ലോകത്തിലെ ഏറ്റവും വില കൂടിയ നായ്ക്കൾ?

നിങ്ങൾ നായ്ക്കളെ വളർത്താനും പരിചരിക്കാനും ഇഷ്ട്ടപ്പെടുന്നവരാണോ? എങ്കിൽ ലോകത്തിലെ ഏറ്റവും വില കൂടിയ നായ്ക്കളുടെ ഇനം ഏതാണെന്ന് അറിയണ്ടേ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ നായ്ക്കളെ വളർത്താനും പരിചരിക്കാനും ഇഷ്ട്ടപ്പെടുന്നവരാണോ? എങ്കിൽ ലോകത്തിലെ ഏറ്റവും വില കൂടിയ നായ്ക്കളുടെ ഇനം ഏതാണെന്ന് അറിയണ്ടേ?

ബാസെറ്റ് ഹൗണ്ട്

ബാസെറ്റ് ഹൗണ്ട്

നീണ്ട ചെവികളാണ് ഈ നായ്ക്കളുടെ പ്രത്യേകത. കൂടാതെ കാലുകൾ വളരെ ചെറുതായിരിക്കും. പതിനഞ്ച് ഇഞ്ച് വരെയേ ഉയരം വരൂ എങ്കിലും മുപ്പതു കിലോ വരെ ഭാരം വയ്ക്കും. എങ്കിലും ഈ ഇത്തിരി കുഞ്ഞന്റെ വില കേട്ടാൽ ഞെട്ടും. 80000നു മുകളിലാണ് ഈ നായ്ക്കളുടെ വില.

ചോ ചോ

ചോ ചോ

ചൈനക്കാരനാണ് ഇവൻ. കാഴ്ച്ചയിൽ കരടിയെപ്പോലെയിരിക്കും. ഇരുപത്തി രണ്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് മുപ്പത്തിനാല് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്. ഒരു ലക്ഷത്തിന് മുകളിലാണ് വില.

ബെര്‍ണീസ് മൌണ്ടെന്‍ ഡോഗ്

ബെര്‍ണീസ് മൌണ്ടെന്‍ ഡോഗ്

27 ഇഞ്ച് വരെ ഉയരവും 48 കിലോ വരെ ഭാരവും വയ്ക്കുന്ന ഇനമാണിത്. 130000നു മുകളിലാണ് ഇവയുടെ വില. പത്തു വയസ്സ് വരെ ആയുസുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ പത്തു വരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്.

ജർമ്മൻ ഷെപ്പേർഡ്

ജർമ്മൻ ഷെപ്പേർഡ്

ജർമ്മൻ ഷെപ്പേർഡ് വളരെയധികം പ്രചാരമുള്ള ഒരു നായ ജനുസ്സാണിത്. അൽസേഷ്യൻ എന്ന പേരിലും ഇവ അറിയപ്പെടുന്നു. 170000 രൂപയ്ക്ക് മുകളിൽ വില വരുന്ന ജർമ്മൻ ഷെപ്പേർഡ് നായ്ക്കളുണ്ട്.

ഇംഗ്ലീഷ് ബുള്‍ഡോഗ്

ഇംഗ്ലീഷ് ബുള്‍ഡോഗ്

കുറിയകാലുകളോടു കൂടിയ അല്‍പ്പം തടിയുള്ള ഇനമാണിത്. പതിനാറിഞ്ചിനു താഴെ മാത്രമേ ഇവയ്ക്കു ഉയരം വയ്ക്കൂ. പരമാവധി ഭാരം ഇരുപത്തിനാല് കിലോ വരെയും. എട്ടു മുതല്‍ പത്തു വയസ്സ് വരെ ആയുസ്സുള്ള ഈയിനത്തിന്റെ ഒരു പ്രസവത്തില്‍ നാലുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്. 170000 നും 2 ലക്ഷത്തിനുമിടയ്ക്കാണ് ഇവയുടെ വില.

റോട്ട് വീലര്‍

റോട്ട് വീലര്‍

മൃഗസ്നേഹികളുടെ പ്രിയപ്പെട്ട ബ്രീഡാണ് റോട്ട് വീലര്‍. സൗന്ദര്യത്തൊടൊപ്പം അപാരമായ കരുത്തും ഇവരുടെ പ്രത്യേകതയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും അക്രമണകാരിയായ പട്ടികളില്‍ രണ്ടാമതായാണ് റോട്ട് വീലറുകളുടെ സ്ഥാനം. ‘കില്ലര്‍ ഡോഗ്' എന്നും ഇവ അറിയപ്പെടുന്നു. ഒരു ലക്ഷം മുതൽ 5 ലക്ഷം വരെയാണ് ഇവയുടെ വില.

ഡോഗോ അര്‍ജെന്റിനോ

ഡോഗോ അര്‍ജെന്റിനോ

ലോകത്തില്‍ ഏറ്റവും അപകട കാരിയായ ഇനം നായ്ക്കളാണ് ഇവ. അതീവ കരുത്തനായ ഈ നായയെ Dangerous Dogs Act 1991 പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍പെടുന്നു. രണ്ട് ലക്ഷത്തിന് മുകളിലാണ് ഇവയുടെ വില.

അകിത

അകിത

ഉറച്ച ശരീരത്തോടെയുള്ള കരുത്തനായ നായ ഇനമാണിത്. ഇരുപത്തിയെട്ട് ഇഞ്ചോളം ഉയരം വരാറുള്ള ഇവ അറുപതു കിലോയോളം തൂക്കവും വയ്ക്കാറുണ്ട്. പത്തു മുതല്‍ പന്ത്രണ്ട് വയസ്സ് വരെ ആയുസുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴ് കുട്ടികള്‍ വരെ കാണും. രണ്ട് ലക്ഷം മുതൽ ആറ് ലക്ഷം വരെയാണ് ഇവയുടെ വില.

malayalam.goodreturns.in

English summary

The Most Expensive Dog Breeds in the World

They say a dog is man's best friend, but some canine chums can cost a pretty penny. We've rounded up the most expensive four-legged pals money can buy.
Story first published: Friday, May 25, 2018, 12:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X