വീട്ടിലിരുന്ന് കാശ് സമ്പാദിക്കാവുന്ന 10 ഫ്രീലാൻസ് എഴുത്ത് ജോലികൾ

ഇതാ വീട്ടിലിരുന്ന് ചെയ്യാനാകുന്ന ചില ഫ്രീലാൻസ് എഴുത്ത് ജോലികൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് എഴുതാൻ കഴിവുണ്ടോ? എങ്കിൽ വീട്ടിലിരുന്ന് തന്നെ കാശ് സമ്പാദിക്കാൻ നിരവധി അവസരങ്ങളുണ്ട്. ഇതാ വീട്ടിലിരുന്ന് ചെയ്യാനാകുന്ന ചില ഫ്രീലാൻസ് എഴുത്ത് ജോലികൾ. താത്പര്യമുള്ള മേഖല നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

 

ബ്ലോഗിംഗ്

ബ്ലോഗിംഗ്

ബ്ലോഗിംഗ് ഏറ്റവും മികച്ച ഒരു വരുമാന ഓപ്ഷനാണ്. പുസ്തകങ്ങൾ, ഭക്ഷണം, സംഗീതം, സിനിമകൾ തുടങ്ങി എന്തിനെക്കുറിച്ചും ബ്ലോ​ഗലെഴുതാം. പണമുണ്ടാക്കാൻ എളുപ്പമുള്ള ഒരു മാർഗമാണിത്, എന്നാൽ ബ്ലോഗ് തുടങ്ങുന്ന ആദ്യ 6 മുതൽ 12 വരെ മാസങ്ങളിൽ നിങ്ങൾക്ക് അൽപ്പം കഷ്ട്ടപ്പെടേണ്ടി വന്നേക്കാം. എന്നാൽ നിങ്ങളുടെ ബ്ലോഗ് ആളുകൾക്കിടയിൽ പ്രചാരം നേടിയാൽ പരസ്യങ്ങൾ വഴിയും കൂടുതൽ വരുമാനം നേടാം.

അഭിമുഖം

അഭിമുഖം

ചില സംഘടനകൾക്കോ മാഗസിനുകൾക്കോ ചില വ്യക്തികളുടെ അഭിമുഖങ്ങൾ ആവശ്യമായി വന്നേക്കാം. എന്നാൽ അവർക്ക് സ്ഥിരം എഴുത്തുകാർ ഇല്ല എന്നു കരുതുക. ഇത്തരം കമ്പനികൾ ആശ്രയിക്കുക ഫ്രീലാൻസ് എഴുത്തുകാരെ ആയിരിക്കും. കാശ് നേടാം എന്നതിലുപരി ഈ ജോലിക്ക് മറ്റനേകം ഗുണങ്ങൾ ഉണ്ട്. നിരവധി പ്രമുഖരുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇത് സഹായകമാണ്. ചോദ്യങ്ങൾ തയ്യാറാക്കി അവതരിപ്പിച്ച് അഭിമുഖ രൂപത്തിൽ എഴുതുകയാണ് നിങ്ങൾ ഇതിനായി ചെയ്യേണ്ടത്.

ട്രാൻസ്ക്രിപ്ഷൻ

ട്രാൻസ്ക്രിപ്ഷൻ

വീഡിയോകളെയോ ഓഡിയോകളെയോ എഴുത്ത് രൂപത്തിലേയ്ക്ക് മാറ്റുന്നതിനാണ് ട്രാൻസ്ക്രിപ്ഷൻ എന്ന് പറയുന്നത്. അതായത് സംഭാഷണത്തെ വാചകമായി പരിവർത്തനം ചെയ്ത് വായനാ ഫോർമാറ്റിൽ അവതരിപ്പിക്കുക. ഓൺലൈൻ വഴി നിരവധി ട്രാൻസ്ക്രിപ്ഷൻ ജോലികൾ തിരയാനും കണ്ടെത്താനും കഴിയും.

വാർത്ത എഴുതൽ

വാർത്ത എഴുതൽ

നിങ്ങളുടെ എഴുത്ത് ശൈലി വളരെ നിലവാരമുള്ളതാണെങ്കിൽ പത്രങ്ങളിലും മാസികകളിലും വാർത്തകളോ ഫീച്ചറുകളോ എഴുതിയും നിങ്ങൾക്ക് വരുമാനം നേടാം. എഴുത്തിന്റെ നിലവാരത്തിനും വാക്കുകളുടെ എണ്ണത്തിനുമനുസരിച്ചാകും പേയ്മെന്റ് ലഭിക്കുക.

കോപ്പി റൈറ്റർ

കോപ്പി റൈറ്റർ

നിരവധി പരസ്യ ഏജൻസികൾ ക്രിയേറ്റീവ് കോപ്പി റൈറ്റർമാരെ തിരയുന്നുണ്ട്. നിങ്ങൾക്ക് ക്രിയേറ്റീവായ പരസ്യ വാചകങ്ങൾ എഴുതാൻ കഴിവുണ്ടെങ്കിൽ ഈ ജോലി തിരഞ്ഞെടുക്കാവുന്നതാണ്.

സബ് എഡിറ്റിംഗ്

സബ് എഡിറ്റിംഗ്

അവതരണത്തെ ശക്തിപ്പെടുത്തുന്നതിൽ എഡിറ്റിംഗ് പ്രധാന പങ്ക് വഹിക്കുന്നു. വാചകങ്ങൾ ക്രമീകരിച്ചും ഭാഷാ ശുദ്ധി വരുത്തിയും പ്രധാന പോയിന്റുകൾ പുനഃക്രമീകരിച്ചുമൊക്കെയാണ് സബ് എഡിറ്റർമാർ ഒരു ഫീച്ചർ അല്ലെങ്കിൽ വാർത്തയെ മോഡി പിടിപ്പിക്കുന്നത്. ഇത്തരത്തിൽ വാർത്തകളെ എഡിറ്റ് ചെയ്യാൻ കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് ഈ മേഖല തിരഞ്ഞെടുക്കാം.

പ്രൂഫ് റീഡിംഗ്

പ്രൂഫ് റീഡിംഗ്

പ്രൂഫ് വായന സബ് എഡിറ്റിംഗിന് സമാനമാണ്. എന്നാൽ അൽപ്പം വ്യത്യസ്തവുമാണ്. ഉള്ളടക്കം വായിച്ച് വ്യാകരണപരമായ തെറ്റുകളും അക്ഷര തെറ്റുകൾ തിരുത്തുകയാണ് പ്രൂഫ് റീഡറുടെ ജോലി. എഡിറ്റിംഗ് നടത്തേണ്ട ആവശ്യമില്ല. എന്നാൽ തിരുത്തലുകൾ നടത്തണം.

കണ്ടന്റ് റൈറ്റർ

കണ്ടന്റ് റൈറ്റർ

സാധാരണയായി കണ്ടന്റ് റൈറ്റർക്ക് ഒരു വിഷയവും വാക്കുകളുടെ പരിധിയും മുൻകൂട്ടി നൽകും. ഇതനുസരിച്ച് ഒരു നിശ്ചിത സമയത്തിന് മുമ്പ്
ഇത് തൊഴിലുടമയ്ക്ക് സമർപ്പിക്കണം. നിങ്ങൾ സ്പോർട്സ് അല്ലെങ്കിൽ യാത്ര പോലുള്ള ഒരു പ്രത്യേക മേഖലയിൽ വിദഗ്ദ്ധനാണെങ്കിൽ, അത് നിങ്ങളുടെ ബീറ്റ് ആയി തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള എഴുത്തിന് എഴുത്തുകാർക്ക് ബൈ ലൈനും ലഭിക്കും.

ഗോസ്റ്റ് റൈറ്റിംഗ്

ഗോസ്റ്റ് റൈറ്റിംഗ്

മറ്റൊരാൾക്ക് വേണ്ടി എഴുതുന്ന രീതിയാണ് ഗോസ്റ്റ് റൈറ്റിംഗ്. നോവൽ, കഥ തുടങ്ങിയവയും സ്വന്തം പേരിലല്ലാതെ മറ്റൊരു പേരിൽ എഴുതുന്നതിനും ഗോസ്റ്റ് റൈറ്റിംഗ് എന്നാണ് പറയുന്നത്. രാഷ്ട്രീയ നേതാക്കൾ, സിനിമാ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് വേണ്ടി എഴുതുന്ന നിരവധി ഗോസ്റ്റ് റൈറ്റർമാരുണ്ട്. പണം ലഭിക്കുമെങ്കിലും ക്രെഡിറ്റ് ലഭിക്കില്ല എന്നതാണ് ഗോസ്റ്റ് റൈറ്റിംഗിന്റെ പ്രത്യേകത.

തിരക്കഥ രചന

തിരക്കഥ രചന

വിനോദ മേഖലയായ ടെലിവിഷൻ പരിപാടികൾക്കും മറ്റും നിരവധി തിരക്കഥകൃത്തുക്കളെ ആവശ്യമാണ്. അതുകൊണ്ട് ഈ മേഖലയിൽ കഴിവ് തെളിയിക്കുന്നവർക്ക് നിരവധി അവസരങ്ങൾ തേടി വരും.

malayalam.goodreturns.in

English summary

10 Freelance Writing Jobs To Work From Home

Are you a passionate writer waiting to unleash the magician in you but cannot go for a full time job? No worries, there are so many freelance and part time writing jobs that you could choose from to quench your career fulfillment thirst.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X