ജോലി തേടുകയാണോ? മാധ്യമ, വിനോദ മേഖലകളിൽ 40 ലക്ഷം തൊഴിലവസരങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40 ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. ഈ മേഖലകളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാകാനിടയുള്ള തൊഴിലവസരങ്ങളുടെ കണക്കുകളാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

 

മാധ്യമ മേഖലയുടെ വളർച്ച

മാധ്യമ മേഖലയുടെ വളർച്ച

ഇന്ത്യൻ മാധ്യമങ്ങളും വിനോദമേഖലയും ഇക്കാലയളവിൽ ശക്തമായ വളർച്ചയാണ് നേടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലകളിൽ പ്രതിഭാശാലികളായ ഉദ്യോ​ഗാർത്ഥികളെയും വിദഗ്ധരെയും ആവശ്യമാണ്. അധിക ചെലവുകൾ ഇല്ലാതെ തന്നെ ഈ മേഖലയിൽ 40 ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയും.

സാങ്കേതിക വിദ്യയുടെ വളർച്ച

സാങ്കേതിക വിദ്യയുടെ വളർച്ച

സാങ്കേതിക വിദ്യയുടെ വളർച്ചയാണ് ഈ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന മറ്റൊരു പ്രധാന ഘടകം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ മാധ്യമ സ്ഥാപനങ്ങൾ ഉടലെടുക്കുകയും ജീവനക്കാരുടെ ആവശ്യം വർദ്ധിക്കുകയും ചെയ്യും. മികച്ച ഭാഷാ ശുദ്ധി, ആശയ വിനിമയ പാടവം, എഴുത്ത്, അവതരണ മികവ്, സാങ്കേതിക വിദ്യയിലുള്ള മികവ് എന്നിവ ഈ മേഖലയിലെ ജോലിയ്ക്ക് അത്യാവശ്യമാണ്.

സിഐഐ-ബിസിജി റിപ്പോർട്ട്

സിഐഐ-ബിസിജി റിപ്പോർട്ട്

സിഐഐ-ബിസിജി റിപ്പോർട്ടനുസരിച്ച്, 2022ൽ മീഡിയ വ്യവസായ തൊഴിൽ ശക്തി കുതിച്ചുയരുമത്രേ. സാങ്കേതികവിദ്യ, ഡാറ്റാ വിശകലനങ്ങൾ, ഘടനാപരമായ മാറ്റങ്ങൾ എന്നിവയെല്ലാം പ്രധാന മാറ്റങ്ങൾക്ക് വഴിതെളിക്കും. പുതിയ തൊഴിൽ സാധ്യതകളും ഇതുവഴി ഉടലെടുക്കും.

12 ശതമാനം വളർച്ച

12 ശതമാനം വളർച്ച

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11 മുതൽ 12 ശതമാനം വളർച്ച ഈ മേഖല പ്രതീക്ഷിക്കുന്നുണ്ട്. ഇത് സ്വാഭാവികമായും ജോലി സാധ്യതകൾ വർദ്ധിപ്പിക്കും. ഇന്ത്യയുടെ സമ്പദ്ഘടനയെ പരോക്ഷമായും പ്രത്യക്ഷമായും മാധ്യമ വിനോദ വ്യവസായങ്ങൾ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുടെ ജിഡിപിയ്ക്ക് 2.8 ശതമാനം സംഭാവന നൽകുന്നതും വിനോദ, മാധ്യമ മേഖലകളാണെന്നാണ് റിപ്പോർട്ട്.

malayalam.goodreturns.in

English summary

Media, Entertainment Will Generate 4 Million Jobs in 5 Years

The media and entertainment industry will be able to generate both direct and indirect employment of four million jobs in the next four to five years, according to a report.
Story first published: Friday, May 18, 2018, 12:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X