കുറഞ്ഞ ചെലവിൽ തുടങ്ങാവുന്ന 10 സൂപ്പർ ബിസിനസ് ആശയങ്ങൾ

നിങ്ങൾക്ക് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇതാ കുറഞ്ഞ ചെലവിൽ തുടങ്ങാവുന്ന 10 ബിസിനസ് ആശയങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇതാ കുറഞ്ഞ ചെലവിൽ തുടങ്ങാവുന്ന 10 ബിസിനസ് ആശയങ്ങൾ.

 

പരസ്യ ഏജൻസി

പരസ്യ ഏജൻസി

ഒരു പരസ്യ ഏജൻസി ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ നിങ്ങൾക്ക് തുടങ്ങാവുന്നതാണ്. ക്ലൈന്റ്സിനെ കണ്ടെത്തുക എന്നതാണ് ഈ ബിസിനസിലെ ശ്രമകരമായ ജോലി. ഇതിൽ നിങ്ങൾ വിജയിച്ചാൽ കോ‍ർപ്പറേറ്റ് കമ്പനികളിൽ നിന്ന് വരെ നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കും.

ബേക്കറി

ബേക്കറി

ബേക്കറി ബിസിനസ് കേരളത്തിൽ എവിടെയും ചെയ്യാം. ഭക്ഷണ സാധനങ്ങളുടെ ​ഗുണമേന്മയ്ക്ക് അനുസരിച്ച് കച്ചവടം പൊടിപൊടിക്കും.

ബുക്ക് ഷോപ്പ് + കഫേ

ബുക്ക് ഷോപ്പ് + കഫേ

ബുക്ക് ഷോപ്പും അതിനൊപ്പം കഫേ കൂടി നടത്തുന്നത് ഒരു മികച്ച ബിസിനസാണ്. കുറഞ്ഞ മുതൽ മുടക്കിൽ തന്നെ ഇത് തുടങ്ങാനാകും. എന്നാൽ മെട്രോ സിറ്റികളിലാകും ഈ സംരംഭത്തിന് സാധ്യത കൂടുതൽ. എന്നാൽ ചെറിയ നഗരങ്ങളിലും ഇത് പരീക്ഷിക്കാവുന്നതാണ്.

ഇവന്റ് മാനേജ്മെന്റ്

ഇവന്റ് മാനേജ്മെന്റ്

വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവയുടെ സംഘാടകരാകുക വഴി നിങ്ങൾക്ക് മികച്ച ലാഭമുണ്ടാക്കാം. ഒരു പരിപാടി വിജയകരമായാൽ കൂടുതൽ പരിപാടികൾ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കഴിവും ക്രിയേറ്റിവിറ്റിയും ഉപയോഗപ്പെടുത്താൻ പറ്റുന്ന ഒരു ബിസിനസ് കൂടിയാണിത്.

ഫിറ്റ്നസ് ഇൻസ്ട്രക്ടർ

ഫിറ്റ്നസ് ഇൻസ്ട്രക്ടർ

നിങ്ങൾ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നയാളാണെങ്കിൽ നിങ്ങൾക്ക് അത് മറ്റുള്ളവർക്ക് പകർന്നു നൽകി കാശുണ്ടാക്കാം. ജിമ്മുകളെയും ഫിറ്റ്നസ് സെന്ററുകളെയും ആശ്രയിക്കുന്നവർ നിരവധിയാണിപ്പോൾ. അതുകൊണ്ട് തന്നെ ഫിറ്റ്നസ് ട്രെയിനിംഗ് ഒരു മികച്ച ബിസിനസാണ്.

ഇൻ്റീരിയർ ഡിസൈനിംഗ്

ഇൻ്റീരിയർ ഡിസൈനിംഗ്

ഡിസൈനിംഗിൽ താത്പര്യമുള്ളവർക്ക് മാത്രം തുടങ്ങാൻ പറ്റുന്ന ഒരു ബിസിനസ് ആശയമാണിത്. ഇവന്റ് മാനേജ്മെന്റ് പോലെ തന്നെ ഈ ബിസിനസിനും ക്രിയേറ്റിവിറ്റിക്ക് തന്നെയാണ് പ്രാധാന്യം. നിങ്ങളുടെ ഒരു പ്രൊജക്ട് വിജയമായാൽ കൂടുതൽ പ്രൊജക്ടുകൾ നിങ്ങളെ തേടിയെത്തും. മികച്ച വരുമാനമുണ്ടാക്കാൻ പറ്റുന്ന ഒരു ബിസിനസാണിത്.

ഐസ്ക്രീം പാർലർ

ഐസ്ക്രീം പാർലർ

ഒരിയ്ക്കലും ഡിമാൻഡ് കുറയാത്ത ഒന്നാണ് ഐസ്ക്രീം. അതുകൊണ്ട് ധൈര്യമായി തന്നെ ഐസ്ക്രീം പാർലർ ബിസിനസ് തുടങ്ങാവുന്നതാണ്. വളരെ കുറഞ്ഞ മുതൽ മുടക്ക് മാത്രമാണ് ഈ ബിസിനസിനുള്ളത്. സാധാരണയിൽ നിന്ന് വ്യത്യസ്തമാ ഒരു പ്രത്യേക തീം അടിസ്ഥാനത്തിൽ ഉത്പന്നങ്ങളും ഇരിപ്പിടങ്ങളും ക്രമീകരിച്ചാൽ നിങ്ങളുടെ ഐസ്ക്രീം പാർലർ തേടി ആളുകൾ എത്തും.

തുണി അലക്കി ഉണക്കി നൽകൽ

തുണി അലക്കി ഉണക്കി നൽകൽ

തുണി അലക്കി ഉണങ്ങി നൽകുക എന്നത് മികച്ച ഒരു ബിസിനസ് ആശയമാണ്. എന്നാൽ ഇതിന്റെ പ്രാഥമിക ചെലവ് അൽപ്പം കൂടും. വാഷിംഗ് മെഷീനുകളും മറ്റും വാങ്ങുന്നതിനാണ് തുക ചെലവാകുക. എന്നിരുന്നാൽ കൂടി നഗരങ്ങളിലും മറ്റും മികച്ച ലാഭം നേടാവുന്ന ബിസിനസാണിത്.

പ്രീ സ്കൂളുകൾ

പ്രീ സ്കൂളുകൾ

സുരക്ഷിതവും വൃത്തിയുമുള്ള ചെറിയ സ്ഥലത്ത് കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ഒന്നാണ് പ്രീ സ്കൂളുകൾ. വീട്ടമ്മമാർക്കും മറ്റും വീടിനോട് ചേർന്നും ആരംഭിക്കാവുന്നതാണ്. കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനാണ് ആദ്യം പണം മുടക്കേണ്ടി വരിക.

ട്യൂഷൻ സെന്റർ

ട്യൂഷൻ സെന്റർ

ട്യൂഷൻ സെന്ററുകൾ ആരംഭിക്കുന്നതിനും കാര്യമായ ചെലവില്ല. വിദ്യാഭ്യാസ യോഗ്യതയും പഠിപ്പിക്കുന്നതിനുള്ള കഴിവും മാത്രമാണ് ഈ ബിസിനസിന് ആവശ്യം.

malayalam.goodreturns.in

English summary

20 Small Business Ideas with Low Investment

Today we see many young and dynamic people want to quit 9 to 5 job and start their own business, but a majority of them are running out of good Business Idea. In order to help them here are 10 small business ideas with low investment.
Story first published: Tuesday, June 12, 2018, 13:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X