നവദമ്പതികളുടെ ശ്രദ്ധയ്ക്ക്!!! നിങ്ങൾ ഉടൻ എടുക്കേണ്ട ചില തീരുമാനങ്ങൾ

വിവാഹം കഴിച്ച് ആദ്യ 90 ദിവസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തീർച്ചയായും ചില തീരുമാനങ്ങൾ എടുക്കണം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന് ദാമ്പത്യ ജീവിതത്തിൽ വളരെ വലിയ സ്ഥാനം തന്നെയുണ്ട്. ഭാര്യാ-ഭർതൃ ബന്ധത്തിലെ ചില സമ്മർദ്ദങ്ങൾക്കും ചില സാഹചര്യങ്ങളിൽ വിവാഹ മോചനത്തിലേയ്ക്ക് വരെ നയിക്കാൻ പണം കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ വിവാഹം കഴിച്ച് ആദ്യ 90 ദിവസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തീർച്ചയായും ചില തീരുമാനങ്ങൾ എടുക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം...

പേര് മാറ്റം

പേര് മാറ്റം

ഇത് പ്രധാനമായും സ്ത്രീകൾക്കാണ് ബാധകം. വിവാഹ ശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉൾപ്പെടെ എല്ലാ രേഖകളിലും നിങ്ങളുടെ പേരുകൾ അപ്ഡേറ്റ് ചെയ്യണം.

ഗുണഭോക്താക്കൾ

ഗുണഭോക്താക്കൾ

നിങ്ങളുടെ റിട്ടയർമെൻറ് അക്കൗണ്ടുകൾ, ലൈഫ് ഇൻഷുറൻസ് കോൺട്രാക്റ്റുകൾ, ഫിനാൻഷ്യൽ അക്കൗണ്ടുകൾ എന്നിവയിൽ ഗുണഭോക്താക്കളുടെ പേരുകൾ വിവാഹ ശേഷം ആവശ്യമെങ്കിൽ മാറ്റാവുന്നതാണ്. അച്ഛനമ്മമാരുടെ മരണ ശേഷം മക്കൾ തീ‍ർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ

നികുതി ബാധ്യത

നികുതി ബാധ്യത

രണ്ട് പേരും ജോലി ചെയ്യുന്നവരാണെങ്കിൽ ഇരുവരും സംയുക്തമായി തന്നെ നികുതി ബാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണം. ദമ്പതികൾ വിവാഹശേഷം മാരിറ്റൽ സ്റ്റാറ്റസ് സിംഗിൾ എന്നത് മാറ്റി മാരീഡ് എന്നാക്കാൻ മറക്കരുത്. കാരണം ഇത് നിങ്ങൾക്ക് വർഷാവസാനം വലിയ നികുതിയിളവാണ് നൽകുക.

ഭാവി തീരുമാനങ്ങൾ

ഭാവി തീരുമാനങ്ങൾ

ഭാവിയെക്കുറിച്ച് ഇരുവർക്കുമുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കു വയ്ക്കുക. വീടു വാങ്ങൽ, മക്കൾക്കായുള്ള സേവിംഗ്സ്, പുതിയ ബിസിനസുകൾ തുടങ്ങി ഇരുവരുടെയും വ്യക്തിപരമായതും പ്രൊഫഷണൽ ലക്ഷ്യങ്ങളും ചർച്ച ചെയ്യുകയും മുൻഗണന നൽകുകയും ചെയ്യുക. മക്കളുടെ വിവാഹത്തിനും പഠനത്തിനും കാശ് മാറ്റിവയ്ക്കാം; മികച്ച ലാഭം നൽകുന്ന നിക്ഷേപ പദ്ധതികൾ

ചെലവുകൾ നിയന്ത്രിക്കാം

ചെലവുകൾ നിയന്ത്രിക്കാം

ചെലവുകൾ നിയന്ത്രിച്ച് ഒരാളുടെ ശമ്പളം പൂർണമായും സേവിംഗ്സിന് ആയും മറ്റേയാളുടേത് ചെലവിനായും എടുക്കാവുന്നതാണ്. മികച്ച നിക്ഷേപ മാർഗങ്ങളും മറ്റും കണ്ടെത്തി പണം നിക്ഷേപിക്കുകയും ചെയ്യാം. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...

ബഡ്ജറ്റ് തയ്യാറാക്കുക

ബഡ്ജറ്റ് തയ്യാറാക്കുക

മികച്ച ബഡ്ജറ്റ് സാമ്പത്തിക അച്ചടക്കത്തിന്റെ സുപ്രധാന ഘടകമാണ്. ഇരുവരുടെയും ശമ്പളത്തിന്റെ 50 ശതമാനം ചെലവുകൾക്കായും 30 ശതമാനം മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായും ബാക്കി 20 ശതമാനം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കോ സേവിംഗ്സിലേയ്ക്കോ മാറ്റി വയ്ക്കാവുന്നതാണ്. ഈ അനുപാതത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ രീതിയിൽ മാറ്റങ്ങളും വരുത്താം. എന്തായാലും എല്ലാവരും ചിന്തിക്കേണ്ട അടിസ്ഥാനപരമായ കാര്യം വരവ് അറിഞ്ഞ് വേണം ചെലവ് എന്നതു തന്നെ.

malayalam.goodreturns.in

English summary

The Most Important Conversation Newlyweds Need To Have

Money is the number one cause of stress in relationships, and financial arguments are the number one predictor of divorce. To ensure finances don’t doom your relationship from the start, the following are concrete steps to take in your first 90 days together.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X