മാസാവസാനം പോക്കറ്റ് കാലിയായതെങ്ങനെ? കാശുപോകുന്ന വഴിയറിയാൻ ഇതാ ചില ആപ്പുകൾ

കാശ് പോയ വഴിയറിയാൻ നിങ്ങളുടെ മൊബൈലിലെ തന്നെ ചില ആപ്പുകൾ നിങ്ങളെ സഹായിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര രൂപ ശമ്പളം കിട്ടിയാലും മാസാവസാനം പോക്കറ്റ് കാലിയാകുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ അധികവും. എന്നാൽ കാശ് പോയ വഴിയറിയാൻ നിങ്ങളുടെ മൊബൈലിലെ തന്നെ ചില ആപ്പുകൾ നിങ്ങളെ സഹായിക്കും. ഏതൊക്കെയാണ് ആ ആപ്പുകൾ എന്ന് പരിശോധിക്കാം. ഈ ആപ്പുകളെല്ലാം തികച്ചും സൗജന്യവുമാണ്.

മിന്റ് (MINT)

മിന്റ് (MINT)

ബഡ്ജറ്റിംഗ് ആപ്പുകളിൽ നമ്പ‍ർ വൺ ആണ് മിന്റ് ആപ്പ്. നിങ്ങളുടെ അക്കൌണ്ട് ട്രാക്ക് ചെയ്താണ് ചെലവുകൾ മിന്റ് കണ്ടെത്തുന്നത്. ഓട്ടോമാറ്റിക് ആയി ഇടപാടുകൾ കണ്ടെത്തുകയും തരംതിരിക്കുകയും ചെയ്യുന്നതാണ് മിന്റ് ആപ്പിന്റെ പ്രത്യേകത. ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം വിഭാഗങ്ങൾ ചേർക്കാനും സാധിക്കും. കൂടാതെ നിങ്ങൾക്ക് ഓരോ മാസത്തെയും ബഡ്ജറ്റ് സെറ്റ് ചെയ്യുകയും ചെയ്യാം. ഈ ബഡ്ജറ്റിനേക്കാൾ അധികമായി നിങ്ങൾ ചെലവഴിച്ചാൽ അലേർട്ടുകളും ലഭിക്കും.

അകോൺസ് (ACORNS)

അകോൺസ് (ACORNS)

അകോൺസ് ഒരു ബഡ്ജറ്റിംഗ് ആപ്പ് അല്ല, മറിച്ച് ഒരു സേവിംഗ്സ് ടൂൾ ആണ്. നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ സെറ്റ് ചെയ്താൽ കൃത്യ സമയത്ത് ആപ്പ് നിങ്ങളെ ഓ‍ർമ്മിപ്പിക്കും. ഇത് പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി തന്നെ ഡൗൺലോഡ‍് ചെയ്യാം.

വൈഎൻഎബി (YNAB)

വൈഎൻഎബി (YNAB)

നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ഒരിടത്ത് എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ആപ്പാണിത്. എല്ലാ അക്കൗണ്ടുകളിലും നടക്കുന്ന ഇടപാടുകൾ മനസ്സിലാക്കാനും കാശു പോകുന്ന വഴി തിരിച്ചറിയാനും ഈ ആപ്പ് നിങ്ങളെ സഹായിക്കും.

പോക്കറ്റ് ​ഗാ‍ർഡ് (PocketGuard)

പോക്കറ്റ് ​ഗാ‍ർഡ് (PocketGuard)

ഉപയോക്താക്കൾക്ക് ദിവസം, ആഴ്ച അല്ലെങ്കിൽ മാസം എന്ന നിലയിൽ നിങ്ങളുടെ പോക്കറ്റിൽ എത്ര തുക അവശേഷിക്കുന്നുവെന്ന് കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും. ഇത് അനുസരിച്ച് ചെലവ് ചുരുക്കലുകൾ നടത്താം. കൂടാതെ പച്ചക്കറി, പലചരക്ക്, വസ്ത്രം, ഭക്ഷണം എന്നിങ്ങനെ ഓരോ വിഭാ​ഗങ്ങളായി എത്ര രൂപ ചെലവാകുന്നുണ്ടെന്നും കണ്ടെത്താനാകും.

പ്രിസം (Prism)

പ്രിസം (Prism)

പ്രിസം ആപ്പ് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക് ഒറ്റ പ്ലാറ്റ്ഫോമിൽ അവരുടെ അക്കൗണ്ട് ബാലൻസുകളും ബില്ലുകളും കാണാൻ സാധിക്കും. ബില്ലുകൾ ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് അടയ്ക്കുന്നതിനും പേയ്മെന്റ് ഷെഡ്യൂൾ ചെയ്യാനും സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ബിൽ അടയ്ക്കേണ്ട തീയതിയും പേയ്മെന്റ് സ്ഥിരീകരണ അറിയിപ്പുകളും കൃത്യമായി തന്നെ ഉപഭോക്താക്കളെ അറിയിക്കും.

malayalam.goodreturns.in

English summary

Best Budget Apps and Personal Finance Tools

Everyone wants to save and budget better, and the tech world has taken notice, releasing a steady stream of apps and tools to lend a hand. We sifted through these budgeting and saving services, selecting the most helpful in a variety of categories.
Story first published: Thursday, June 21, 2018, 12:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X