്യാപകമാകും. സാങ്കേതിക വിദ്യയിൽ കൂടുതൽ വളർച്ച കൈവരിച്ചതാണ് ഇന്ത്യൻ ഐടി വിഭാഗത്തിലെ പിരിച്ചു വിടലുകൾക്ക് പ്രധാന കാരണം.

ജീവനക്കാരുടെ എണ്ണം

ജീവനക്കാരുടെ എണ്ണം

ഇന്ത്യയിലെ നിലവിലെ പ്രമുഖ ഐടി കമ്പനികളെല്ലാം തന്നെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. താഴെ പറയുന്ന കമ്പനികളാണ് ജീവനക്കാരുടെ എണ്ണം കുറച്ചിരിക്കുന്നത്.

  • ടിസിഎസ്
  • ഇൻഫോസിസ്
  • വിപ്രോ
  • എച്ച്സിഎൽ ടെക്നോളജീസ്
  • ടെക്ക് മഹീന്ദ്ര
  • കോഗ്നിസെന്റ്
  • പ്രതിസന്ധികൾക്ക് അയവ് വരും

    പ്രതിസന്ധികൾക്ക് അയവ് വരും

    ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളുള്‍പ്പെടെയുള്ള വലിയ ക്ലൈന്റുകള്‍ അവരുടെ സോഫ്റ്റ്വെയര്‍ വികസനവും അനുബന്ധ പ്രവര്‍ത്തനങ്ങളും സ്വന്തം ഉടമസ്ഥതയിലുള്ള കാപ്റ്റീവ് സെന്ററുകളിലേക്ക് മാറ്റുന്നതും ഐടി കമ്പനികളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ വിലയിരുത്തുന്നു. പുതിയ വൈദഗ്ധ്യങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ എത്രമാത്രം വേഗത കൈവരിക്കാൻ കഴിയുന്നുവോ അത്രമാത്രം വേഗത്തിൽ പ്രതിസന്ധികൾക്ക് അയവു വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

malayalam.goodreturns.in

Read more about: it job ഐടി ജോലി
English summary

Jobs In IT Industry In India Have Been Declining Sharply

Indian IT industry boasts of a progressive software ability as well as rapidly evolving technology and constitutes the key part of the country’s economy. However as recent reports circulate around, India’s Information and Technology(IT) sector witnesses a decline in the job offers rate, that amounts to 32%.
Story first published: Thursday, May 31, 2018, 13:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X