നിങ്ങൾ സ്വന്തം ജോലിയിൽ സംതൃപ്തരാണോ? സ്വന്തം ജോലി ഇഷ്ട്ടപ്പെടുന്നവർ 20% മാത്രം

ഒരു സ്ഥാപനത്തിലെ 10 തൊഴിലാളികളെ എടുത്താൽ എട്ട് പേരും സ്വന്തം ജോലിയിൽ സംതൃപരല്ലെന്ന് റിപ്പോർട്ട്. 1,100 തൊഴിലാളികളിൽ ടൈംസ് ജോബ്സ് സർവേ നടത്തിയ പഠന റിപ്പോർട്ട് പരിശോധിക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സ്ഥാപനത്തിലെ 10 തൊഴിലാളികളെ എടുത്താൽ എട്ട് പേരും സ്വന്തം ജോലിയിൽ സംതൃപരല്ലെന്ന് റിപ്പോർട്ട്. 1,100 തൊഴിലാളികളിൽ ടൈംസ് ജോബ്സ് സർവേ നടത്തിയ പഠന റിപ്പോർട്ട് പരിശോധിക്കാം.

ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ?

ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ?

സർവ്വേയിൽ പങ്കെടുത്തവരിൽ 80 ശതമാനം ആളുകളും സ്വന്തം ജോലിയിൽ സംതൃപ്തരല്ല. 20 ശതമാനം ആളുകൾ മാത്രമാണ് ചെയ്യുന്ന ജോലി സ്വയം തൃപ്തരായി ചെയ്യുന്നത്.

ടെക്നോളജിയുടെ കടന്നു വരവ്

ടെക്നോളജിയുടെ കടന്നു വരവ്

ടെക്നോളജിയുടെ കടന്നു വരവിനും ജീവനക്കാരുടെ സംതൃപ്തിയുമായി ബന്ധമുണ്ട്. 20 ശതമാനം ആളുകൾക്ക് സാങ്കേതിക വിദ്യയുടെ കടന്നു വരവ് ജോലിയോട് സംതൃപ്തിയ്ക്ക് കാരണമാണ്. എന്നാൽ 75 ശതമാനം ആളുകളും ഇതിന് എതിരാണ്. സാങ്കേതിക വിദ്യ ഇവരെ ജോലിയിൽ അതൃപ്തരാക്കുന്നു.

സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ

സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ

  • കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു
  • ജോലി എളുപ്പമാക്കുന്നു
  • സാങ്കേതിക വിദ്യയുടെ ദോഷങ്ങൾ

    സാങ്കേതിക വിദ്യയുടെ ദോഷങ്ങൾ

    • ജീവനക്കാരിൽ ജോലി നഷ്ട്ടപ്പെടുമോ എന്ന ആശങ്കയുണ്ടാക്കുന്നു
    • കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കും
    • ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ കഴിയാതെ വരും
    • സഹപ്രവർത്തകരുടെ പ്രാധാന്യം

      സഹപ്രവർത്തകരുടെ പ്രാധാന്യം

      സഹപ്രവർത്തകരുമായുള്ള ബന്ധവും ഒരാൾക്ക് ജോലിയോട് ഇഷ്ട്ടം തോന്നാൻ പ്രധാന ഘടകമാണ്. 40 ശതമാനം ആളുകൾക്കും ഇതേ അഭിപ്രായമാണുള്ളത്. 20 ശതമാനം ആളുകൾക്ക് മാനേജർമാരുമായുള്ള പ്രശ്നമാണ് ജോലിയോട് താത്പര്യം കുറയാൻ കാരണം.

malayalam.goodreturns.in

English summary

Only 20% Employees Satisfied With Their Jobs

Eight in 10 employees are dissatisfied with their jobs, and seven in 10 feel that the influx of technology is adding to job dissatisfaction, finds a TimesJobs survey of over 1,100 working professionals.
Story first published: Tuesday, May 29, 2018, 15:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X