ഭവന വായ്പ ഭാര്യയുടെയും ഭർത്താവിന്റെയും പേരിലെടുത്താൽ നേട്ടങ്ങൾ പലതാണ്

ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവരാണെങ്കിൽ ഒരാളുടെ പേരിൽ മാത്രം ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിലും നല്ലത് ജോയിന്റ് ഹോം ലോണാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവരാണെങ്കിൽ ഒരാളുടെ പേരിൽ മാത്രം ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിലും നല്ലത് ജോയിന്റ് ഹോം ലോണാണ്. ഇത്തരത്തിൽ ലോൺ എടുക്കുന്നതിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നികുതി ആനുകൂല്യം

നികുതി ആനുകൂല്യം

ഹോം ലോണിന് ഒരുപാട് നികുതി ആനുകൂല്യങ്ങളുണ്ട്. ഭവന വായ്പയുടെ മുതലിലേക്ക് അടയ്ക്കുന്ന തുക നികുതി വിമുക്തമാണ്. പുതിയ നിയമപ്രകാരം ഭവന വായ്പയുടെ പലിശയ്ക്കും നികുതി ഇളവ് നല്‍കുന്നുണ്ട്. രണ്ട് അപേക്ഷകരും പലിശ അടക്കുന്നുണ്ടെങ്കില്‍ 4 ലക്ഷം വരെയുള്ള പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.

ഉയര്‍ന്ന വായ്പാ തുക

ഉയര്‍ന്ന വായ്പാ തുക

ജോയിന്റ് ഹോം ലോണിന് അപേക്ഷിക്കുമ്പോള്‍ ഉയർന്ന വായ്പാ തുക നിങ്ങൾക്ക് ലഭിക്കും. സഞ്ജയിന്റെ കാര്യത്തിലാണെങ്കില്‍ ജോയിന്റ് ഹോം ലോണിലുടെ സഞ്ജയിന് നല്ല ഒരു തുക ലഭിക്കും.

നൂലാമാലകള്‍ കുറവ്

നൂലാമാലകള്‍ കുറവ്

ഒരു ലോണ്‍ പാസായിക്കിട്ടാനുള്ള കടമ്പകള്‍ ചെറുതൊന്നുമല്ല. എന്നാൽ ജോയിന്റ് ഹോം ലോണില്‍ രേഖകള്‍ കൃത്യമാണെങ്കില്‍ എളുപ്പത്തില്‍ കാര്യം നടക്കും. രണ്ടുപേര്‍ക്കും രേഖകള്‍ വ്യതസ്തമായിരിക്കും. അതുപോലെ തന്നെയാണ് തിരിച്ചടവും. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ രണ്ടുപേരും കുടുങ്ങും. ലോണ്‍ തുകയ്ക്ക അനുസരിച്ച് മാസതവണയും കൂടും. അതുകൊണ്ടുതന്നെ അപേക്ഷകര്‍ തമ്മില്‍ ധാരണയില്ലെങ്കില്‍ പ്രശ്‌നമാകും.

ആറുപേർക്ക് ചേർന്ന് ലോണെടുക്കാം

ആറുപേർക്ക് ചേർന്ന് ലോണെടുക്കാം

സാധാരണയായി ആറുപേർക്ക് വരെ ജോയിന്റായി ലോണെടുക്കാവുന്നതാണ്. പങ്കാളികൾ, രക്ഷിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവർക്ക് ജോയിന്റ് അപേക്ഷകരാകാവുന്നതാണ്.

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

ജോയിന്റ് ഹോം ലോണിന്റെ തിരിച്ചടവ് പ്രക്രിയ ലളിതവും സൗകര്യപ്രദവുമാണ്. ഒറ്റയ്ക്കോ ജോയിന്റ് അക്കൌണ്ട് വഴി ലോൺ തിരിച്ചടവ് നടത്താം.

malayalam.goodreturns.in

English summary

Advantages of taking a joint home loan

The documentation process for joint home loans is similar to that of individual home loans. Co-applicants are required to submit know-your-client (KYC) details such as identity and address proof, income proof and proof of co-ownership of the property.
Story first published: Friday, June 22, 2018, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X